- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പുനർജ്ജനിയെ കണ്ടെത്താൻ പൊലീസ്
തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ദമ്പതികളായ നവീനും ദേവിക്കുമൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ആര്യയുടെ (29) കല്യാണം നിശ്ചയിച്ചിരുന്നത് അടുത്ത മാസം. അതിനിടെ അതീവ രഹസ്യമായിട്ടായിരുന്നു ഇവരുടെ നീക്കങ്ങളെല്ലാം. സ്വയം ഉണ്ടാക്കാൻ പറ്റുന്ന മുറിവുകൾ അല്ല ആര്യയുടെ ശരീരത്തിലുള്ളതെന്നാണു അരുണാചൽ പൊലീസിന്റെ പ്രാഥമിക നിഗമനം. നവീൻ ഇവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്. വട്ടിയൂർക്കാവ് എസ്‌ഐ അരുണാചൽ പ്രദേശിലേക്കു പോയി. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബുധനാഴ്ചയോടെ ബന്ധുക്കൾക്കു വിട്ടുനൽകും. മൂവരുടേതും ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനമെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണൽ സി.എച്ച്.നാഗരാജു മാധ്യമങ്ങളോടു പറഞ്ഞു.
വട്ടിയൂർക്കാവ് മൂന്നാംമൂട് 'കാവി'ൽ പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവന്റെ മകൾ ദേവി (40), ഭർത്താവ് കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻതോമസ് (40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂർക്കാവ് മണികണ്ഠേശ്വരം മേലത്തുമേലെ ജങ്ഷൻ 'ശ്രീരാഗ'ത്തിൽ ആര്യാ നായർ (29) എന്നിവരെയാണ് അരുണാചലിലെ ജിറോയിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. മൂന്നുപേരുടെയും കൈഞരമ്പുകൾ മുറിച്ചനിലയിലായിരുന്നു. ശരീരത്തിൽനിന്നു രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പുനർജ്ജിനി ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു ഇവർ. ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട ഗ്രൂപ്പാണ് ഇതെന്ന സംശയം ശക്തമാണ്. ഈ നിലയിലും പൊലീസ് അന്വേഷണം നടത്തും. മരിച്ചവരുടെ ഫോൺ പരിശോധന നിർണ്ണായകമാകും. പുനർജ്ജനി ഗ്രൂപ്പിലേക്ക് അന്വേഷണം നീളും.
തിരുവനന്തപുരം വൈകുണ്ഠം കല്യാണമണ്ഠപത്തിൽ വച്ച് ഏക മകളായ ആര്യയുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾ പിതാവ് അനിൽകുമാറും ഭാര്യ മഞ്ജുവും ആരംഭിച്ചിരുന്നു. കല്യാണം വിളിച്ചുതുടങ്ങി. കഴിഞ്ഞവർഷം ആയിരുന്നു വിവാഹ നിശ്ചയം നടന്നത്. സ്‌കൂളിൽനിന്നു ടൂർ പോകുന്നുവെന്നു പറഞ്ഞാണ് ആര്യ വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് ആര്യയെ കാണാതായതോടെ അനിൽകുമാറും ബന്ധുക്കളും പൊലീസിനെ സമീപിക്കുകയായിരുന്നു. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിയായ അനിൽകുമാർ ലാറ്റക്‌സിലെ ഉദ്യോഗസ്ഥനായിരുന്നു. ശ്രീകാര്യം ചെമ്പക സ്‌കൂളിലെ ഫ്രഞ്ച് അദ്ധ്യാപികയായ ആര്യ ആരുമായി സംസാരിക്കാത്ത പ്രകൃതമായിരുന്നു. സ്‌കൂളിൽനിന്ന് ഓട്ടോയിൽ വന്നിറങ്ങി ആരോടും മിണ്ടാതെ വീട്ടിലേക്കു പോകും.. വീട്ടിലും കുട്ടികളെ ആര്യ ഫ്രഞ്ച് പഠിപ്പിച്ചിരുന്നു.
അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളായ ദേവിയും നവീനും സുഹൃത്ത് ആര്യയും മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഗൂഗിളിൽ തിരഞ്ഞതു മരണാനന്തര ജീവിതത്തെപ്പറ്റി. ഹോട്ടൽ മുറിയിൽനിന്ന് അരുണാചൽ പൊലീസ് ഇവരുടെ ഫോൺ കണ്ടെത്തി നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ കണ്ടെത്തിയത്. മരണാനന്തരം എന്തു സംഭവിക്കും, മരണാനന്തരം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, മരണത്തിനുശേഷമുള്ള അധ്യാത്മിക കാര്യങ്ങൾ എന്നിവയാണ് ഇവർ ഗൂഗിളിൽ തിരഞ്ഞത്. അരുണാചൽ പ്രദേശിൽ പോകുന്ന വിവരം ആര്യയും നവീനും അടുത്ത സുഹൃത്തുക്കളോടു പോലും പങ്കുവച്ചിരുന്നില്ല. എന്നാൽ അരുണാചലിൽ ഒരു സെമിനാറുണ്ടെന്നും അവിടേക്കാണു പോകുന്നതെന്നുമാണ് അടുത്ത ബന്ധുക്കളോട് ഇവർ പങ്കുവച്ച വിവരം. പോകുന്നതിനു തൊട്ടുമുൻപും വളരെ സന്തോഷത്തോടെയാണ് ഇവർ ബന്ധുക്കളോടു പെരുമാറിയിരുന്നത്.
ആര്യ വീട്ടുകാരോട് പറയാതെയാണ് പോയത്. ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ആര്യയുടെ അച്ഛൻ കെ.അനിൽകുമാർ മകളെ കാണാനില്ലെന്ന് കാണിച്ച് 27-ന് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ദേവിയും നവീനുമാണ് ഒപ്പം പോയതെന്ന് പൊലീസിന് മനസ്സിലാകുന്നത്. ഇവർ താമസിച്ചിരുന്ന മുറിയിൽ ബന്ധുക്കളെ വിളിക്കാനുള്ള നമ്പർ എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറ്റാനഗർ പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് ബന്ധുക്കൾ മരണവിവരം അറിയുന്നത്. കോട്ടയം മീനടം നെടുംപൊയ്കയിൽ റിട്ട. ഇൻകംടാക്സ് ഉദ്യോഗസ്ഥൻ എൻ.എ.തോമസി (കുഞ്ഞുമോൻ) ന്റെയും കെ.എഫ്.സി. റിട്ട. മാനേജർ അന്നമ്മ തോമസിന്റെയും മകനാണ് നവീൻ. നവീനിന്റെ സഹോദരി നീതു തോമസ് കുടുംബസമേതം അമേരിക്കയിലാണ്.
ലത മങ്കേഷാണ് ദേവിയുടെ അമ്മ. ആര്യയുടെ അച്ഛൻ കെ.അനിൽകുമാർ എച്ച്.എൽ.എൽ. ഉദ്യോഗസ്ഥനായിരുന്നു. ആര്യയുടെ അമ്മ: ജി.ബാലാംബിക. വിവാഹശേഷം മിക്കവാറും നവീനും ദേവിയും തിരുവനന്തപുരത്തുതന്നെയായിരുന്നു താമസം. ഇടയ്ക്ക് കുറച്ചുദിവസങ്ങളിൽ ഇവർ കോട്ടയം മീനടത്തെ വീട്ടിലെത്തുമെങ്കിലും നാട്ടിൽ ആരുമായും ഇവർക്ക് യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു.