- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചികിൽസ തേടി ആശുപത്രിയിലെത്തിയപ്പോൾ അവിടെയും കൂട്ടയടി
അടൂർ: വീടിന് മുന്നിലെ റോഡിൽ ബഹളം കൂട്ടിയതും അസഭ്യം വിളിക്കുന്നതും ചോദ്യം ചെയ്ത പൊലീസുകാരനെയും സഹോദരനെയും മർദിച്ചതിന് പിന്നാലെ സംഘർഷം. റോഡിലെ അടി ആശുപത്രിയിലേക്കും വ്യാപിച്ചപ്പോൾ രാഷ്ട്രീയ മാനവും കൈവന്നു. ഒടുവിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. പൊലീസുകാരനടക്കം ഏഴു പേർ പ്രതികളാണ്. ഇന്നലെ രാത്രി പത്തരയോടെ പെരിങ്ങിനാട് മലമേക്കരയിലാണ് സംഭവം.
തേൃച്ചന്ദമംഗലം ഉത്സവം കഴിഞ്ഞ് മടങ്ങിയ സംഘമാണ് മലമേക്കരയിൽ റോഡിൽ ബഹളം ഉണ്ടാക്കിയത്.ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരനായ ശരത്തും അനിയൻ ശ്യാമും അസഭ്യം വിളിക്കുന്നത് ചോദ്യം ചെയ്തു. ബഹളം വച്ചു കൊണ്ടിരുന്ന മുന്നംഗ സംഘവും ശരത്തും ശ്യാമും സുഹൃത്തുക്കളായ വിഷ്ണുദേവനും റജിയും അടിയായി.
പരുക്കേറ്റ ഇരുകൂട്ടരും അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ വച്ച് വിണ്ടും ഇവർ തമ്മിൽ അടി നടന്നു. ശരത്, അനിയൻ ശ്യാം കൂടെയുണ്ടായിരുന്ന വിഷ്ണു ദേവൻ, റെജി എന്നിവർക്കും എതിർപക്ഷത്ത് നിന്ന് പെരിങ്ങനാട് സ്വദേശി നിഖിൽ സോമൻ, മണക്കാല സ്വദേശികളായ സോഹിൻ സജി, ജിത്തു എന്നിവർക്കും പരിക്കു പറ്റി.
എല്ലാവരും അടൂർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്. പിന്നാലെ ഇത് സിപിഎം-സിപിഐ സംഘട്ടനമായി വ്യാഖ്യാനിക്കപ്പെട്ടു. ശരത്തും കൂടെയുണ്ടായിരുന്നവരും സിപിഎം പ്രവർത്തകരും നിഖിലും കൂടെ ഉണ്ടായിരുന്നവരും സിപിഐ പ്രവർത്തകരും ആണെന്ന് പറയുന്നു. ടി ശരത് മുൻപ് അടൂർ പൊലീസ് സ്റ്റേഷനിൽ ട്രാഫിക്കിലെ റൈറ്റർ ആയിരുന്നു.
ഏഴു പേർക്കുമെതിരേ 308 ഇട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശരത് അടൂർ ട്രാഫിക് സ്റ്റേഷനിൽ റൈട്ടർ ആയിരുന്നു. പിന്നീട് അടൂ കെഎപി മൂന്നാം ബറ്റാലിയനിലേക്ക് സ്ഥലം മാറ്റം വാങ്ങി പോയതാണ്.