കൊണ്ടോട്ടി: വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. പെൺകുട്ടിയുടെ ഇൻബോക്സിലേക്ക് ഇവർ മോർഫ് ചെയ്ത നഗ്ന ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് യുവാക്കള്‍ അറസ്റ്റിൽ.

കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ മുഖം മോര്‍ഫ് ചെയ്ത നഗ്‌ന ദൃശ്യങ്ങള്‍ ഉണ്ടാക്കി വ്യാജ ഇന്‍സ്റ്റാഗ്രാം ഐഡിയിലൂടെ വിദ്യാര്‍ത്ഥിനിക്ക് അയച്ച് കൊടുക്കുകയും. ശേഷം 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കൊടുത്തില്ലെങ്കില്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കൊണ്ടോട്ടി സ്വദേശികളായ മൂന്ന് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ കൊട്ടപ്പുറം പുത്തന്‍വീട്ടില്‍ മുഹമ്മദ് തസ്രീഫ് (21), കൊട്ടപ്പുറം തയ്യില്‍ മുഹമ്മദ് നിദാല്‍ (21), പുളിക്കല്‍ ചോലക്കാതൊടി മുഹമ്മദ് ഷിഫിന്‍ ഷാന്‍ (22) എന്നിവരെയാണ് പോലീസ് കൃത്യമായി അന്വേഷണം നടത്തി പിടികൂടിയത്.

സ്‌കൂള്‍ പഠന സമയത്ത് പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ഥികളായിരുന്ന ഇവരില്‍ മുഹമ്മദ് തസ്രീഫ്. ഇയാള്‍ ഒരു വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുടെ ഐഡിയിലേക്ക് സന്ദേശങ്ങളും വിഡിയോ ദൃശ്യവും അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടി ഇക്കാര്യം കൊണ്ടോട്ടി പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് പിന്നാലെ തന്നെ ഉണ്ടായിരിന്നു. പോലീസ് പെണ്‍കുട്ടി തന്റെ ആഭരണങ്ങള്‍ കൊടുക്കുവാന്‍ പോകുകയാണെന്നു മനസ്സിലാക്കി.

ശേഷം സ്വര്‍ണം കൈക്കലാക്കിയ ഒന്നാം പ്രതിയെ മഫ്തിയിലുള്ള പോലീസ് കയ്യോടെ പൊക്കുകയായിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും ലഭിച്ചു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ കൂട്ടു പ്രതികളുടെ പങ്ക് വെളിവാകുകയും തുടര്‍ന്ന് അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കൊണ്ടോട്ടി ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് പി കെ സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ പി എം ഷമീര്‍, എസ് സി പി ഓ അബ്ദുള്ള ബാബു, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ അമര്‍നാഥ്,ഋഷികേശ്, സുബ്രഹ്‌മണ്യന്‍ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.