- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയെ വെട്ടിനുറുക്കാൻ ഉപയോഗിച്ച ആയുധം ഇതുവരെ കിട്ടിയില്ല; കൊല നടത്തിയെന്ന് സമ്മതിക്കുമ്പോഴും തലയോട്ടി അടക്കമുള്ള ശരീരഭാഗങ്ങളും മിസ്സിങ്; കോളിളക്കം സൃഷ്ടിച്ച കേസിൽ അഫ്താബിനെതിരെ തെളിവുകൾ കിട്ടാതെ പൊലീസ്; ദുരൂഹത നിറയുന്ന കേസിൽ അഫ്താബിനെ നുണപരിശോധനയക്ക് വിധേയമാക്കാൻ നടപടിയുമായി അന്വേഷണസംഘം
ന്യൂഡെൽഹി: ലിവ് ഇൻ പങ്കാളിയായ ശ്രദ്ധ വാൽക്കറെ കൊന്ന് കഷണങ്ങളാക്കി നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലായി തള്ളിയ കേസിൽ പ്രതി അഫ്താബിനെതിരെ തെളിവുകൾ കണ്ടെത്താനാകാതെ പൊലീസ്.ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തിയെന്ന് പ്രതി അഫ്താബ് അമീൻ പൂണെവാല ഡൽഹി പൊലീസിന് മൊഴി നൽകുകയും കോടതി മുമ്പാകെ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.എന്നാൽ ഇത് നിയമപരമായി സാധൂകരിക്കുന്ന യാതൊരുവിധ തെളിവുകളും ഇതുവരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.തെളിവുകളുടെ അഭാവത്തിൽ പ്രതിക്ക് ശിക്ഷവാങ്ങിക്കൊടുക്കാൻ നുണപരിശോധനയടക്കമഉള്ള മറ്റ് മാർഗ്ഗങ്ങളിലേക്ക് നീങ്ങാനൊരുങ്ങുകയാണ് അന്വേണ സംഘം.
പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടുന്നതിനായി കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് അഫ്താബ് കുറ്റസമ്മതം നടത്തിയത്.എന്നാൽ ഡൽഹിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ദ്ധർക്കൊപ്പം 200ലധികം പൊലീസുകാരുൾപ്പെടുന്ന ഡൽഹി പൊലീസിന്റെ 20ലധികം ടീമുകൾ തെളിവുകൾക്കായി ഊർജിതതെരച്ചിൽ നടത്തിയിട്ടും യാതൊന്നും തന്നെ ലഭിച്ചിട്ടില്ല.കൊലപാതകം നടത്തിയെന്ന് അഫ്താബ് സമ്മതിക്കുന്നുണ്ടെങ്കിലും ശ്രദ്ധയുടെ മൃതദേഹമോ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധമോ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.അതിനാൽ അഫ്താബാണ് കൊലപാതകം നടത്തിയതെന്ന് തെളിയിക്കുന്നതിനായി,പൊലീസ് ആദ്യം ശ്രദ്ധയുടെ മൃതദേഹം കണ്ടെത്തണം. അല്ലെങ്കിൽ കൊലപാതകം നടന്നുവെന്ന് തെളിയിക്കുന്ന മറ്റ് ശാസ്ത്രീയ തെളിവുകളാഴും കോടതിയിൽ നിലനിൽക്കുക.
