- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സിനിമാ മേഖലയിലെ ലഹരി ഉപയോഗം; പോലീസ്-എക്സൈസ് വിഭാഗങ്ങള്‍ അന്വേഷണം ശക്തമായി നടത്തുന്നില്ലെന്ന് വിമര്‍ശനം; ലെക്കേഷനുകളില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് പറഞ്ഞിട്ടും നപടിയില്ല; ഫിലിം സെറ്റുകളില്‍ ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ ജാഗ്രതാസമിതിയെ നിയോഗിക്കാന്‍ ഫെഫ്ക
കൊച്ചി: സിനിമാ ലൊക്കേഷനുകളിലും നഗര ഫ്ലാറ്റുകളിലുമുള്ള ലഹരി ഉപയോഗം വര്‍ധിക്കുകയാണ് എന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോഴും, പരിശോധനയില്‍ പോലീസ്-എക്സൈസ് വിഭാഗങ്ങള്‍ അന്വേഷണം ഗുതുതരമായി നടത്തുന്നില്ലെന്ന് ശക്തമായ വിമര്‍ശനം ഉയരുന്നു. ലൊക്കേഷനുകളില്‍ ഷാഡോ പോലീസിന്റെ നിരീക്ഷണവും മിന്നല്‍ പരിശോധനയും നടത്തുമെന്ന് നാളുകളായി ഉറപ്പ് നല്‍കിയിട്ടും, കാര്യമായ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.
കൊച്ചി സിറ്റി പോലീസ,് സെറ്റുകളിലെ സാങ്കേതികപ്രവര്‍ത്തകര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ മൂന്ന് വര്‍ഷം മുമ്പ് ശ്രമം തുടങ്ങിയിരുന്നു. അപരിചിതരുടെ പ്രവേശനം തടയാനും ലഹരി വ്യാപനം നിയന്ത്രിക്കാനുമായിരുന്നു ഈ നീക്കം. എന്നാല്‍ ഈ നടപടി മങ്ങിയതായി സിനിമ മേഖലയിലെ പലരും ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഫിലിം സെറ്റുകളില്‍ ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ ജാഗ്രതാസമിതിയെ നിയോഗിക്കാനുള്ള നീക്കവുമായി ഫെഫ്കയുടെ നേതൃത്വത്തിലുള്ള സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ചലച്ചിത്ര ചര്‍ച്ചകളെന്ന പേരില്‍ നഗരത്തിലെ ചില വാടക ഫ്ലാറ്റുകളിലെ രാത്രി സംഘങ്ങള്‍ ലഹരി ഉപയോഗിക്കുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ നടന്നിട്ടുള്ള അര്‍ധരാത്രി പരിശോധനകള്‍ മറ്റ് താമസക്കാരെ ദുരിതത്തിലാക്കുന്ന സാഹചര്യം ഉണ്ടാകുന്നതായും ആരോപണമുണ്ട്.
ഫ്ലാറ്റുകളില്‍ എത്തുന്ന വിദേശികളെ കുറിച്ചുള്ള വിവരങ്ങള്‍ അസോസിയേഷനുകള്‍ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത പോലീസ് വ്യക്തമാക്കി. സിസിടിവി സ്ഥാപിച്ച് സന്ദര്‍ശകരുടെ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.
'ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനുകള്‍ക്ക് ഇപ്പോള്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള അധികാരമില്ല. അത് ലഭിക്കണമെങ്കില്‍ അപ്പാര്‍ട്ട്മെന്റ് ഓണര്‍ഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ സര്‍ക്കാര്‍ ഇടപെടണം' എന്ന് അഡ്വ. തോമസ് പുതുശ്ശേരി പറഞ്ഞു.
ലൊക്കേഷനുകളില്‍ ലഹരി ഉപയോഗം പൂര്‍ണമായി തടയാന്‍ പോലീസ് നിരീക്ഷണവും എക്സൈസ് പരിശോധനയും കര്‍ശനമാകണമെന്നും, സിനിമാ സംഘടനകളും ആഭ്യന്തരവകുപ്പും ഏകോപിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നുമാണ് നിര്‍ദേശമെന്ന് നിര്‍മാതാവായ സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു. സിനിമ മേഖലയില്‍ ഉയര്‍ന്നുവന്ന ലഹരി ഭീഷണി നിയന്ത്രിക്കാന്‍ ശക്തമായ നിയമനടപടികളുമായി സര്‍ക്കാരും അന്വേഷണ ഏജന്‍സികളും തല്‍സമയം മുന്നോട്ട് വരണമെന്ന് പൊതുജനങ്ങളും ആവശ്യപ്പെടുന്നുണ്ട്.