- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹിതനെന്ന കാര്യം മറച്ചു വച്ച് പതിനാറുകാരിയെ വലയിൽ വീഴ്ത്തി; ലൈംഗികാതിക്രമം വീട്ടിൽ അറിഞ്ഞപ്പോൾ പെൺകുട്ടി പിന്മാറി; പ്രതികാരമായി വഴിയിൽ വച്ച് മർദനം; യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്ത് പൊലീസ്
മല്ലപ്പള്ളി: പ്രണയം നടിച്ച് ലൈംഗികാതിക്രമം കാട്ടുകയും വിവരം വീട്ടിൽ അറിഞ്ഞപ്പോൾ പിന്മാറിയതിന് പതിനാറുകാരിയെ നടുറോഡിൽ വച്ച് മർദിക്കുകയും ചെയ്ത കേസിൽ വിവാഹിതനായ യുവാവ് അറസ്റ്റിൽ. ആറന്മുള മാലക്കര പ്ലാവിൻ ചുവട് ശ്രീശൈലം വീട്ടിൽ വിഷ്ണു സുധീഷിനെ (24) യാണ് പെരുമ്പെട്ടി ഇൻസ്പെക്ടർ എം.ആർ. സുരേഷ് അറസ്റ്റ് ചെയ്തത്.
വിവാഹവാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയാണ് ലൈംഗികാതിക്രമം കാട്ടിയയത്. തട്ടിക്കൊണ്ടു പോകലിനും മർദ്ദനത്തിനും കൈയേറ്റത്തിനും പോക്സോ നിയമപ്രകാരവുമാണ് യുവാവിനെതിരെ കേസെടുത്തത്. സ്‌കൂൾവാർഷികാഘോഷ ദിവസം ഉച്ചക്ക് ശേഷം ബൈക്കിലെത്തി കയറ്റിക്കൊണ്ടു പോകും വഴിയാണ്
ലൈംഗികാതിക്രമം കാട്ടിയത്. സംഭവം വീട്ടിലറിഞ്ഞപ്പോൾ യുവാവുമായുള്ള ബന്ധത്തിൽ നിന്നും പെൺകുട്ടി പിന്മാറി.
തുടർന്ന് ചൊവ്വാഴ്‌ച്ച ഉച്ചക്ക് രണ്ടു മണിയോടെ റോഡിൽ തടഞ്ഞു നിർത്തി ഇടതു കവിളിൽ അടിക്കുകയായിരുന്നു. മാതാവിനോപ്പം പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പെരുമ്പെട്ടി പൊലീസ് ഇൻസ്പെക്ടർ എം ആർ സുരേഷ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. എസ്‌ഐ പി.കെ. പ്രഭയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്