ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ചതിനേത്തുടർന്ന് കോളജ് വിദ്യാർത്ഥിനിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ പ്രതിയെ കണ്ടെത്താൻ അന്വേഷണം തുടരുന്നു. കോളേജ് വിദ്യാർത്ഥിനിയായ ഇരുപതുകാരിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന വാർത്ത വന്നത് ഇന്ന് ഉച്ചയോടെയാണ്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കൊലപാതക ശേഷം സ്ഥലത്ത് നിന്ന് ഓടി മറഞ്ഞ പ്രതിയെ ഇനിയും കണ്ടെത്താനായില്ലെന്നത് ഏവരെയും ഞെട്ടിക്കുന്നതാണ്.

കൊലപാതക ശേഷം പ്രതി സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന ആർക്കും ഇയാളെ പിടികൂടാനായില്ല. റെയിൽവേ പൊലീസടക്കം പിന്നാലെ സ്ഥലത്തെത്തിയെങ്കിലും ഇയാളെ ഇനിയും കണ്ടെത്താനായില്ല.


ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലാണ് അതിദാരുണ സംഭവം അരങ്ങേറിയത്. ചെന്നൈയിലെ സ്വകാര്യ കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ സത്യയാണു (20) കൊല്ലപ്പെട്ടത്. ആദംബാക്കം സ്വദേശി സതീഷ് (23) ആണ് വിദ്യാർത്ഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത്.

കോളേജ് വിദ്യാർത്ഥിനിയായ സത്യയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അതിനിടെ പുറത്തുവന്നിട്ടുണ്ട്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് സതീഷ് എന്ന യുവാവ് സത്യയോട് കൊടുംക്രൂരത ചെയ്തത്. ആദമ്പാക്കം സ്വദേശിയും പൊലീസ് ഉദ്യോഗസ്ഥന്റെ മകളുമാണ് സത്യയോട് സതീഷ് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. ആദ്യം മുതലേ ഇതിനെ എതിർക്കുകയായിരുന്നു സത്യ. പിന്നീട് കഴിഞ്ഞ കുറച്ച് നാളുകളായി സത്യയുടെ പിന്നാലെ നടന്ന് സതീഷ് ശല്യം തുടരുകയായിരുന്നു.

ഇന്ന് ഉച്ചക്ക് കോളജിൽ നിന്നു സത്യ വീട്ടിലേക്കു മടങ്ങാനായി സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ സതീഷ് പിന്നാലെയെത്തി. തുടർന്ന് സതീഷും സത്യയും തമ്മിൽ ഇത് സംബന്ധിച്ച് തർക്കം നടന്നു. പിന്നാലെയാണ് സതീഷ് യുവതിയെ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ടത്. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ പ്രതികരിക്കുന്നതിന് മുമ്പ് തന്നെ സത്യ ട്രാക്കിലേക്ക് വീണിരുന്നു. റെയിൽവേ പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ സത്യ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞിരുന്നു.

യാത്രക്കാരുടെ ഞെട്ടൽ മാറും മുന്നേ തന്നെ സത്യ കൊല്ലപ്പെടുകയായിരുന്നു. ട്രാക്കിൽ തല തകർന്നാണ് സത്യ മരിച്ചത്. പ്രതിയെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം കോളേജ് വിദ്യാർത്ഥിയായ സത്യയുടെ മരണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് നാട്. എത്രയും വേഗം പ്രതിയെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ നൽകണമെന്നാണ് നാട്ടുകാരും വീട്ടുകാരും പറയുന്നത്.