കണ്ണൂർ: തളിപറമ്പ് - ചെറുപുഴ റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കയറിയ യുവതിക്കെതിരെ യാത്രക്കാരനായ മധ്യവയസ്‌കന്റെ നഗ്‌നതാ . പ്രദർശനം. നിർത്തിയിട്ട ബസിലാണ് സംഭവം. വീഡിയോ വൈറലാണ്. കഴിഞ്ഞ ദിവസം രാവിലെ ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം.

തളിപറമ്പിലേക്ക് പുറപ്പെടാനായി ബസ് സ്റ്റാൻഡിലെ ട്രാക്കിൽ നിർത്തിയിട്ട സ്വകാര്യ ബസിൽ നേരത്തെ കയറി ഇരുന്ന വ്യക്തിയാണ് നഗ്‌നതാ പ്രദർശനം നടത്തിയത്. ചെറുപുഴയിൽ സ്റ്റാൻഡിൽ നിർത്തിയിട്ട ബസിൽ യാത്രക്കാരിയായി കയറിയ യുവതി ക്കാണ് ദുരനുഭവം നേരിട്ടത്. ഈ സമയം യുവതിയും നഗ്നതാ പ്രദർശനം നടത്തിയ ആളും മാത്രമേ ബസിലുണ്ടായിരുന്നുള്ളൂ. യുവതി കാണകെ സ്വയം ഭോഗം ചെയ്യുകയായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസം ബസിലെ സ്വയംഭോഗം വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ആരോപണ വിധേയൻ ആകത്താകുകയും ചെയ്തു. പിന്നാലെയാണ് മറ്റൊരുത്തനും അതേ വിദ്യ കാട്ടുന്നത്.

ബസിന്റെ സീറ്റിൽ ഇരുന്ന വ്യക്തി പത്രം വായിക്കുന്ന വ്യാജേനെ യുവതി കാണത്തക്കവിധം നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. യുവതി ബസിൽകയറി വന്നപ്പോൾ കാണുന്ന കാഴ്‌ച്ച തന്നെ നഗ്‌നതാ പ്രദർശനമായിരുന്നു. ഇതു ഇവർക്ക് ഞെട്ടലുണ്ടാക്കി. പത്രം മടിയിൽ വെച്ചുവായിക്കുന്നുവെന്ന വ്യാജേനെ മുണ്ടുടുത്ത ഇയാൾ യുവതിയെ നോക്കി നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. ഈ സമയം ബസിൽ ജീവനക്കാരുണ്ടായിരുന്നില്ല. എല്ലാം വീഡിയോയിൽ പകർത്തി. ഇത് കണ്ടിട്ടും അയാൾ സ്വയം ഭോഗം തുടർന്നു.

അപമാനം കൊണ്ടു ബസിൽ നിന്നും ഇറങ്ങിപ്പോയ ചെറുപുഴ സ്വദേശിനായയുവതി തനിക്കുണ്ടായ ദുരനുഭവവും വീഡിയോ ദൃശ്യവും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുകയായിരുന്നു. താൻ വീഡിയോ ചിത്രീകരിക്കുമ്പോഴും ആൾ നഗ്‌നതാ പ്രദർശനം യാതൊരു കൂസലുമില്ലാതെ തുടരുകയായിരുന്നുവെന്ന് 22 വയസുകാരിയായ യുവതി പറയുന്നു. സോഷ്യൽ മീഡിയയിൽ ദൃശ്യം പ്രചരിച്ചതിനെ തുടർന്ന് അന്വേഷണമാരംഭിച്ചതായി ചെറുപുഴ പൊലിസ് അറിയിച്ചു.

വീഡിയോ ദൃശ്യങ്ങളിൽ നിന്നും യുവതിയെ അപമാനിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ സർവീസ് നടത്തുന്ന സ്വകര്യ ബസുകളിൽ നിന്നും വിദ്യാർത്ഥിനികൾ പീഡിപ്പിക്കപ്പെടുന്നതും പതിവ് സംഭവമാണ്.