- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ എസ്ഐ ആയിരിക്കെ പീഡനക്കേസിൽ അറസ്റ്റിലായി; എന്നിട്ടും സിഐയായി പ്രൊമോഷൻ നൽകി 'പാരിതോഷികം'; ചെയ്ത കുറ്റത്തിന് പ്രമോഷൻ ലഭിച്ചതോടെ വീണ്ടും ഇരകളെ തേടി നടന്നു; തൊഴിൽ തട്ടിപ്പ് കേസിൽ ഭർത്താവ് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് നിരവധി തവണ; കാക്കിക്കുള്ളിലെ കൊടും ക്രിമിനലിനെ 'സ്റ്റേഷനിൽ കൊണ്ടുവരേണ്ട കാര്യമില്ല'ന്ന് ഉദ്യോഗസ്ഥർ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി
കാക്കനാട്: ഒരിക്കൽ ക്രിമിനൽ കേസിൽ അകപ്പെട്ടാൽ പിന്നീട് മറ്റു ക്രിമിനൽ കുറ്റങ്ങൾ ചെയ്യാന് മടികാണില്ലെന്ന ശാസ്ത്രമാണ് പൊതുവിൽ പൊലീസ് അനുമാനിക്കാറുള്ള കാര്യം. കള്ളന്മാർ അടക്കമുള്ളവരിൽ ഈ തിയറി അവർ തന്നെ അപ്ലൈ ചെയ്യാറുമുണ്ട്. എന്നാൽ, കാക്കിക്കുള്ളിലെ ക്രിമിനലുകളുടെ കാര്യത്തിലും ഏതാണ്ട് ഇതു തന്നെയാണ് അവസ്ഥയെന്നാണ് പീഡന കേസിൽ അറസ്റ്റിലായ കോസ്റ്റൽ സിഐ. സുനുവിനെ കാര്യത്തിലും വ്യക്തമാകുന്നത്. മുമ്പും ബലാത്സംഗ കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥന് പ്രമോഷൻ അടക്കം ലഭിച്ചപ്പോൾ അതേ കുറ്റം ചെയ്യാൻ പിന്നീട് മടിയൊന്നും ഉണ്ടായില്ല. തൃക്കാക്കരയിലെ വീട്ടമ്മയെ അവരുടെ സാഹചര്യം മുതലെടുത്താണ് സിഐ സുനു ബലാത്സംഗം ചെയ്തത്. കൃത്യമായ സമയത്ത് വകുപ്പിനുള്ളിൽ നടപടി ഉണ്ടാകാതിരുന്നതോടെയാണ് കാക്കിക്കുള്ളിലെ ക്രിമിനൽ വീണ്ടും അരങ്ങുവാണത്.
കോഴിക്കോട് കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ പി ആർ സുനുവിനെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്. തൃക്കാക്കരയും കടവന്ത്രയും അടക്കം വിവിധ സ്ഥലങ്ങളിൽവച്ചാണ് പീഡനം നടന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നു.തൊഴിൽ തട്ടിപ്പ് കേസിൽ യുവതിയുടെ ഭർത്താവ് ജയിലിലാണ്. ഭർത്താവിന്റെ സുഹൃത്ത് അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. കേസിലെ മൂന്നാം പ്രതിയാണ് സുനു. കഴിഞ്ഞ മെയ് മാസം തൊട്ട് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്തെന്നാണ് ഇന്നലെ യുവതി നൽകിയ പരാതിയിൽ പറയുന്നത്.
സി ഐ അടക്കമുള്ളവരാണ് ബലാത്സംഗം ചെയ്തത്. പരാതിപ്പെട്ടാൽ ജീവന് വരെ ഭീഷണിയുണ്ടായേക്കാമെന്നുള്ളതുകൊണ്ടും ജയിലിൽ കഴിയുന്ന ഭർത്താവിനെതിരെ കൂടുതൽ നടപടിയുണ്ടായേക്കാമെന്നും ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്ന് യുവതി വ്യക്തമാക്കി. തൃക്കാക്കരയിലാണ് പരാതിക്കാരി താമസിക്കുന്നത്. ഇവരുടെ വീട്ടിൽവച്ചും പലയിടത്തുകൊണ്ടുപോയും പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.സി ഐയെ കോഴിക്കോട്ടെ പൊലീസ് സ്റ്റേഷനിലെത്തിയാണ് അന്വേഷണ സംഘം പിടികൂടിയത്. അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെപ്പോലും വിവരമറിയിച്ചത്.
