- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസിനോട് പറയൂ കോൺസുലേറ്റിൽനിന്നും ആരെങ്കിലും വിളിക്കും സരിത്തോ ഖാലിദോ..; അങ്ങേത്തലയ്ക്കൽന ിന്നും യു.എ.ഇ. കോൺസുലേറ്റിലെ സരിത്തും ഖാലിദുമാണോ എന്ന ചോദ്യത്തിന് അതെയെന്നും ശിവശങ്കർ മറുപടി; ഡോളർ കടത്തിലെ പ്രധാന തെളിവ് ലൈഫ് മിഷനിലെ വാട്സാപ്പ് ചാറ്റ്; എല്ലാം ശിവശങ്കറിന് അറിയാമെന്ന് കസ്റ്റംസ്; കുറ്റപത്രം പ്രതികളെ രക്ഷിക്കുമോ?
കൊച്ചി: കേരളത്തിൽനിന്നും വൻതോതിൽ ഡോളറുകൾ വിദേശത്തേക്ക് കടത്തിയ ഈജിപ്തുകാരനെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് അറിയാമായിരുന്നെന്ന് കസ്റ്റംസ്. എന്നാൽ ഏറെ പഴുതുകൾ കുറ്റപത്രത്തിലുണ്ട്. കള്ളക്കടത്തു കേസ് നിലനിൽക്കണമെങ്കിൽത്തന്നെ ഒന്നാം പ്രതിയായ ഈജിപ്തുകാരനും അയാൾ കടത്തിക്കൊണ്ടുപോയ 1.90 ലക്ഷം യു.എസ്. ഡോളർ എന്ന തൊണ്ടിമുതലും വേണം. അതുകൊണ്ട് തന്നെ കേസ് നിലനിൽക്കുമോ എന്നതിൽ ആശങ്ക ശക്തമാണ്. എന്നാൽ ശിവശങ്കറിനെതിരെ തെളിവുകൾ ഉണ്ട്. മൊഴിവൈരുധ്യങ്ങളടക്കം ശിവശങ്കറിന്റെ വാട്സാപ്പ് ചാറ്റുകൾ തെളിവായി കസ്റ്റംസ് കണ്ടെത്തി. ഡോളർക്കടത്ത് കേസിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലും ഇതുൾപ്പെടുത്തി.
കൂട്ടുപ്രതികളായ സ്വപ്നയും പി.എസ്. സരിത്തിന്റെയും മൊഴികളാണ് കുറ്റപത്രത്തിന്റെ കാതൽ. കുറ്റപത്രത്തിൽപ്പോലും ഈജിപ്തുകാരന്റെ വിലാസം തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റാണെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ശിവശങ്കറിനെതിരെ തെളിവുണ്ടെങ്കിലും ഡോളർ കടത്തിലെ ആരോപണങ്ങൾ നിലനിൽക്കുമോ എന്ന സംശയം ശക്തമാണ്. തിരുവനന്തപുരം സ്വർണക്കടത്തു കേസ് അന്വേഷണത്തിനിടയിലാണ് യു.എ.ഇ. കോൺസുലേറ്റ് കേന്ദ്രീകരിച്ച് കേരളത്തിൽനിന്നും വൻതോതിൽ ഡോളർ വിദേശത്തേക്ക് കടത്തിയെന്ന് മൊഴികൾ ലഭിക്കുന്നത്. എന്നാൽ വിദേശത്തേക്ക് കടന്ന കടത്തുകാരനെ കണ്ടെത്താനായില്ല.
