- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചിങ്ങവനത്ത് ഭീതി പടർത്തിവർക്കെതിരെ എടുക്കുക പെറ്റികേസ്!
കോട്ടയം: ചിങ്ങവനത്ത് എംസി റോഡിൽ മണിക്കൂറുകൾ അമിത വേഗത്തിൽ കാറോടിച്ച് ഭീതി വിതച്ച ദമ്പതികളെ കോടതിയിൽ ഹാജരാക്കാതെ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും. ഇവരെ വിട്ടയയ്ക്കാൻ പൊലീസിന് മുകളിൽ വമ്പൻ സമ്മർദ്ദമുണ്ടെന്നാണ് സൂചന.
കായംകുളം സ്വദേശി അരുൺ കുമാർ, ഭാര്യ ധനുഷ് എന്നിവരാണ് ഇന്നലെ മറിയപ്പള്ളി മുതൽ ചിങ്ങവനം വരെ മരണപ്പാച്ചിൽ നടത്തിയത്.നിരവധി വാഹനങ്ങളിൽ തട്ടി പാഞ്ഞ ഇവരെ ഒടുവിൽ റോഡിന് കുറുകെ ക്രെയിൻ നിർത്തിയിട്ടാണ് പൊലീസ് പിടികൂടിയത്. ഗുരുതര വകുപ്പുകൾ ഇവർക്കെതിരെ ചുമത്താം. മെഡിക്കൽ പരിശോധനയിലൂടെ ലഹരി ഉറപ്പിക്കുകയും ചെയ്യാം. എന്നാൽ അമിത വേഗതയിൽ വാഹനം ഓടിച്ച പെറ്റികേസായി ഇതു മാറ്റാനാണ് ചിലരുടെ നീക്കം.
വാഹനത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതിരുന്ന ഇവരെ പിന്നീട് ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. കാറിൽ നിന്ന് കഞ്ചാവും പിടികൂടിയിട്ടുണ്ട്. എന്നാൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്താവുന്ന തരത്തിലുള്ള അളവിൽ കഞ്ചാവ് ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. മാത്രമല്ല വാഹനം നരിവധി വാഹനങ്ങളിൽ തട്ടിയെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പറയുന്നു. പരിക്ക് പറ്റിയില്ലെങ്കിലും ആളുകളുടെ ജീവന് അപകടമുണ്ടാക്കും വിധമായിരുന്നു വാഹനം ഓടിക്കൽ.
ഇതിനൊപ്പം പൊലീസിന്റെ ജോലി തടഞ്ഞതിന്റെ പേരിലുള്ള വകുപ്പ് ചുമത്താനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ദമ്പതികൾക്ക് ജയിലിൽ പോകേണ്ടി വരും. എന്നാൽ ഇതിനെ വെറുമൊരു വാഹന കേസാക്കി മാറ്റാനാണ് പൊലീസിൽ സമ്മർദ്ദം. അരുണിന്റെ ഭാര്യ ധനുഷ് കർണ്ണാക സ്വദേശിനിയാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അമിത വേഗത്തിൽ ട്രാഫിക് നിയമങ്ങൾ അടക്കം ലംഘിച്ചായിരുന്നു ഇവർ കാർ ഓടിച്ചത്. അശ്രദ്ധമായ ഡ്രൈവിംഗിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
പിന്നാലെ പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിൽ ക്രെയിൻ ഉപയോഗിച്ച് കാർ തടയുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങാൻ ഇരുവരും തയ്യാറായിരുന്നില്ല. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചാണ് ഇവരെ കാറിൽ നിന്ന് വലിച്ചിറക്കി പൊലീസ് ജീപ്പിലേക്ക് മാറ്റിയത്. പിടിയിലാകുന്ന സമയത്ത് ഇവർ ലഹരിയിലായിരുന്നുവെന്നാണ് സംശയം.
ലഹരി ഉപയോഗിച്ചാണോ ഇരുവരും വാഹനമോടിച്ചതെന്ന് കണ്ടെത്താൻ വൈദ്യ പരിശോധന നടത്തിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചതിന് സമാനമായ രീതിയിലാണ് ഇരുവരും പെരുമാറിയതെന്നാണ് ചിങ്ങവനം പൊലീസ് പറയുന്നത്.