ന്യൂഡല്‍ഹി: 'അമേരിക്കയില്‍ നിന്നുള്ള ബ്രസീലിയന്‍ മോഡല്‍' ചമഞ്ഞ് സൈബര്‍ തട്ടിപ്പും ലൈംഗീകാതിക്രമവും നടത്തിയ യുവാവ് പോലീസ് പിടിയില്‍. 23കാരനായ തുഷാര്‍ ബിഷ്‌തെന്ന യുവാവിനെയാണ് ഡല്‍ഹിയില്‍ നിന്ന് വെസ്റ്റ് ഡിസ്ട്രിക്റ്റിലെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മോഡല്‍ എന്ന വ്യാജേന 700 സ്ത്രീകളെതാണ് യുവാവ് പറ്റിച്ചത്. അമേരക്കയില്‍ നിന്നുമുള്ള ബ്രസീലിയന്‍ മോഡല്‍ എന്ന് പറഞ്ഞ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കൃകയായിരുന്നു. പിന്നീട് ഇവരില്‍ നിന്ന് സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കും.

ആ ചിത്രങ്ങള്‍ ഉപയോഗിച്ച് പണം തട്ടുകയാണ് യുവാവ് ചെയ്തിരുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു യുവതികളെ വലവിരിച്ചിരുന്നത്. 23കാരനായ യുവാവിനെ ഡല്‍ഹിയില്‍ നിന്നാണ് പിടികൂടിയത. ഇരകളെ കബളിപ്പിക്കുന്നതിനും സ്വകാര്യ ചിത്രങ്ങളും റെക്കോര്‍ഡിംഗുകളും ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയതിനുമാണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ബംബിള്‍, സ്നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രതി, സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബംബിളിലൂടെ 500 സ്ത്രീകളെയും സ്നാപ്ചാറ്റിലൂടെ 200 പേരെയും പറ്റിച്ചെന്നാണ് പോലീസ് പറയുന്നത്.