- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിൽ ബിജെപിക്കാരുടെ പടക്കം പൊട്ടിക്കൽ
പത്തനംതിട്ട: സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിൽ ബിജെപിക്കാരുടെ പടക്കം പൊട്ടിക്കൽ. സിപിഎം പ്രവർത്തകർ പടക്കമെടുത്ത് തിരിച്ചെറിഞ്ഞതോടെ സംഘർഷം. ബിജെപി പ്രവർത്തകരെ സിപിഎമ്മുകാർ കൈയേറ്റം ചെയ്തുവെന്നും പറയുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരമേൽക്കുന്നതിന്റെ ആഹ്ളാദ പ്രകടനം കഴിഞ്ഞ് മടങ്ങിയ പതിനഞ്ചോളം ബിജെപി പ്രവർത്തകരാണ് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിൽ പടക്കമെറിഞ്ഞത്.
ഓഫീസിന് മുന്നിലുണ്ടായിരുന്ന സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ തിരിച്ചെറിയകയും സംഘപരിവാർ പ്രവർത്തകരെ മർദിക്കുകയും ചെയ്തു. ഇന്നലെ രാത്രി എട്ടേകാലോടെയാണ് സംഭവം. പതിനഞ്ചോളം വരുന്ന ബിജെപി പ്രവർത്തകരാണ് കണ്ണങ്കരയിലെ സിപിഎം ഓഫീസിന് മുന്നിൽ കൊണ്ടു വന്ന് പടക്കം പൊട്ടിച്ചത്.
ടൗണിലെ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇവർ ഇവിടെ എത്തിയത്. പടക്കം ഓഫീസിന് നേരെ കത്തിച്ച് എറിഞ്ഞുവെന്നും പറയുന്നു. സിപിഎം ഓഫീസിലുണ്ടായിരുന്ന പ്രവർത്തകർ പടക്കം എടുത്ത് തിരിച്ചെറിഞ്ഞു. ബിജെപി പ്രവർത്തകരെ മർദിച്ചതായും പറയുന്നു. സംഘർഷം അറിഞ്ഞ് വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.