- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സാത്താൻ സേവയ്ക്ക് ടെലഗ്രാം ഗ്രൂപ്പുകൾ സജീവം
തിരുവനന്തപുരം: സാത്താൻസേവയുമായി ബന്ധപ്പെട്ട ടെലഗ്രാം ഗ്രൂപ്പുകൾ സജീവം. ശരീരത്തിൽനിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്ഷനാണ് ഈ ഗ്രൂപ്പുകളിലെ ചർച്ചാ വിഷയം. അരുണാചൽ പ്രദേശിൽ പോയാൽ അനൃഗ്രഹത്തിലെത്താമെന്നും കരുതിയവർ. അരുണാചലിൽ മരിച്ച നിലയിൽ കണ്ടെത്തിയവരുടെ അന്ധവിശ്വാസം എല്ലാ അതിരും വിടുന്നതാണ്.
തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ദേവി(40), ഭർത്താവ് കോട്ടയം മീനടം സ്വദേശി നവീൻതോമസ്(40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂർക്കാവ് മണികണ്ഠേശ്വരം സ്വദേശി ആര്യാ നായർ(27) എന്നിവരെയാണ് സീറോയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ ചൊവ്വാഴ്ച കണ്ടെത്തിയത്. ഹോട്ടലിൽ മുറിയെടുത്തപ്പോൾ ആര്യ മകളാണെന്നാണ് നവീനും ദേവിയും പറഞ്ഞത്. നവീൻ മാത്രമാണ് തിരിച്ചറിയൽ രേഖ ഹോട്ടലിൽ നൽകിയത്. മറ്റുള്ളവർ പിന്നീട് നൽകുമെന്ന് അറിയിച്ചു.
മരിച്ച ദേവിയുടെ അച്ഛനുമായി അരുണാചൽ പൊലീസ് സംസാരിച്ചപ്പോൾ ഇവർ ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നതായും അത് വിലക്കിയിരുന്നതായും അറിയിച്ചതായി ലോവർ സുബാൻസിരി എസ്‌പി. കെനി ബാഗ്ര പറഞ്ഞുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. അതായത് നിയമവിരുദ്ധ പ്രവർത്തനത്തിൽ മകളും മരുമകനും ഇടപെടുന്നത് ദേവിയുടെ അച്ഛന്റ് അറിയമായിരുന്നു.
ലോകപ്രശ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് ബാലൻ മാധവൻ. സാമൂഹിക സാംസ്‌കാരിക സജീവ സാന്നിധ്യമായി ബാലൻ മാധവൻ ഇക്കാര്യം പൊലീസിനെ നേരത്തെ അറിയിച്ചില്ലെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. മകളേയും മകനേയും തിരുത്തിക്കാനായി എല്ലാം പൊലീസിനെ നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ മൂന്ന് ജീവനുകൾ രക്ഷിക്കാൻ കഴിയുമായിരുന്നു.
സാത്താൻ സേവക്കാരുമായി നവീന് അടുത്ത ബന്ധമുണ്ടായിരുന്നു. ജീവിതപങ്കാളിയായ ദേവിക്ക് ഇക്കാര്യം മനസിലാക്കി കൊടുക്കുകയായിരുന്നു നവീന്റെ ആദ്യ ദൗത്യം. വർഷങ്ങളായി നവീനൊപ്പമുള്ള സഹവാസത്തിലൂടെ പുനർജന്മത്തിലടക്കം വിശ്വസിച്ചിരുന്ന ദേവി, ഭർത്താവു പറയുന്നതെല്ലാം വിശ്വസിച്ചു. ദേവി ഇക്കാര്യങ്ങൾ അടുത്ത സുഹൃത്തായ ആര്യയോടും പങ്കിട്ടിട്ടുണ്ടാകാമെന്നാണു സംശയം.
അതേസമയം, ഈ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചു വൻ സാമ്പത്തിക തട്ടിപ്പുകളും നടക്കുന്നതായി വിവരമുണ്ട്. ആത്മഹത്യയിലൂടെ പുനർജന്മം സാധ്യമാക്കാനാണു നവീൻ സമൂഹമാധ്യമങ്ങൾ വഴി പരിശ്രമിച്ചത്. നിലവിലുള്ളതിനെക്കാൾ മികച്ച ജീവിതമാണു മരണാനന്തരം ടെലഗ്രാം ഗ്രൂപ്പുകൾ വാഗ്ദാനം ചെയ്യുന്നത്.
ദൈവത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും സംസാരിച്ചാണ് ഈ ഗ്രൂപ്പുകളിലേക്കുള്ള കെണിയൊരുക്കുന്നത്. പിന്നീട് സാത്താൻ സേവക്കാർ യഥാർത്ഥ അജണ്ടകളിലേക്ക് കടക്കും. ടെലഗ്രാം ഗ്രൂപ്പിലേക്ക് കൊണ്ടു വന്ന് ചതിയൊരുക്കും. മാർച്ച് 27നാണ് ആര്യയെ വീട്ടിൽനിന്നു കാണാതായത്. എന്നാൽ മാർച്ച് 17ന് ദേവിയും നവീനും കോട്ടയത്തെ വീട്ടിൽനിന്നിറങ്ങിയിരുന്നു.
തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്തായിരുന്നു ആ ദിവസങ്ങളിൽ ഇവർ ഉണ്ടായിരുന്നത്. മുറിയിൽനിന്ന് ഇവർ പുറത്തിറങ്ങിയിരുന്നില്ല. മുറിക്കുള്ളിലിരുന്നും അന്യഗ്രഹത്തിലുള്ള ജീവിതത്തെപ്പറ്റി ആയിരുന്നു ഇവരുടെ തിരച്ചിലുകൾ.
ഇക്കാര്യങ്ങൾക്കായി നവീൻ ബന്ധപ്പെട്ടിരുന്ന ആളുകളെ കണ്ടെത്തേണ്ടതുണ്ട്. ആത്മഹത്യയെന്നാണു നിഗമനമെങ്കിലും കൊലപാതക സാധ്യത പരമാവധി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.