- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശ്രീജയുടെ മരണത്തിൽ മുൻഭർത്താവ് ശ്രീജിത്ത് റിമാൻഡിൽ
തിരുവനന്തപുരം: മുൻ ഭർത്താവ് നഗ്നചിത്രങ്ങൾ എടുത്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വീട്ടമ്മയെ മുൻ ഭർത്താവ് ക്രൂരമായി മർദിച്ച ശേഷം നഗ്‌നചിത്രങ്ങൾ പകർത്തി അയച്ചു കൊടുത്തത് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രദേശവാസിയുടെ മൊബൈൽ ഫോണിലേക്കായിരുന്നു. ഇതിൽ മനംനൊന്താണു വട്ടിയൂർകാവ് മണികണേ്ഠശ്വരം ചീനിക്കോണം ശ്രീജിതാഭവനിൽ ശ്രീജ (46) ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. അറസ്റ്റിലായ മുൻ ഭർത്താവ് പെരുങ്കടവിള തത്തമല സ്വദേശി ശ്രീജിത്തിനെ (47) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അഞ്ചു ദിവസം മുൻപാണ് ഇവർ വിവാഹമോചനം നേടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2021ൽ പീഡിപ്പിച്ച കേസിൽ ശ്രീജിത്ത് പ്രതിയായിരുന്നു. ഇതോടെയാണു ശ്രീജ ഇയാളിൽ നിന്ന് അകന്നത്. ഏറെനാൾ വേർപിരിഞ്ഞു കഴിഞ്ഞ ഇവർക്ക് 22ന് കോടതിയിൽനിന്ന് വിവാഹമോചനം ലഭിച്ചു. 24ന് രാത്രി ഏഴരയോടെ ശ്രീജയുടെ വീട്ടിൽ ശ്രീജിത്ത് അതിക്രമിച്ചു കയറി ക്രൂരമായി മർദിച്ചു. വീട്ടിൽനിന്ന് ഒഴിയണമെന്നും വീട് തന്റെ പേർക്ക് എഴുതിത്ത്ത്ത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദനം.
അവശനിലയിലായ ശ്രീജയുടെ വസ്ത്രങ്ങൾ വലിച്ചുകീറി ശ്രീജിത്ത് മൊബൈലിൽ നഗ്‌നചിത്രങ്ങൾ പകർത്തി. വീടും സ്ഥലവും എഴുതി നൽകിയില്ലെങ്കിൽ ചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. തുടർന്നു സമീപവാസിക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തു. ആത്മഹത്യാ പ്രേരണ, നഗ്‌നചിത്രം പകർത്തി ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിലാക്കി ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകളാണ് ശ്രീജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്.