- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ബസിൽ പിൻസീറ്റിൽ ഇരുന്നുകൊണ്ട് വിദ്യാർത്ഥിനിക്ക് നേരേ ലൈംഗികാതിക്രമം; സഹപാഠിയായ വിദ്യാർത്ഥിനി ദൃശ്യം പകർത്തി പൊലീസിന് കൈമാറി; പയ്യന്നൂരിൽ പ്രതിയായ യുവാവ് പിടിയിൽ
പയ്യന്നൂർ: സ്വകാര്യബസ് യാത്രക്കിടെ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത് മാനഭംഗത്തിന് ശ്രമിച്ച ഞരമ്പുരോഗിയായ യുവാവ് പിടിയിൽ. പയ്യന്നൂരിൽ ജോലി ചെയ്യുന്ന ചെറുകുന്ന് ചിടങ്ങിൽ സ്വദേശി ആർ. അരുൺകുമാറിനെ (38)യാണ് പയ്യന്നൂർ പൊലിസ് ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്‌ച്ച രാവിലെ 10.15 ഓടെ പഴയങ്ങാടി- പയ്യന്നൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. പയ്യന്നൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പയ്യന്നൂരിലെ സ്ഥാപനത്തിലേക്ക് ജോലിക്ക് വരുന്നതിനിടെയാണ് ഇയാൾ ബസിൽ സീറ്റിലിരുന്ന് ലൈംഗികാതിക്രമത്തിന് മുതിർന്നത്.
വിദ്യാർത്ഥിനികൾ വിവരം ബസ് ജീവനക്കാരെ ധരിപ്പിച്ചതോടെ വിദ്യാർത്ഥിനികൾക്കൊപ്പം ജീവനക്കാരും പയ്യന്നൂർ പൊലീസിലെത്തി പരാതി നൽകുകയായിരുന്നു. സംഭവം നടന്നത് പിലാത്തറ ഏഴിലോട് ഭാഗത്ത് വച്ചായതിനാൽ പയ്യന്നൂർ പൊലീസ് പരിയാരം പൊലീസിൽ വിവരം നൽകി. തുടർന്ന് വിദ്യാർത്ഥിനി പരിയാരം പൊലീസിൽ പരാതിനൽകിയതിനെ തുടർന്ന് പൊലിസ് കേസെടുത്തു അറസ്റ്റു ചെയ്യുകയായിരുന്നു.
വിദ്യാർത്ഥിനിയുടെ സഹപാഠി ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയത് പൊലീസിന് കൈമാറിയിട്ടുണ്ട്. പിൻസീറ്റിലിരുന്നുകൊണ്ടായിരുന്നു യുവാവിന്റെ കൈക്രിയകൾ. കഴിഞ്ഞ ദിവസം ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ തളിപറമ്പ് പടയങ്ങോട് സ്വദേശിയെ കാസർകോട് റെയിൽവെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.