- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പൊലീസ് ചമഞ്ഞ് സൈബർ തട്ടിപ്പിൽ ബോളിവുഡ് നടിയിൽ നിന്നും തട്ടിയത് 5.79 ലക്ഷം
മുംബൈ: പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി നടിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു. ബോളിവുഡ് നടി അഞ്ജലി പാട്ടീലാണ് തട്ടിപ്പിന് ഇരയായത്. രജനീകാന്തിന്റെ കാലാ അടക്കം നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഇവർ. നടിയെ ലഹരി കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പു നടത്തിയത്. നടിയിൽ നിന്നും 5.79 ലക്ഷം രൂപ തട്ടിയെടുത്തു.
തയ്വാനിലേക്ക് പോയ പാഴ്സലിൽ ലഹരിവസ്തുക്കളുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ്. മുംബൈ പൊലീസിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന പണം കൈക്കലാക്കുകയായിരുന്നു. താൻ കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യമായപ്പോൾ നടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നടിയുടെ പരാതിയിൽ ഡി.എൻ. നഗർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മുംബൈയിലെ അന്ധേരിയിൽ താമസിക്കുന്ന നടിക്ക് ദീപക് ശർമയെന്ന് പരിചയപ്പെടുത്തിയ ഒരാളുടെ ഫോൺകോൾ ലഭിച്ചിരുന്നു. ഡെബ്എക്സ് കൂറിയർ കമ്പനി ജീവനക്കാരൻ ആണെന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്. കസ്റ്റംസ് പിടിച്ചെടുത്ത തയ്വാനിലേക്കുള്ള പാഴ്സലിൽ ലഹരിവസ്തുക്കൾക്കൊപ്പം നടിയുടെ ആധാർ കാർഡ് ഉണ്ടെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ വ്യക്തതവരുത്താൻ മുംബൈ പൊലീസിൽ ബന്ധപ്പെടാനും ആവശ്യപ്പെട്ടു.
പിന്നാലെ, മുംബൈ സൈബർ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ബാനർജി എന്ന പേരുള്ളയാൾ നടിയെ സ്‌കൈപ് വഴി ബന്ധപ്പെട്ടു. നടിയുടെ ആധാർകാർഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന മൂന്ന് ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിട്ടിട്ടുണ്ടെന്ന് ഇയാൾ വിശ്വസിപ്പിച്ചു. നിരപരാധിത്വം തെളിയിക്കാൻ 96,525 രൂപ പ്രോസസിങ് ഫീസ് അയക്കാനും ഇയാൾ ആവശ്യപ്പെട്ടു. പിന്നീട് ബാങ്ക് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് ആരോപിച്ച് കേസ് അവസാനിപ്പിക്കാനായി 4,83,291 രൂപ കൂടി തട്ടിയെടുക്കുകയായിരുന്നു.
പരിചയക്കാരനോട് അനുഭവം പങ്കുവെച്ചപ്പോഴാണ് താൻ വലിയ തട്ടിപ്പിന് ഇരയായതായി നടിക്ക് ബോധ്യമായത്. തുടർന്ന് ഡി.എൻ. നഗർ പൊലീസിന് പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.