- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയേയും മക്കളേയും ക്രൂരമായി ഭര്‍ത്താവ് മര്‍ദ്ദിക്കുമ്പോള്‍ ആശ്വസിപ്പിച്ചതും കരുത്ത് നല്കിയതും അയല്‍വക്കത്തെ കുടുംബം; അടികൊണ്ട് തളര്‍ന്ന് അവര്‍ വീടു വിട്ടപ്പോള്‍ പക സജിതയോടായി; കാട്ടില്‍ ഒളിച്ചിട്ടും പോലീസ് പിറകെ പോയി പിടിച്ചു; ജാമ്യത്തില്‍ ഇറങ്ങിയത് ആ കുടുംബത്തെ ഉന്മൂലനം ചെയ്യാന്‍; നാട്ടുകാര്‍ 'സൈക്കോ'യെ തിരിച്ചറിഞ്ഞിട്ടും പോലീസ് ഇടപെട്ടില്ല; ചെന്താമര പോത്തുണ്ടിയെ നടക്കുമ്പോള്‍
പാലക്കാട്: നെന്മാറ പോത്തുണ്ടി ബോയന്‍ കോളനിയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്ന് ചെന്താമര പക തീര്‍ക്കുമ്പോള്‍ ഉയരുന്ന പ്രതി എങ്ങനെ പുറത്തിറങ്ങിയെന്ന ചോദ്യം. അമ്മ മീനാക്ഷി, മകന്‍ സുധാകരന്‍ എന്നിവരാണ് വെട്ടേറ്റു മരിച്ചത്. ചെന്തമാര ആരെയെങ്കിലും കൊല്ലുമെന്ന് ഭീതി നാട്ടുകാര്‍ക്കുണ്ടായിരുന്നു. ഇത് പോലീസിനേയും അറിയിച്ചു. ഇത് മനസ്സിലായതോടെ ചെന്താമരന് പക കൂടി. ഈ പകയാണ് വീണ്ടും പോത്തുണ്ടിയെ ഞെട്ടിക്കുന്ന കൊലയായി മാറുന്നത്. കൊലപാതകിയ്ക്ക് ജാമ്യം കിട്ടിയതാണ് ഇതിനെല്ലാം വഴിയൊരുക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സുധാകരന്റെ ഭാര്യ സജിതയെ, പ്രതിയായ ചെന്താമര നേരത്തെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. 2019 ല്‍ നടന്ന കേസില്‍ ചെന്താമര ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇപ്പോള്‍ സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്. ജയിലില്‍ പോകുമ്പോള്‍ തന്നെ പലവിധ ഭീഷണി ഇയാള്‍ ഉയര്‍ത്തിയിരുന്നു. അറസ്റ്റിലായ ശേഷമാണ് നാട്ടില്‍ ഭീതി ഉണ്ടായത്. വീണ്ടും ആരോ ജാമ്യത്തില്‍ ഇറക്കി. അങ്ങനെ നാട്ടിലെത്തിയപ്പോള്‍ തന്നെ ഭീതി വീണ്ടും ഉയര്‍ന്നു. നാട്ടുകാര്‍ ഒപ്പിട്ട നിവേദനം പോലീസിനും പഞ്ചായത്തിനും നല്‍കി. സുധാകരനേയും അമ്മയേയും വെട്ടിയത് ചെന്താരമനാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഈ കുടുംബത്തെ വകവരുത്തുമെന്ന് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ചെന്താമര പറഞ്ഞിരുന്നു. ഇയാള്‍ ഒരു സൈക്കോയുമായിരുന്നു. ഇതു കൊണ്ടാണ് പോലീസില്‍ പരാതി കൊടുത്തതും. പക്ഷേ പോലീസ് അത് ഗൗരവത്തില്‍ എടുത്തില്ല. എത്രയും ക്രൂരനായ വ്യക്തിയ്ക്ക് ജാമ്യം കിട്ടയത് എങ്ങനെയെന്ന ചോദ്യവും സജീവമാണ്. ഇപ്പോഴും ഭാര്യയും മകളും ചെന്താമരയുമായി പിണങ്ങിയാണ് കഴിയുന്നത്. ഇവരേയും മുമ്പ് ചെന്താമര ആക്രമിച്ചത്.
സുധാകരന്‍ തിരുപ്പൂരില്‍ ജോലി സ്ഥലത്തും, മക്കള്‍ സ്‌കൂളിലും പോയ സമയത്തായിരുന്നു 2019ല്‍ സജിതയെ ചെന്താമരന്‍ വെട്ടിക്കൊന്നത്. ഭാര്യയും കുട്ടിയുമായി പിരിഞ്ഞ് കഴിയുന്ന പ്രതി, കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം സജിതയുള്‍പ്പെടെയുള്ള അയല്‍വാസികളാണ് എന്ന ധാരണയിലുള്ള വൈരാഗ്യത്തിലാണ് സ്ഥലത്ത് ആളുകളൊന്നും ഇല്ലാത്ത സമയം നോക്കി സജിതയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. അന്വേഷണത്തില്‍ തെളിവുകളും നാട്ടുകാരുടെ മൊഴികളും പ്രതിയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. അങ്ങനെയാണ് ചെന്താമര കുടുങ്ങിയത്.
സംഭവസ്ഥലത്ത് നിന്നും കടന്നു കളഞ്ഞ പ്രതിക്ക് വേണ്ടി പോത്തുണ്ടിയുടെ പരിസര പ്രദേശങ്ങളിലും, സമീപത്തെ മലകളിലും, വനത്തിലും പോലീസ് സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയാണ് കണ്ടെത്തിയത്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും, കുടുബ പ്രശ്‌നങ്ങള്‍ക്കും, ഭാര്യയും കുട്ടിയും പിണങ്ങി പോയതും അയല്‍വാസിയായ സജിതക്കും മറ്റ് ചില അയല്‍ വാസികള്‍ക്കും പങ്കുണ്ട് എന്നുള്ള ധാരണയിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത് എന്ന് കുറ്റസമ്മതം നടത്തിയിരുന്നു.
ഇതേ വൈരാഗ്യത്തിലാണ് ഇപ്പോള്‍ സജിതയുടെ ഭര്‍ത്താവ് സുധാകരനേയും അമ്മ ലക്ഷ്മിയേയും ചെന്താമരന്‍ വധിച്ചത്. ഇവരെ കൊല്ലാനാണ് ജാമ്യത്തില്‍ ഇറങ്ങിയതെന്നും സൂചനകളുണ്ട്. സജിതയുടെ കുടുംബത്തെ ഉന്മൂലനം ചെയ്യുമെന്നും മുമ്പും ചെന്താമര പറഞ്ഞിരുന്നു. സജിതയെ കൊന്ന കേസില്‍ വിചാരണ തടവുകാരനായിരുന്നു ചെന്താമര.