- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറബിക്കടലിലൂടെ ഇറാനിയൻ ബോട്ടിൽ ലഹരി എത്തുന്നുവെന്ന രഹസ്യ വിവരം നിർണ്ണായകമായി; നേവിയുടെ സഹായത്തോടെ പിടിച്ചെടുത്ത് 200 കിലോ ഹെറോയിൻ; പിടിയിലായ ആറു പേരിൽ ഇറാൻ-പാക് പൗരന്മാർ; എല്ലാവരേയും മട്ടഞ്ചേരിയിൽ എത്തിച്ചു; ഇനി അന്വേഷണത്തിന് കോസ്റ്റൽ പൊലീസ്; കൊച്ചി തീരത്ത് കോടികളുടെ ലഹരി വേട്ട; 1200 നോട്ടിക്കൽ മൈൽ ദൂരെ നടന്നത് സാഹസിക ഓപ്പറേഷൻ
കൊച്ചി: ലഹരി വസ്തുക്കളുമായി കൊച്ചി തീരത്ത് എത്തിയ ഇറാനിയൻ ഉരു പിടികൂടി. ഉരുവിൽ 200 കിലോയോളം ലഹരി വസ്തുക്കളുണ്ടെന്നാണ് വിവരം.കൊച്ചി തീരത്ത് നിന്ന് 1,200 നോട്ടിക്കൽ മൈൽ ദൂരത്ത് നിന്നാണ് ഉരു പിടികൂടിയത്. ഇതിൽ 6 പേരുണ്ടായിരുന്നു. മുമ്പ് ഗുജറാത്തിന്റെ തീരത്ത് ഇത്തരം ലഹരി കടത്തുകൾ പിടികൂടിയിരുന്നു. ഇതോടെ അവിടെ നിരീക്ഷണം ശ്ക്തമാക്കി. ഇതോടെ മയക്കുമരുന്ന് മാഫിയ കേരള തീരത്തെ ലക്ഷ്യമിട്ടുവെന്നാണ് സൂചന.
നാവികസേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് പിടികൂടിയ ഉരു മട്ടാഞ്ചേരിയിൽ എത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യും. ലഹരി വസ്തുക്കളുമായി ഉരു വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് നേവി- നാർക്കോട്ടിക് ബ്യൂറോ സംഘം പരിശോധനയ്ക്ക് എത്തിയത്. എൻസിബി നാവിക സേനയുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഉരു കസ്റ്റഡിയിൽ എടുത്തത്.
ഇറാനിയൻ ബോട്ടിൽ നാവിക സേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും നടത്തിയ പരിശോധനയിലാണ് 200 കിലോ ഹെറോയിൻ കണ്ടെത്തിയത്. നാർകോട്ടിക് ബ്യൂറോയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എൻസിബി ഉദ്യോഗസ്ഥർ ലഹരി സംഘത്തെ പിടികൂടുന്നതിനു നാവിക സേനയുടെ സഹായം തേടുകയായിരുന്നു.
ഇറാൻ, പാക്ക് പൗരന്മാരാണ് പിടിയിലായത്. ബോട്ട് മട്ടാഞ്ചേരിയിൽ എത്തിച്ചു. ലഹരിവസ്തുക്കളും പിടിയിലായവരെയും നാവിക സേന കോസ്റ്റൽ പൊലീസിനു കൈമാറുമെന്ന് അറിയിച്ചു. രാജ്യത്ത് വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ പരിശോധന ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് എത്തുന്ന ലഹരിയിൽ നല്ലൊരു പങ്കും കടലിലൂടെയാണ് കടത്തുന്നത് എന്നു വ്യക്തമായതോടെ ഈ വഴിക്കുള്ള അന്വേഷണങ്ങൾ ഊർജ്ജിതപ്പെടുത്തിയത്.
ഇതിനിടെ അറബിക്കടലിലൂടെ ഇറാനിയൻ ബോട്ടിൽ ലഹരി കടത്തുന്നതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലാകുന്നത്. സാഹസികമായാണ് റെയ്ഡും അറസ്റ്റും നടന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