- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എന്റെ പുറകെ നടന്ന് ശല്യം ചെയ്തു; കോളേജിൽ വച്ച് എന്നെ കണ്ടാൽ പിന്നെ വിടില്ല; ദേഹത്ത് പലപ്രാവശ്യം കടന്നുപിടിച്ചു..!! വിഡിയോയിലൂടെ എല്ലാം തുറന്നുപറഞ്ഞ പെൺകുട്ടിക്ക് സംഭവിച്ചത്; മകളുടെ ഈ അവസ്ഥയ്ക്ക് കാരണം അവൻ തന്നെയെന്ന് പിതാവ്; വ്യാപക പ്രതിഷേധം
ഷിംല: ഹിമാചൽ പ്രദേശിലെ ധരംശാല ഗവൺമെൻ്റ് കോളേജിൽ റാഗിങ്ങിനും ക്രൂരമർദനത്തിനും ലൈംഗികാതിക്രമത്തിനും ഇരയായ 19 വയസ്സുകാരി വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ലുധിയാനയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഡിസംബർ 26-നാണ് മരണം സംഭവിച്ചത്. മരിക്കുന്നതിന് മുൻപ് ആശുപത്രി കിടക്കയിൽ വെച്ച് താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് വിദ്യാർത്ഥിനി മൊഴി നൽകിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രൊഫസർ അശോക് കുമാർ മോശം ഉദ്ദേശത്തോടെ സ്വകാര്യ ഇടങ്ങളിൽ സ്പർശിച്ച് ലൈംഗികമായി ഉപദ്രവിച്ചതായും സഹപാഠികളായ ഹർഷിത, ആകൃതി, കോമോലിക എന്നിവർ ആക്രമിച്ചതായും വിദ്യാർത്ഥിനിയുടെ മൊഴിയിലുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ, പ്രൊഫസർ അശോക് കുമാർ, വിദ്യാർത്ഥിനികളായ ഹർഷിത, ആകൃതി, കോമോലിക എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബി എൻ എസ് 75, 115(2), 3(5) വകുപ്പുകൾ പ്രകാരവും റാഗിംഗ് വിരുദ്ധ നിയമം പ്രകാരവും ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
കോളേജിൽ വെച്ച് സെപ്റ്റംബർ 18-ന് കുപ്പിക്കൊണ്ട് തലയ്ക്കടിക്കുകയും മുടി മുറിക്കുകയും ചെയ്തതായും പിതാവ് നൽകിയ പരാതിയിൽ പറയുന്നു. പീഡനം താങ്ങാനാകാതെ മകൾ വിഷാദരോഗിയായെന്നും പിതാവ് വെളിപ്പെടുത്തി. മാസങ്ങളോളം ഏഴ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷമാണ് വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങിയത്.
മകളുടെ ദുരവസ്ഥയിൽ മാനസികമായി തളർന്നുപോയതിനാലും ചികിത്സയ്ക്ക് പ്രാധാന്യം നൽകിയതിനാലുമാണ് പരാതി നൽകാൻ വൈകിയതെന്ന് പിതാവ് വ്യക്തമാക്കി. മരിച്ച വിദ്യാർത്ഥിനി ഒന്നാം വർഷം പരാജയപ്പെട്ടിരുന്നതായും പ്രതികളായ വിദ്യാർത്ഥിനികൾ ഇതേ ബാച്ചിൽപ്പെട്ടവരായിരുന്നു എന്നും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ കേസിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.




