കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ബാങ്കോങ്ങില്‍ നിന്നെത്തിയ യുവതികളില്‍ നിന്നായി 15 കിലോയിലേറെ വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. രാജസ്ഥാന്‍ സ്വദേശിനി മാന്‍വി ചൗധരി, ഡല്‍ഹി സ്വദേശിനി സ്വാതി ചിബ്ബാര്‍ എന്നിവരാണ് പിടിയിലായത്. കൊച്ചി വഴി ഉത്തരേന്ത്യയിലേക്ക് കടത്താന്‍ ആയിരുന്നു ശ്രമം. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാണെന്നാണ് നിലവില്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം. മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് ഇവരുടെ പക്കല്‍ കഞ്ചാവുണ്ടായിരുന്നത്.

ഒരാളുടെ പെട്ടിയില്‍ ഏഴര, അടുത്തയാളുടെ പെട്ടിയില്‍ ഏഴര എന്നിങ്ങനെയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 7.5 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി 11.30 ന് തായ് എയര്‍വേസില്‍ ബാങ്കോക്കില്‍ നിന്നാണ് ഇവര്‍ എത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധിച്ചത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയതില്‍ ഏറ്റവും വലിയ ലഹരി വേട്ടയാണിത്.

മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഏഴരകിലോ വീതം ഹൈബ്രിഡ് കഞ്ചാവ് മേക്കപ്പ് വസ്തുക്കളുടെ രൂപേണ പൊതിഞ്ഞാണ് ഇരുവരും കൈവശം വച്ചിരുന്നത്. സംശയം തോന്നിയ കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വിപണനലക്ഷ്യം, മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി