- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സിനിമയില്‍ നിന്നും ദുരനുഭവം ഉണ്ടായി; കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് ഡയറക്ടര്‍ പറഞ്ഞു; ഇതറിഞ്ഞ അച്ഛന്‍ എന്നെ സിനിമയിലേക്ക് വിട്ടില്ലെന്നും നടി ദേവകി ഭാഗി
ക്രൂ മെമ്പേഴ്‌സും ഇതേ അനുഭവം പറഞ്ഞു
തിരുവനന്തപുരം: സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ സംവിധായകനില്‍ നിന്നടക്കം ദുരനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടി ദേവകി ഭാഗി. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സിനിമയില്‍ നിന്നും ദുരനുഭവം ഉണ്ടായി. ദേവകി ഭാഗി ഡബ്ലുസിസി അംഗവും നടിയുമാണ്.
പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ സിനിമയില്‍ അവസരം ലഭിച്ചു. കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് ഡയറക്ടര്‍ പറഞ്ഞു. ഓഡിഷന്‍ കഴിയുമ്പോള്‍ പേടി മാറുമെന്ന് സംവിധായകന്‍ പറഞ്ഞു. ഇതറിഞ്ഞ അച്ഛന്‍ എന്നെ സിനിമയിലേക്ക് വിട്ടില്ല. പിന്നീട് ആഭാസം സിനിമയില്‍ അഭിനയിച്ചപ്പോള്‍ മറ്റ് ക്രൂ മെമ്പേഴ്‌സും ഇതേ അനുഭവം പറഞ്ഞുവെന്നും നടി പറഞ്ഞു.
അതേസമയം മലയാള സിനിമാരംഗത്ത് പെരുമാറ്റച്ചട്ടം നടപ്പിലാക്കാന്‍ നിര്‍ദേശങ്ങളുമായി ഡബ്ലിയുസിസി രംഗത്തെത്തി. ഹേമ കമ്മറ്റി നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും, ഇതിനായി തങ്ങള്‍ ഒരു പരമ്പര ആരംഭിക്കുവാന്‍ പോകുകയാണ്.
ഐക്യദാര്‍ഢ്യത്തോടെ ഇതില്‍ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുവാനും ഡബ്ലിയുസിസി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഹേമ കമ്മറ്റി നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍നിര്‍മ്മിക്കുന്നതിന്, പുതിയ നിര്‍ദ്ദേശങ്ങളോടെ ഞങ്ങള്‍ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്.
ഇന്‍ഡസ്ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴില്‍ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാര്‍ഢ്യത്തോടെ ഇതില്‍ പങ്കുചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാന്‍ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം ! കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുക!