തിരുവനന്തപുരം: സൈബര്‍ ലോകത്തെ തട്ടിപ്പുകള്‍ അനുദിനം പുതുവഴി തേടുകയാണ്. ആവശ്യങ്ങളും വഴികളും ഇരകളെയും മാറ്റിയാണ് തട്ടിപ്പുസംഘത്തിന്റെ പ്രയാണം. ആദ്യകാലത്ത് പ്രമുഖരെയോ സമ്പന്നരയോ മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ പിന്നീട് അത് സാധാരണക്കാരിലെത്തി. കൂടാതെ സാധാരണക്കാരുടെ ഐഡന്റിറ്റിയാണ് തട്ടിപ്പിനായി ഉപയോഗിച്ചതെങ്കില്‍ ഇപ്പോള്‍ സെലിബ്രിറ്റുകളുടെ ഐഡന്റിറ്റിയിലാണ് തട്ടിപ്പ്.

ഇപ്പോഴിത ഗായിക കെ എസ് ചിത്രയാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്.ഗായികയുടെ പേരില്‍ വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്്.കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ഒരാഴ്ച്ചക്കുള്ളില്‍ കൂടുതല്‍ തുക ലഭിക്കുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

സന്ദേശം വ്യാജമാണെന്നും എല്ലാവരും ജാഗ്രതപാലിക്കണമെന്നും കാണിച്ച് ഗായിക തന്നെ സന്ദേശം പങ്കുവെച്ചതോടെയാണ് തട്ടിപ്പിനെക്കുറിച്ച് പലരും ബോധവാന്മാരായത്.

ഗായികയുടെ പേരും ചിത്രവും ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുപയോഗിച്ചാണ് തട്ടിപ്പ്.അക്കൗണ്ടില്‍ നിന്ന് പലരോടായി പണം ആവശ്യപ്പെട്ട് മെസേജുകള്‍ പോയിട്ടുണ്ട്.സന്ദേശം ലഭിച്ചവര്‍ ആദ്യം ഒന്ന് അമ്പരന്നു.പിന്നാലെ ഇത് ചിത്ര ചേച്ചി തന്നെയാണോ എന്നും ചോദിച്ചു.അതിന് അതെയെന്ന തരത്തില്‍ മറുപടികള്‍ അയയ്ക്കുകയും കൂടുതല്‍ ചാറ്റുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.തട്ടിപ്പിന്റെ വിവരങ്ങള്‍ ചിത്രയുടെ അടുത്ത വൃത്തങ്ങളാണ് ഔദ്യോഗികമായി അറിയിച്ചത്.

താന്‍ പിന്നണി ഗായികയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ അംബാസഡറുമാണെന്ന് വ്യാജ അക്കൗണ്ടില്‍ നിന്നുമയച്ച മെസേജില്‍ പറയുന്നു.'ഞാന്‍ കെഎസ് ചിത്ര, ഇന്ത്യന്‍ പിന്നണി ഗായികയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ അംബാസഡര്‍ കൂടിയാണ്'- ഇങ്ങനെയാണ് പലര്‍ക്കും ലഭിക്കുന്ന സന്ദേശം. റിലയന്‍സില്‍ 10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കിപ്പുറം 50,000 രൂപയാക്കി മടക്കിത്തരുമെന്നും താല്‍പര്യമുണ്ടെങ്കില്‍ നിക്ഷേപം എങ്ങനെ തുടങ്ങണമെന്ന് തന്നോട് ചോദിച്ചാല്‍ മതിയെന്നുമാണ് സന്ദേശം.

എന്നാല്‍ തന്റെ പേരിലെ സന്ദേശങ്ങള്‍ എല്ലാം തന്നെ വ്യാജമാണെന്നും ആരും തട്ടിപ്പിന് ഇരയാകരുതെന്നും കെഎസ് ചിത്ര ആരാധകരോടും സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിച്ചു.ചിത്രയുടെ അടുത്ത വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.ഇത് കൂടാതെ ചിത്ര, ആരാധകര്‍ക്ക് ഐ ഫോണ്‍ അടക്കമുള്ള സമ്മാനങ്ങള്‍ കരുതിവച്ചിട്ടുണ്ടെന്നു ടെലഗ്രാം വഴി മെസേജുകളും പോയിരിക്കുന്നു.ഇതൊക്കെ തന്നെയും വ്യാജമാണെന്ന്ും ചിത്ര വിശദമാക്കുന്നു.

അതേസമയം സൈബര്‍ ലോകത്തെ തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ മേഖലകളിലും പോലീസ്സ്റ്റേഷന്‍ പരിധിയിലും സൈബര്‍ വൊളന്റിയേഴ്സിനെ തെരഞ്ഞെടുത്ത് തട്ടിപ്പുകള്‍ സംബന്ധിച്ച് ബോധവത്കരണം നടത്തുന്നുണ്ട് സൈബര്‍ വൊളന്റിയേഴ്സ് വഴി സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് സോഷ്യല്‍ മീഡിയ ,ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ബോധവത്കരണം നല്‍കുന്നതാണ് പദ്ധതി.ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയാകുന്നവര്‍ സൈബര്‍ സെല്ലിന്റെ ടോള്‍ ഫ്രീ നമ്പറായ 1930 ല്‍ ഉടന്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യണമെന്ന് സൈബര്‍ പോലീസ് സെല്‍ വ്യക്തമാക്കുന്നത്.തട്ടിപ്പിനിരയാകുന്നവര്‍ ഇപ്രകാരം ആദ്യ മൂന്ന് മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്താല്‍ തട്ടിപ്പു നടത്തിയ ആളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും .ഇപ്പോള്‍ നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് സോഷ്യല്‍ മീഡിയ വഴിയും നടക്കുന്നത്.

ഇന്ത്യന്‍ പോലീസ് സംവിധാനത്തില്‍ ഒരു കേസും പണം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ നിയമം പറയുന്നില്ല.അതുകൊണ്ട് തന്നെ പോലീസും പണം നല്‍കിയാല്‍ കേസില്‍ നിന്നും ഒഴിവാക്കാം എന്ന് പറയുകയില്ല.നിയമപരമായ നടപടി മാത്രമേ പൊലീസിന് സ്വീകരിക്കാന്‍ പറ്റുകയുള്ളു.അതുപോലെ വെര്‍ച്യുല്‍ അറസ്റ്റ് എന്നൊരു അറസ്റ്റ് ഇല്ല അതിനാല്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴാതെ നോക്കണം.ഇന്റര്‍ നാഷണല്‍ ഫോണ്‍ കാളുകള്‍ ,ഇന്റര്‍നെറ്റ് ഫോണ്‍ കാളുകള്‍ എന്നിവ അറിയാവുന്ന നമ്പറുകള്‍ ആണെങ്കില്‍ മാത്രം എടുക്കണം.

ഓ ടി പി ചോദിച്ചുള്ള ഫോണ്‍ വിളികളും ഉറപ്പ് വരുത്തി ശ്രദ്ധിച്ചു മാത്രമേ ഉത്തരം നല്‍കാവൂ.മൊബൈല്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ ഉടന്‍ തന്നെ സെറ്റിങ്സില്‍ കയറി ഫോണ്‍ റീസെറ്റ് ചെയ്യണം.അത്യാവശ്യമുള്ള ഫോണ്‍ നമ്പര്‍ മറ്റൊരിടത്തേക്ക് സേവ് ചെയ്ത

ശേഷം സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്താലും ഇപ്രകാരം ചെയ്യണം.സെക്ക്യൂരിറ്റി ഉറപ്പാക്കാന്‍ ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ അക്കൗണ്ടുകളില്‍ ഉറപ്പാക്കണമെന്നും സൈബര്‍ ടീം പറയുന്നു.