- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുമായി വിവാഹമോചനം നടന്നുവെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; ഒന്നരലക്ഷം രൂപയും തട്ടിയെടുത്തു; യുവതി നൽകിയ പരാതി അന്വേഷിച്ച പൊലീസ് കണ്ടത് ഭാര്യയുമായി സസുഖം ജീവിക്കുന്ന പ്രതിയെ; അറസ്റ്റിലായത് ചെങ്ങന്നൂരുകാരൻ ശ്രീജിത്ത്
കോഴഞ്ചേരി: ഭാര്യയുമായി വിവാഹമോചനം നടത്തിയെന്നും ഉത്തരവ് കൈയിൽ കിട്ടിയാലുടൻ വിവാഹം കഴിക്കാമെന്നും പറഞ്ഞ് യുവതിയെ പീഡിപ്പിക്കുകയും ഒന്നര ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്ത വിരുതൻ പിടിയിൽ. യുവതി നൽകിയ പരാതി അന്വേഷിച്ച് പോയ ആറന്മുള പൊലീസ് പ്രതിയെ പിടികൂടിയത് ഭാര്യയ്ക്കൊപ്പം താമസിക്കുന്ന തിരുവല്ലയിലെ വാടക വീട്ടിൽ നിന്നാണ്.
ചെങ്ങന്നൂർ മുണ്ടങ്കാവ് ഒഴറേത്ത് വീട്ടിൽ ശ്രീജിത്ത് (42)ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 18 നും ജൂലൈ ഏഴിനുമാണ് യുവതിയെ ബലാൽസംഗം ചെയ്തത്. ആറന്മുളയിലുള്ള യുവതിയുടെ വീട്ടിൽ താമസിച്ചും ഗുരുവായൂരിലെ ലോഡ്ജ് മുറിയിലും വച്ച് പീഡിപ്പിച്ചതായാണ് പരാതി. 20 ന് വൈകിട്ട് യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ആറന്മുള പൊലീസ് തിരുവല്ലയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാളുടെ വിവാഹമോചനക്കേസ് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് കിട്ടിയാലുടനെ യുവതിയെ കല്യാണം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കഴിഞ്ഞ മാർച്ച് ഏഴു മുതൽ ജൂലൈ അഞ്ചു വരെ യുവതിയുടെ വീട്ടിൽ ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായും യുവതി വെളിപ്പെടുത്തി. തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
വിവാഹം കഴിക്കാമെന്ന വ്യാജേനെയാണ് ഗുരുവായൂരിൽ കൊണ്ടുപോയതും അവിടെ ഒരു ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതും. യുവതിയുടെ മൊഴിപ്രകാരം എസ്‌ഐ അലോഷ്യസ് ആണ് കേസെടുത്തത്. പ്രതിയെ തിരുവല്ലയിൽ ഭാര്യക്കൊപ്പം താമസിക്കുന്ന വാടക വീട്ടിൽ നിന്നും 20 ന് വൈകിട്ട് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൊലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.ഇയാളെ കാണാനില്ലെന്ന് കാട്ടി യുവതി ഈ മാസം രണ്ടിന് ആറന്മുള പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്ന് കേസെടുത്തിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്