അഫ്താബ് പൊലീസിന് നൽകിയ കുറ്റസമ്മത മൊഴി പ്രകാരം മെയ് 18ന് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊന്നത്.തുടർന്ന് കഷ്ണങ്ങളാക്കി മുറിച്ചുവെന്നും പറയുന്നുണ്ട്.എന്നാൽ പ്രതി കുറ്റസമ്മതം നടത്തിയതു മുതൽ ശ്രദ്ധയുടെ മൃതദേഹത്തിനായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.തെക്കൻ ഡൽഹിയിലെ ഛത്തർപൂരിലെയും മെഹ്റൗളിയിലെയും വനപ്രദേശങ്ങളിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ വലിച്ചെറിഞ്ഞതെന്ന് അഫ്താബ് പറഞ്ഞിരുന്നു.എന്നാൽ തിരച്ചിൽ നടത്തിയ അന്വേഷണസംഘത്തിന് അവിടെ നിന്ന് ചില അസ്ഥിയുടെ ഭാഗങ്ങൾ മാത്രമാണ് ലഭിച്ചത്.ഈ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ശ്രദ്ധയുടെ മൃതദേഹത്തിന്റെ തലയോട്ടി ഇതുവരെ കണ്ടെത്താനായിട്ടില്ല.തലയോട്ടി കണ്ടെത്തുകയാണെങ്കിൽ യുവതി മരിച്ചതായി സ്ഥിരീകരിക്കാൻ കഴിയും.എന്നാൽ,നിലവിലെ അവസ്ഥയിൽ ശ്രദ്ധയെ കാണാതായി എന്ന രീതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. എന്തെന്നാൽ, മെയ് 18ന് ശേഷം ശ്രദ്ധയുടെ കോൺടാക്റ്റുകളിലുള്ള ആരെങ്കിലുമായും ശ്രദ്ധ ബന്ധപ്പെട്ടിരുന്നോ എന്നാണ് പൊലീസ് ഇപ്പോഴും അന്വേഷിക്കുന്നത്.ഇതിനായി ശ്രദ്ധയുടെ കോൺടാക്റ്റിലുള്ള ആളുകളെ ബന്ധപ്പെടാനും പൊലീസ് ശ്രമിക്കുന്നുണ്ട്.
കൊലപാതകം നടത്തിയെങ്കിൽ അഫ്താബ് അതിനായി ഒരു ആയുധവും ഉപയോഗിച്ചിട്ടുണ്ടാകും.പ്രതിയുടെ കുറ്റസമ്മതമൊഴി പ്രകാരം, അയാൾ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കാൻ ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി മുറിക്കുകയും ചെയ്തിരുന്നു. എന്നാൽ, മൃതദേഹം ഇതുവരെ കണ്ടെത്താത്തതിനാൽ, കഴുത്ത് ഞെരിച്ചോ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെയോ ആണ് കൊലപാതകം നടത്തിയതെന്ന് തെളിയിക്കാൻ പൊലീസിന്റെ പക്കൽ വ്യക്തമായ തെളിവുകളില്ല.
അഫ്താബിനെ അറസ്റ്റ് ചെയ്ത് പത്ത് ദിവസമായിട്ടും, മൃതദേഹവും കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധവും കണ്ടെത്താത്തതിനാൽ, ഈ കേസിൽ പൊലീസിന്റെ പക്കൽ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകൾ കുറവാണ്. പൂണെവാലയുടെ വീട്ടിൽ നിന്നും വനമേഖലയിൽ നിന്നും ശേഖരിച്ച രക്തസാമ്പിളുകളുടെയും അസ്ഥികളുടെയും ഫോറൻസിക് പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. അസ്ഥികളിൽ നിന്ന് ഡിഎൻഎ വേർതിരിച്ചെടുത്തുന്നതിനും ശ്രദ്ധയുടെയും പിതാവിന്റെയും സഹോദരന്റെയും സാമ്പിളുകളുമായി യോജിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും എടുക്കും.
കൂടാതെ, കൊലപാതകം നടന്ന മെയ് 18ന് മുമ്പും അതിന് ശേഷവും ശ്രദ്ധയുടെയും അഫ്താബിന്റെയും സെൽഫോണുകളുടെ ലൊക്കേഷനുകൾ കണ്ടെത്താൻ പൊലീസ് ടെലികോം കമ്പനികൾക്ക് കത്തെഴുതിയിട്ടുണ്ട്. ശ്രദ്ധയുടെ പ്രൊഫൈലുകളുടെ വിശദാംശങ്ങൾ ലഭിക്കാൻ ചില സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലേക്കും ശ്രദ്ധയുടെ അക്കൗണ്ടുകൾ ഉള്ള ചില ബാങ്കുകളിലും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ, ആ സമയത്തെ അഫ്താബിന്റെയും ശ്രദ്ധയുടെയും കോൺടാക്റ്റിലുള്ളവരുമായുള്ള ചാറ്റുകൾ പങ്കുവെയ്ക്കാനും ചില മെസേജിങ് പ്ലാറ്റ്ഫോമുകളോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിശദാംശങ്ങൾ പൊലീസിന് ലഭിക്കാൻ ഒരാഴ്ചയെങ്കിലും സമയമെടുക്കും.
