കൽപ്പറ്റ: ഭാര്യയും മകളും ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറിങ്ങിയ ഭർത്താവും ജീവനൊടുക്കി. ഓംപ്രകാശ് എന്ന യുവാവാണ് വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ഇതേ വെണ്ണിയോട് പുഴയിൽ ചാടിയായിരുന്നു ഭാര്യ ദർശനയും അഞ്ച് വയസ്സുള്ള മകളും മരിച്ചത്. ജൂലൈ 14നായിരുന്നു ഇത്. ഇതേ പുഴയിൽ തന്നെയാണ് ഇപ്പോൾ ഓംപ്രകാശും ജീവനൊടുക്കിയിരിക്കുന്നത്.

ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് ദർശനയും കുഞ്ഞും ആത്മഹത്യ ചെയ്തതായിരുന്നു ദർശനയുടെ കുടുംബത്തിന്റെ ആരോപണം. തുടർന്ന് കേസിൽ ഓംപ്രകാശും മാതാവും കേസിൽ റിമാൻഡിലാകുകയും ചെയ്തിരുന്നു. 83 ദിവസങ്ങൾക്കുശേഷമാണ് ഇരുവർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇ

കുടുംബത്തിന്റെ പരാതിയിൽ ഓംപ്രകാശിനും, പിതാവി ഋഷഭരാജനുമെതിരെ ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ, മർദനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും റിമാന്റിലായി. അടുത്തിടെയാണ് ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്.

തിങ്കളാഴ്ച രാവിലെ ഓംപ്രകാശിന്റെ സ്‌കൂട്ടറും കീടനാശിനി കുപ്പിയും വെണ്ണിയോട് പുഴയോരത്ത് കണ്ടെത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാരും പൾസ് എമർജൻസി ടീമും പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഓംപ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. 2023 ജൂലൈ 13ന് ആണ് കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തിൽ വി.ജി. വിജയകുമാർ-വിശാലാക്ഷി ദമ്പതികളുടെ മകൾ ദർശന(32) അഞ്ചുവയസുകാരിയായ മകൾ ദക്ഷയുമായി പുഴയിൽ ചാടി ജീവനൊടുക്കിയത്.

നിരന്തരമായി ഗർഭഛിദ്രത്തിന് നിർബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. 2016 ഒക്ടോബർ 23നായിരുന്നു ദർശനയും ഓം പ്രകാശും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഭർത്താവിന്റെ കുടുംബത്തിൽ നിന്നു മകൾക്ക് നിരന്തരം കൊടിയ പീഡനം ഏറ്റിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ആറര വർഷത്തോളം നീണ്ട കൊടിയ മാനസിക ശാരീരിക പീഡനങ്ങളെ തുടർന്നാണ് ദർശന ജീവനൊടുക്കിയതെന്നുമായിരുന്നു മാതാപിതാക്കൾ പറഞ്ഞിരുന്നത്.

ദർശനയുടെ ഫോൺ റെക്കോർഡ് ചെയ്ത ഭർതൃ പിതാവ് അസഭ്യം പറയുന്നതിന്റെയും 'പോയി ചാകാൻ' ആവശ്യപ്പെടുന്നതിന്റെയും ശബ്ദരേഖയും കുടുംബം പുറത്തുവിട്ടിരുന്നു. 2016 ഒക്ടോബർ 23 നായിരുന്നു വെണ്ണിയോട് സ്വദേശി ഓംപ്രകാശുമായി ദർശനയുടെ വിവാഹം. മാസങ്ങൾ കഴിയുംമുമ്പേ പ്രശ്നങ്ങൾ ആരംഭിച്ചു. വിവാഹസമ്മാനമായി ലഭിച്ച ആഭരണങ്ങളെ ചൊല്ലിയും പൂക്കോട് വെറ്ററിനറി കോളജിൽ ജോലി ചെയ്തു ലഭിച്ച തുകയെ ചൊല്ലിയും തർക്കങ്ങളുണ്ടായിരുന്നതായും 2022 മാർച്ചിൽ കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു.

ഭർതൃ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ദർശന രണ്ടു തവണ ഗർഭം അലസിപ്പിച്ചിരുന്നു. അഞ്ചുമാസം ഗർഭിണിയായിരുന്ന ദർശനയോട് മൂന്നാം തവണയും ഗർഭമലസിപ്പിക്കാൻ ആവശ്യപ്പെട്ടത് മകളെ മാനസികമായി തളർത്തിയിരുന്നതായും അമ്മ ആരോപിച്ചിരുന്നു.