തൃശൂര്‍്: തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവും കൊലയാളിയുമായ ബാലമുരുകന്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് നിന്നാണ് ബാലമുരുകന്‍ രക്ഷപ്പെട്ടത്. കവര്‍ച്ച, കൊലപാതക ശ്രമം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയായ കൊടും കുറ്റവാളിയാണ് ബാലമുരുകന്‍. തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.

ബാലമുരുകനെതിരെ തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാക്കി വിയ്യൂരിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയാണ് രക്ഷപെടല്‍ സംഭവം. ഉദ്യോഗസ്ഥര്‍ ജയിലിന്റെ മുമ്പില്‍ വെള്ളം വാങ്ങാന്‍ നിര്‍ത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തെരച്ചില്‍ തുടരുകയാണ്. സംഭവം നടന്നതിന് പിന്നാലെ കേരളാ പോലീസിന്റെ സഹായം തേടുകയായിരുന്നു തമിഴ്‌നാട് പോലീസ്. ഇതോട തൃശ്ശൂര്‍ നഗരത്തില്‍ വ്യാപക തിരച്ചില്‍ തുടങ്ങി.

പൊലീസുകാര് പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. ബാലമുരുകനായി അന്വേഷണം പുരോഗമിക്കുകയാണ്. മോഷ്ടാവ് കേരളം വിട്ടതായാണ് സൂചന. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒട്ടേറെ മോഷണ കേസുകളില് പ്രതിയാണ് ബാലമുരുകന്. കൊലപാതകം ഉള്പ്പടെ 53 കേസുകള് ഇയാള്‌ക്കെതിരെയുണ്ട്.

ഇതില് അഞ്ചെണ്ണം കൊലപാതക കേസുകളാണ്. 2023 സെപ്തംബര് 24 മുതല് ഇയാള് വിയ്യൂര് അതീവ സുരക്ഷ ജയിലിലായിരുന്നു. പൊലീസിനെ ആക്രമിച്ച് ബാലമുരുകന് നേരത്തെയും ജയില് ചാടിയിട്ടുണ്ട്. കഴിഞ്ഞ മേയില്‍ തമിഴ്‌നാട് പൊലീസ് വാഹനത്തില്‍ നിന്ന് സമാനമായി രീതിയില്‍ രക്ഷപ്പെട്ടിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. കൊടുംകുറ്റവാളി രക്ഷപെട്ടത് നാട്ടുകാരെയും ആശങ്കപ്പെടുത്തുന്നുണ്ട.്