- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്വർണം മോഷ്ടിച്ച കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തു; ജ്വല്ലറി ജീവനക്കാരനെ മർദ്ദിച്ചു, സ്വകാര്യ ഭാഗങ്ങളിൽ പെട്രോൾ ഒഴിച്ചു; പിന്നാലെ കേസിൽ പങ്കില്ലെന്ന് പറഞ്ഞ് വിട്ടയച്ചു; മോചിപ്പിക്കാൻ വീട്ടുകാരോട് പണം ആവശ്യപ്പെട്ടതായും പരാതി; പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ

പട്ന: ബിഹാറിൽ ജ്വല്ലറി മോഷണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ജീവനക്കാരനെ ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് ഇരയാക്കിയതായി പരാതി. പരാതിക്കാരനെ പോലീസ് മർദിക്കുകയും രഹസ്യഭാഗങ്ങളിൽ പെട്രോൾ ഒഴിക്കുകയും ചെയ്‌തെന്ന ഗുരുതര ആരോപണത്തെ തുടർന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സമസ്തിപുരിലെ ഒരു ജ്വല്ലറിയിൽ നിന്ന് 60 ഗ്രാം സ്വർണം മോഷണം പോയ കേസിലാണ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിരുന്നത്.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് സൂപ്രണ്ട് അരവിന്ദ് പ്രതാപ് സിങ്ങിന്റെ നിർദേശപ്രകാരം സ്റ്റേഷൻ ഇൻചാർജ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. മോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാരനെയും മറ്റ് രണ്ട് സഹപ്രവർത്തകരെയും ഡിസംബറിൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മോഷണത്തിൽ പങ്കാളിത്തത്തിന് തെളിവില്ലാത്തതിനെ തുടർന്ന് നാല് ദിവസത്തെ കസ്റ്റഡിക്ക് ശേഷം ഇയാളെ വിട്ടയച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കസ്റ്റഡിയിലിരിക്കെ തുടർച്ചയായി മർദിച്ചെന്നും സ്വകാര്യ ഭാഗങ്ങളിൽ പെട്രോൾ ഒഴിച്ചെന്നും ജീവനക്കാരൻ പരാതിയിൽ പറയുന്നു. തന്നെ മോചിപ്പിക്കാൻ പോലീസ് വീട്ടുകാരിൽ നിന്ന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ഇതിനിടെ, ഡിസംബർ 31-ന് ജ്വല്ലറി ഉടമ തങ്ങളെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും ജീവനക്കാരൻ ആരോപിക്കുന്നു. ജീവനക്കാരന്റെ വീട്ടിൽ പോലീസ് നടത്തിയ തിരച്ചിലിൽ മോഷണം പോയ ആഭരണങ്ങൾ കണ്ടെത്താനായിരുന്നില്ല. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടന്നുവരികയാണ്.


