- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സഹപാഠികളായ വിദ്യാര്‍ഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കണ്ണൂരില്‍ മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്; അന്വേഷണം തുടരുന്നു
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
കണ്ണൂര്‍: അധ്യാപികമാരുടെയും സഹപാഠികളായ വിദ്യാര്‍ഥിനികളുടെയും ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് എതിരെ കേസെടുത്തു. കണ്ണൂര്‍ അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളേജിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് എതിരെയാണ് കേസ്. ഷാന്‍ മുഹമ്മദ്, അഖില്‍ ചാക്കോ, ഷാരോണ്‍ എന്നിവര്‍ക്കെതിരെയാണ് കരിക്കോട്ടക്കരി പൊലീസ് കേസെടുത്തത്.
കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് കേസ് എടുത്തത്. 18 പേരുടെ നഗ്ന ചിത്രങ്ങളാണ് മുഖം മോര്‍ഫ് ചെയ്ത് വ്യാജമായി ഉണ്ടാക്കിയത്. ഇവരുടെ മൊബൈലില്‍ നിന്ന് വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ കോളേജിലെ പ്രിന്‍സിപ്പലിന്റെയും രക്ഷിതാക്കളുടെയും പരാതിയിലാണ് കേസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Next Story