അഫ്താബിന് ശിക്ഷ വാങ്ങിക്കൊടുക്കണമെങ്കിൽ പൊലീസിന് ശക്തമായ തെളിവുകൾ ആവശ്യമാണ്. എന്നാൽ, ശ്രദ്ധയുടെ മൃതദേഹവും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും സാങ്കേതിക തെളിവുകളും ലഭിക്കാത്ത സാഹചര്യത്തിൽ, ബുധനാഴ്ച അഫ്താബിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. അതിനു ശേഷം നാർക്കോ അനാലിസിസ് ടെസ്റ്റ് നടത്തിയേക്കും. അഫ്താബ് ടെസ്റ്റ് നടത്താൻ എതിർപ്പ് അറിയിക്കാത്തതിനാൽ കോടതി ഡൽഹി പൊലീസിന് അനുമതി നൽകിയിട്ടുണ്ട്. കോടതിയിൽ, നുണപരിശോധയുടെയോ നാർക്കോ അനാലിസിസ് ടെസ്റ്റിന്റെയോ ഫലങ്ങൾ മാത്രം പോരെങ്കിലും, കേസിൽ ഇതുവരെ ലഭിക്കാത്ത മറ്റ് തെളിവുകളുമായി ഇതിനെ ബന്ധിപ്പിക്കാമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.
മെയ് 18-നാണ് സംഭവം നടന്നത്.ലിവ് ഇൻ ബന്ധം തുടരുന്നതിനിടെ വിവാഹം കഴിക്കണമെന്ന് ശ്രദ്ധ സ്ഥിരമായി ആവശ്യപ്പെട്ടിരുന്നതായും ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നെന്നും അഫ്താബ് പൊലീസിന് മൊഴി നൽകി.തുടർന്ന് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും ഇയാൾ സമ്മതിച്ചു.മുംബൈയിൽ ഒന്നിച്ച് ജോലി ചെയ്യുന്ന കാലത്താണ് ഇരുവരും ഇഷ്ടത്തിലായത്. വ്യത്യസ്ത മതത്തിൽ പെട്ടവർ തമ്മിലെ ബന്ധം യുവതിയുടെ വീട്ടുകാർ അംഗീകരിക്കാതെ വന്നതോടെ, അഫ്തബും, ശ്രദ്ധയും ഈ വർഷമാദ്യം ഡൽഹിയിലേക്ക് മാറുകയായിരുന്നു. ഒരു അന്താരാഷ്ട്ര കമ്പനിക്ക് വേണ്ടി കോൾ സെന്ററിൽ ജോലി നോക്കുകയായിരുന്നു.മെഹ്റ്രോളിയിലെ വാടക അപ്പാർട്ട്മെന്റിലായിരുന്നു താമസം.
ശ്രദ്ധയുടെ ഒരു കൂട്ടുകാരി മാതാപിതാക്കളെ ഫോണിൽ വിളിച്ച് അവളുടെ ഫോൺ ആഴ്ചകളോളമായി സ്വിച്ച് ഓഫ് ആണെന്ന് അറിയിച്ചതോടെയാണ് മുംബൈയിലെ വസായിയിൽ നിന്ന് പിതാവ് ഡൽഹിയിലെത്തിയത്.ഏറെ നാളായി യുവതിയും മാതാപിതാക്കളും തമ്മിൽ ഫോണിൽ പോലും സംസാരിച്ചിരുന്നില്ല.പിതാവ് നവംബർ എട്ടിന് ഡൽഹിയിൽ മകളെ കാണാൻ ഇവരുടെ ഫ്ളാറ്റിൽ എത്തി.എന്നാൽ ഫ്‌ളാറ്റ് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ മകളെ കാണാനില്ലെന്ന ചൂണ്ടിക്കാട്ടി അദ്ദേഹം നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.ഇതേ തുടർന്ന് പൊലീസ് അഫ്താബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