- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടക്കാട് വീട്ടിൽ കയറി വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് ആസൂത്രിതമായി; വധശ്രമത്തിന് കേസെടുത്തു; ഒളിവിൽ പോയ ഫയറൂസിനെ ഉടൻ പിടികൂടുമെന്ന് പൊലീസ്; ആക്രമണത്തിന് പിന്നിൽ പൂർവവൈരാഗ്യമെന്ന് പ്രാഥമിക റിപ്പോർട്ട്
കണ്ണൂർ: കണ്ണൂർ ജില്ലയിലെ എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടമ്മയ്ക്കു നേരെ വീട്ടിൽ കയറിയുള്ള വധശ്രമകേസിൽ അന്വേഷണം ഊർജ്ജിതമാക്കി. വീട്ടമ്മയ്ക്കു നേരെ നടന്നത് ആസൂത്രിതവധശ്രമമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഒ.കെ സ്‌കൂളിനു സമീപത്തെ സാബറി(45)യുടെവീട്ടിൽ ഞായറാഴ്‌ച്ച പുലർച്ചെ ആറരമണിയോടെ കതകിൽ തട്ടിവിളിക്കുകയായിരുന്നു.
കൂത്തുപറമ്പ് സ്വദേശിയും കുടുംബസൃഹുത്തുമായ ഫയറൂസിന്റെ മുഖഭാവം അത്രപന്തിയല്ലെന്നു കണ്ടു മുറിയിലേക്ക് ഓടിപ്പോയി കതകടക്കാൻ ശ്രമിച്ച സാബിറിയെ ഇയാൾ പിൻതുടർന്ന് വയറിനും മറ്റിടങ്ങളിലും വെട്ടുകയായിരുന്നു. പ്രാണരക്ഷാർത്ഥം സാബിറ ഓടി വർക്ക് ഏരിയയിൽ നിന്നും അടുക്കളമുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന തേങ്ങ പൊതിക്കുന്ന പാരയെടുത്ത് തലയ്ക്കടിക്കുകയും ചെയ്തു.
സാബിറയുടെ മുറിയിലുണ്ടായിരുന്ന കുട്ടിയുടെ നിലവിളി കേട്ടു മുകളിലത്തെ നിലയിൽ കഴിയുകയായിരുന്ന മക്കൾ എത്തുമ്പോഴെക്കും ഫയറൂസ് ഓടിരക്ഷപ്പെട്ടിരുന്നു. ഇയാൾക്കായി നാട്ടുകാരും പൊലിസും തെരച്ചിൽ നടത്തിയെങ്കിലും വാഹനത്തിൽ കടന്നുകളയുകയായിരുന്നു. ഇതേ തുടർന്ന് കൂത്തുപറമ്പ് പൊലിസ് ഇയാളുടെ വീട്ടിൽ തെരച്ചിൽനടത്തിയെങ്കിലും കണ്ടെത്താനായില്ല.
എടക്കാട് എസ്. ഐ സുരേന്ദ്രൻ കല്യാടന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. ഞായറാഴ്‌ച്ച പുലർച്ചെ ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം. സാബിറയുടെ വയറ്റിലാണ് ആഴത്തിലുള്ള വെട്ടേറ്റത്. സാരമായി പരിക്കേറ്റ സാബിറയെ വിദഗ്ധ ചികിത്സയ്ക്കായാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇരുവരും തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പിടികൂടിയാൽ മാത്രമേ, ആക്രമണ കാരണം വ്യക്തമാകുകയുള്ളൂവെന്നാണ് പൊലിസ് പറയുന്നത്. സാമ്പത്തിക തർക്കമാണോ അക്രമത്തിന് പിന്നിലെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടുമെന്ന് എടക്കാട് പൊലിസ് അറിയിച്ചു. വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. പുലർകാലെ സാബിറയുടെ വീട്ടിൽ കുടുംബസുഹൃത്തെത്തിയതുകൊല്ലാൻ തന്നെയാണെന്നു തന്നെയാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. പ്രതി കുടക് ഭാഗത്തേക്ക് കടന്നുകളയാതിരിക്കാനായി കൂട്ടുപുഴ ചെക്ക്പോസ്റ്റിലും വിദേശത്തേക്ക് കടക്കാൻകണ്ണൂർ വിമാനത്താവളത്തിലും പൊലിസ് നോട്ടീസ് നൽകിയിട്ടുണ്ട്. സാമ്പത്തിക തർക്കമാണ് അക്രമത്തിന് കാരണമായതെന്ന സൂചനകളും പൊലിസിന് ലഭിച്ചിട്ടുണ്ട്.