പ്രതിയെ തൃക്കാക്കരയിലെത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും.ബലാത്സംഗം അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ് സുനു. തൃശൂരിൽ എസ് ഐ ആയിരുന്നപ്പോൾ പീഡനക്കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എൻജിനിയറിങ് ബിരുദധാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസിൽ നിന്നും രക്ഷപെട്ടതാണ് പ്രതിക്ക് തുണയായി മാറിയത്.
സ്റ്റേഷനിൽ എത്തിച്ചില്ല, പ്രതിയെ രഹസ്യ കേന്ദ്രത്തിലാക്കി പൊലീസ്
പൊലീസ് കസ്റ്റഡിയിലെടുത്ത കോസ്റ്റൽ സിഐ. സുനുവിനെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. ഞായറാഴ്ച രാവിലെ കോഴിക്കോട്ടെ സ്റ്റേഷനിലെത്തിയാണ് തൃക്കാക്കര പൊലീസ് സിഐ. പി.ആർ. സുനുവിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘം കൊച്ചിയിൽ തിരിച്ചെത്തിയ ശേഷം സുനുവിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ഭർത്താവിനെ കേസിൽനിന്നു രക്ഷിക്കാമെന്നു പറഞ്ഞ് അടുത്തുകൂടിയ സിഐ. പരാതിയിൽ ആരോപിച്ചിട്ടുള്ളവരുടെ സഹായത്തോടെ പലപ്പോഴായി പീഡിപ്പിച്ചെന്ന് യുവതി പറയുന്നു. സിഐ.ക്കു പുറമേ യുവതിയുടെ വീട്ടുജോലിക്കാരിയും ഭർത്താവിന്റെ സുഹൃത്തും ഉൾപ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. ഭർത്താവിന്റെ സുഹൃത്തും വീട്ടുജോലിക്കാരിയും പൊലീസ് കസ്റ്റഡിയിലുണ്ട്.
അതേസമയം പ്രതി പൊലീസുകാരനായതു കൊണ്ട് തന്നെ പ്രതിയെ സംരക്ഷിക്കാനും പൊലീസുകാർ ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങൾക്ക് പിടുകൊടുക്കാതെ സംരക്ഷിക്കുകയാണ് പ്രതിയെ. ഞായറാഴ്ച രാവിലെ മുതൽ തൃക്കാക്കര പൊലീസ് സ്റ്റേഷൻ മാധ്യമ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. ആരോപണ വിധേയനായ പൊലീസുകാരനെ കൊണ്ടുവരുമെന്നറിഞ്ഞ് മണിക്കൂറുകളോളം അവർ കാത്തുനിന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തിയില്ല. എറണാകുളം ഡി.സി.പി. ഓഫീസ്, കമ്മിഷണർ ഓഫീസ്, പൊലീസ് ക്ലബ്ബ് എന്നിവിടങ്ങളിലും മാധ്യമ പ്രവർത്തകർ അന്വേഷണം നടത്തിയെങ്കിലും അവിടെയും പ്രതിയുണ്ടായില്ല.
യുവതിയുടെ പരാതി പ്രകാരം ചോദ്യം ചെയ്യൽ മാത്രമാണുള്ളത്, അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ സ്റ്റേഷനിൽ കൊണ്ടുവരേണ്ട കാര്യമില്ലെന്നുമായിരുന്നു തൃക്കാക്കര പൊലീസിന്റെ പ്രതികരണം. കൊച്ചി മരട് സ്വദേശിയായ സിഐ. പി.ആർ. സുനു നേരത്തേയും ബലാത്സംഗ കേസിൽ പ്രതിയായിട്ടുണ്ട്.
അതീവരഹസ്യമായാണ് തൃക്കാക്കര സിഐ ആർ. സാബു ഉൾപ്പെട്ട അഞ്ചംഗ സംഘം കോഴിക്കോട് ചാലിയം കോസ്റ്റൽ സ്റ്റേഷൻ സിഐ പി.ആർ. സുനുവിനെ അറസ്റ്റ് ചെയ്തു.രാവിലെ 7.30 ഓടെ, ഡി.സി.പി നടത്തുന്ന 'സാട്ടയ്ക്ക്' (പ്രതിദിന അവലോകനം) ഇടെയാണ് സംഘം സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്തത്. ഫറോക്ക് ഡിവൈ.എസ്‌പി അടക്കമുള്ള ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് വിവരം അറിയിച്ചിരുന്നു. എറണാകുളം മരട് സ്വദേശിയായ സുനു മുളവുകാട് സിഐ ആയിരിക്കുമ്പോൾ മാനഭംഗക്കേസിൽ മൂന്നാം പ്രതിയായി. ഈ കേസിന്റെ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ മേയിലാണ് കോഴിക്കോട്ടെ കോസ്റ്റൽ സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയത്.
മറുനാടന് മലയാളി ബ്യൂറോ