- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രക്ക് ഡ്രൈവറുടെ നിയമ ലംഘനം അപകട കാരണമായോ? അപകടം സംഭവിക്കുന്നതിന് 5 സെക്കൻഡ് മുൻപ് വരെ വാഹനം 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു; സഡൺ ബ്രേക്കിട്ടതിന്റെ കാരണം കണ്ടെത്താൻ അന്വേഷണ സംഘം; കാർ വിശദമായി പരിശോധിക്കാൻ മേഴ്സിഡീസ്; സൈറസ് മിസ്ത്രിയുടെ മരണ കാരണം കണ്ടെത്താൻ അന്വേഷണം തുടരും
മുംബൈ: ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാർ അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട ദുരൂഹതകൾ മാറുന്നില്ല. അതിനിടെ വാഹന നിർമ്മാതാക്കളായ മെഴ്‌സിഡീസ് ബെൻസ് അന്വേഷണ റിപ്പോർട്ട് പാൽഘർ പൊലീസിന് കൈമാറി. അപകടം സംഭവിക്കുന്നതിന് 5 സെക്കൻഡ് മുൻപ് വരെ വാഹനം 100 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അമിത വേഗതയാണ് മരണ കാരണമെന്നാണ് കമ്പനി പറയുന്നത്.
ബ്രേക്ക് ചവിട്ടിയതോടെ വാഹനത്തിന്റെ വേഗത മണിക്കൂറിൽ 89 കിലോമീറ്ററായി കുറഞ്ഞു. ഈ ഘട്ടത്തിലാണ് കൂട്ടിയിടി നടന്നത്. 100 കിലോമീറ്റർ വേഗതയിലോടിക്കുമ്പോൾ എത്ര തവണ ബ്രേക്ക് പ്രയോഗിച്ചിട്ടുണ്ടെന്നും അത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും പൊലീസ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കൂടി കിട്ടിയ ശേഷമാകും അന്തിമ നിഗമനങ്ങളിലേക്ക് എത്തുക. അപകടത്തിൽ ഒരു ട്രക്കിന് പങ്കുണ്ടോ എന്ന സംശയമുണ്ട്.
ട്രക്കുകൾക്ക് ഹൈവേകളിലോ എക്സ്പ്രസ് വേകളിലോ, ഹെവി വാഹനങ്ങൾ ഇടത്തോട്ടു നിർത്തി മധ്യഭാഗത്തോ വലത്തോട്ടുള്ള പാതയോ മാത്രമേ മറികടക്കാൻ ഉപയോഗിക്കാവൂ. കാറുകൾ, എസ്യുവികൾ എന്നിവ പോലുള്ള ഭാരം കുറഞ്ഞതോ ചെറുതോ ആയ വാഹനങ്ങൾ മധ്യഭാഗത്തേക്കും പുറത്തേക്കും പാതകൾക്കായി ശരിയായ പാത ഉണ്ടായിരിക്കണം. ഈ അച്ചടക്കം എവിടെയും കാണുന്നില്ല. സൈറസ് മിസ്ത്രി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ട അപകടത്തിൽ ഒരു ട്രക്ക് ഉൾപ്പെട്ടിരിക്കാനുള്ള സാധ്യത പോലും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.
ഒരു ഹെവി വാഹനം വന്നതു കൊണ്ടാകാം മെഴ്സിഡസ് എസ്യുവിയെ ഉയർന്ന വേഗതയിൽ ഇടതുവശത്ത് നിന്ന് മറികടക്കാൻ പ്രേരിപ്പിച്ചിരിക്കാമെന്നാണ് അവർ പറയുന്നത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അപകടത്തിൽപ്പെട്ട വാഹനം കമ്പനി ഷോറൂമിലെത്തിക്കും. ഹോങ്കോങ്ങിൽ നിന്നുള്ള സംഘം കാർ പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകും. അപകടം നടന്നപ്പോൾ വാഹനത്തിനുള്ളിൽ നാല് എയർബാഗുകളാണ് പ്രവർത്തിച്ചത് എന്നാണ് ആർടിഒ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പ്രവർത്തിച്ച നാല് എയർബാഗുകളും വാഹനത്തിന്റെ മുന്നിലായിരുന്നു.
അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് മിസ്ത്രിയും മറ്റു മൂന്നുപേരും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഗൈനക്കോളജിസ്റ്റായ അനാഹിത പണ്ഡോെള ഓടിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് മഹാരാഷ്ട്ര പാൽഘറിലെ സൂര്യാനദിക്കു കുറുകെയുള്ള പാലത്തിന്റെ കൈവരിയിലേക്ക് കാർ ഇടിച്ചു കയറിയായിരുന്നു അപകടം. പാലത്തിന്റെ അശാസ്ത്രീയ നിർമ്മാണത്തെ കുറിച്ചും സംശയങ്ങളും പരാതികളുമുണ്ട്. സീറ്റ് ബെൽറ്റ് ഇടാത്തതാണ് അപകട കാരണമെന്നും നിഗമനമുണ്ട്. മിസ്ത്രീയും മറ്റൊരാളും പിൻസീറ്റിൽ ആണിരുന്നത്. ഇവരാണ് മരിച്ചതും.
കാറിന്റെ പിൻസീറ്റിലിരുന്ന മിസ്ത്രിയും അനാഹിതയുടെ ഭർതൃ സഹോദരനുമായ ജഹാൻഗീർ പണ്ഡോളയുമാണ് മരിച്ചത്. മുൻസീറ്റിലായിരുന്ന അനാഹിതയും ഭർത്താവ് ഡാരിയസ് പണ്ഡോളയും പരുക്കേറ്റ് ചികിത്സയിലാണ്. പൊലീസ്, മോട്ടർ വാഹനവകുപ്പ്, കാർ നിർമ്മാതാക്കൾ എന്നിങ്ങനെ വ്യത്യസ്ത സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