- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിങ്ങോത്ത് സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ സിപിഎം പുറത്താക്കിയവർക്ക് ക്വട്ടേഷൻ സംഘവുമായി ബന്ധം; നിർണ്ണായകമായത് എംവി ഗോവിന്ദന്റെ ഇടപെടൽ; ഘടകകക്ഷി നേതാവിന്റെ മകനുണ്ടായ ബൈക്ക് അപകടം നിർണ്ണായകമായി; പുറത്തുവരുന്നത് ബിനാമി ഇടപാടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ
കണ്ണൂർ: പെരിങ്ങോത്ത് സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ സിപിഎം അച്ചടക്ക നടപടി നേരിട്ടവർക്ക് ക്വട്ടേഷൻ ഉൾപ്പെടെയുള്ള പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് മുൻപ് പുറത്താക്കപ്പെട്ടവരുമായി ബന്ധമെന്ന് സൂചന. ഇവരിലൂടെ എത്തിയ പണമാണ് ക്രിപ്‌റ്റോ കറൻസി ഇടപാടുവഴി വെളുപ്പിച്ചതെന്നാണ് സൂചന.
ഇതിനായി പാർട്ടി നിയന്ത്രിത സഹകരണ ബാങ്കുകളെ ഇവർ ഫലപ്രദമായി ദുരുപയോഗം ചെയ്തു. നിയമവിരുദ്ധമായ ഇത്തരം പണം മറ്റു പലരിലൂടെയും മാറ്റിയതായി പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതാണ് കമ്യൂണിസ്റ്റ് പാർട്ടി കീഴിൽ നിന്നും ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ഇവർ ചെയ്തതെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പ്രതികരിക്കാൻ കാരണമായത്.
പെരിങ്ങോം ഏരിയാ കമ്മിറ്റിക്ക് കീഴിലെ തിരുമേനി ലോക്കൽ കമ്മിറ്റിയംഗമായ സേവ്യർ പോൾ പാടിച്ചാൽ ലോക്കൽ കമ്മിറ്റിയംഗം റംഷാ, പെരിങ്ങോം ലോക്കൽ കമ്മിറിയംഗമായ എ. അഖിൽ, മടക്കാം പൊയിൽ ബ്രാഞ്ച് അംഗമായ കെ.സകേഷ് എന്നിവരെയാണ് വിവാദമുണ്ടായതിനെ തുടർന്ന് പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ചെറുപുഴയിലെ കേരളാ കോൺഗ്രസ് നേതാവിന്റെ മകനാണ് പരാതിക്കാരൻ ഇവർ ചേർന്ന് ക്രിപ്‌റ്റോ കറൻസിയിലൂടെ കോടികളുടെ ഇടപാടുകൾ നടത്തിയെന്നാണ് വിവരം.
ഘടകകക്ഷിനേതാവ് സിപിഎം സംസ്ഥാന സെക്രട്ടറി എം.ഗോവിന്ദന് നൽകിയ പരാതിയെ തുടർന്നാണ് ഈ കാര്യം പാർട്ടി ജില്ലാ കമ്മിറ്റി നടത്തിയ അന്വേഷണത്തിലൂടെ പുറത്തുവന്നത്. ഘടകകക്ഷി നേതാവിന്റെ മകൻ സമീപ കാലത്ത് ബൈക്ക് അപകടത്തിൽപ്പെടുകയും അതിനു പിന്നിൽ സിപിഎം പ്രവർത്തകരുമായുള്ള 30 ലക്ഷത്തിന്റെ ഇടപാടുമായുള്ള തർക്കമാണെന്ന വിവരം സംശയിക്കുകയും ചെയ്തതോടെയാണ് സിപിഎം. സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദന് പരാതിനൽകിയത് ഈ കാര്യത്തിൽ ചെയ്യാനുള്ളതെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നുമാണ് ഘടകകക്ഷി നേതാവിന്റെ പ്രതികരണം.
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കേരളാ കോൺഗ്രസ് നേതാവിന്റെ മകൻ ഇപ്പോഴും ചികിത്സയിലാണ്. വിദ്യാർത്ഥിയായ ഇയാളുടെ ഇരുകാലുകളും തകർന്നിട്ടുണ്ട്. വാഹനാപകടത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുയർന്നിരുന്നുവെങ്കിലും പൊലിസിൽ പരാതി നൽകിയിട്ടില്ല. പുറത്താക്കപ്പെട്ട സിപിഎം പ്രവർത്തകർ കേരളാ കോൺഗ്രസ് നേതാവിന്റെ മകനുമായി ചേർന്ന് നടത്തിയ ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ 30 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം.
ഈ പണം കൊണ്ടു പുറത്താക്കപ്പെട്ട സിപിഎം പ്രവർത്തകർ മലയോര മേഖലയിൽ ഉൾപെടെ ബിനാമി പേരിൽ ഭൂമി വാങ്ങി കൂട്ടിയതായും വിവരമുണ്ട്




