- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കണ്ണൂരില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഗുണ്ടാ ആക്രമണം; അഞ്ച് പ്രദേശവാസികള്‍ക്ക് പരുക്കേറ്റു; എടയന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതിയുള്പെടെ 15 പേര്‍ക്കെതിരെ കേസ്
കണ്ണൂര്‍ : വിനോദ സഞ്ചാര കേന്ദ്രമായ ഇരിട്ടി എടക്കാനം റിവര്‍ വ്യൂ പോയിന്റില്‍ സായുധ സംഘത്തിന്റെ ആക്രമണം. സമീപവാസികളായ ആളുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. മൂന്നു വാഹനങ്ങളിലായി ആയുധങ്ങളുമായി എത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ നാട്ടുകാരായ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജി കുറ്റിയാടന്‍ (47), കെ. കെ. സുജിത്ത് (38), ആര്‍. വി. സതീശന്‍ (42 ),കെ. ജിതേഷ് (40), പി. രഞ്ജിത്ത് (29) എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സനല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി തലശ്ശേരിയിലും കണ്ണൂരിലുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ' വൈകുന്നേരം ഏഴു മണിയോടെയായിരുന്നുഅക്രമം. ഒഴിവു ദിവസങ്ങളില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുംനിരവധി പേരെ ത്തുന്ന പ്രദേദേശമാണ് ഇവിടം. ഞായറാഴ്ച്ചയായതിനാല്‍ നൂറുകണക്കിന് പേര്‍ ഇവിടെ എത്തിയിരുന്നു. വൈകുന്നേരം വൈകിട്ട് മണിയോടെ ഇവിടെ എത്തിയ ഒരു സംഘം സ്ഥലത്തുണ്ടായിരുന്ന ചിലരുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഇതിനുള്ള പ്രത്യാക്രമണമാണ് ഇതെന്നാണ് കരുതുന്നത്. ആക്രമണം നടത്തി തിരിച്ചു പോകുന്ന വാഹനം നാട്ടുകാരെ ഇടിച്ചിടുകയും ഇതില്‍ ഒരു വാഹനം എടക്കാനത്ത് പുഴക്കരയിലേക്കു മറിയുകയും ചെയ്തു.
അക്രമിച്ചത് ക്വട്ടേഷന്‍ സംഘം ആണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരിട്ടി പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണ ആരംഭിച്ചു. മറിഞ്ഞു കിടക്കുന്ന വാഹനത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതി ദീപ് ചന്ദുള്‍പെടെ 15 പേര്‍ക്കെതിരെ ഇരിട്ടി പൊലിസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി വരികയാണെന്ന് പൊലിസ് അറിയിച്ചു.
പ്രതികള്‍ പ്രദേശവാസികളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനം നിറയെ മാരക ആയുധങ്ങളുമായാണ് ഇവരെത്തിയതെന്ന് പൊലിസ് പറഞ്ഞു.