ഡോളർക്കടത്തുകേസിൽ കാര്യമായ തെളിവുകളൊന്നും കിട്ടിയില്ലെങ്കിലും ശിവശങ്കറിന്റെ മൊഴികൾ സംശയമുളവാക്കുന്നതാണെന്ന് സ്ഥാപിക്കാൻ കസ്റ്റംസിന് കഴിഞ്ഞിട്ടുണ്ട്. കസ്റ്റംസിനു നൽകിയ മൊഴിയിൽ ശിവശങ്കർ ആവർത്തിച്ചിരുന്നത് യു.എ.ഇ. കോൺസുലേറ്റുമായി ബന്ധപ്പെട്ട് കോൺസൽ ജനറൽ ജമാൽ അൽസാബിയെ മാത്രമാണ് വിദേശപൗരനെന്നനിലയിൽ പരിചയമുള്ളതെന്നാണ്. എന്നാൽ, മുമ്പ് ലൈഫ് മിഷനിൽ ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന അനർട്ടിലെ ജീവനക്കാരിയുമായി ശിവശങ്കർ 2019 ജൂലായ് 22-ന് നടത്തിയ വാട്സാപ്പ് ചാറ്റിൽ ഡോളർക്കടത്തിലെ ഒന്നാം പ്രതി ഖാലിദ് ഷൗക്രിയുടെ പേര് പറയുന്നുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചാറ്റിലാണിത്. ശിവശങ്കറിന്റെ മെസേജ് ഇങ്ങനെ: 'അതു നമുക്ക് സരിത്തിനും ഖാലിദിനും നൽകാം...' തുടർന്നുള്ള ചാറ്റിൽ പറയുന്നതിങ്ങനെ: 'ജോസിനോട് (ലൈഫ് മിഷൻ സിഇഒ. യു.വി. ജോസ്) പറയൂ കോൺസുലേറ്റിൽനിന്നും ആരെങ്കിലും വിളിക്കും സരിത്തോ ഖാലിദോ...' അങ്ങേത്തലയ്ക്കൽനിന്നും യു.എ.ഇ. കോൺസുലേറ്റിലെ സരിത്തും ഖാലിദുമാണോ എന്ന ചോദ്യത്തിന് അതെയെന്നും ശിവശങ്കർ മറുപടിനൽകുന്നുണ്ട്.
2020 ജൂലായ് 14-ന് കസ്റ്റംസിന് നൽകിയ മൊഴിയിൽ ഏതോ ഒരു ഖാലിദ് സ്വപ്നാ സുരേഷിന് പണം നൽകിയിട്ടുള്ളതായി അറിയാമെന്ന് ശിവശങ്കർ പറയുന്നുണ്ട്. എന്നാൽ, 2020 നവംബർ 29-ന് നൽകിയ മൊഴി കോൺസുൽ ജനറലിനെ അല്ലാതെ മറ്റൊരു വിദേശ ഒഫീഷ്യലിനെയും യു.എ.ഇ. കോൺസുലേറ്റുമായി ബന്ധപ്പെട്ട് അറിയില്ലെന്നാണ്. യു.എ.ഇ. റെഡ്ക്രസന്റിന്റെ സാമ്പത്തികസഹായം ലഭിച്ച വടക്കാഞ്ചേരി ലൈഫ് മിഷൻ കെട്ടിടസമുച്ചയ നിർമ്മാണക്കരാർ യൂണീടാക് ബിൽഡേഴ്സിന് ലഭിക്കാൻ ശിവശങ്കർ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഇതിന് ശിവശങ്കറിന് ലഭിച്ച കമ്മിഷനാണ് സ്വപ്നയുടെ ലോക്കറിലെ ഒരുകോടി രൂപയെന്നാണ് കസ്റ്റംസിന്റെ ആരോപണം.
സ്വപ്നയുടെയും സരിത്തിന്റെയും മൊഴിപ്രകാരം കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റും ഈജിപ്തുകാരനുമായ ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.90 ലക്ഷം യു.എസ്. ഡോളർ (1.30 കോടി രൂപ) ഈജിപ്തിലേക്ക് കടത്തി. 2019 ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കയ്റോയിലേക്കുള്ള യാത്രയിലായിരുന്നു ഡോളർക്കടത്ത്. മൂന്ന് ഹാൻഡ് ബാഗേജുകളിലായിരുന്നു ഡോളറുകൾ സൂക്ഷിച്ചിരുന്നത്. വിമാനത്താവളത്തിലെ പരിശോധനയിൽ ഇതുപിടിക്കപ്പെട്ടില്ലെന്നാണ് മൊഴി. സരിത്തും സ്വപ്നയും മസ്‌ക്കറ്റ്‌വരെ ഒപ്പമുണ്ടായിരുന്നു. മസ്‌ക്കറ്റ് വിമാനത്താവളത്തിലെയും ഡ്യൂട്ടിഫ്രീ ഷോപ്പിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചാൽ കടത്തിലെ വാസ്തവം കണ്ടെത്താം. വാസ്തവം തിരിച്ചറിയും.
കറൻസി കടത്തിയതിന് കയ്റോ, കുവൈത്ത് വിമാനത്താവളങ്ങളിൽ ഖാലിദ് പിടിക്കപ്പെട്ടിട്ടുണ്ടെന്ന മൊഴിയും കുറ്റപത്രത്തിലുണ്ട്. പക്ഷേ, ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്ക് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2017 ജൂൺ 22-ന് കേന്ദ്രവിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച രേഖയിൽ ഖാലിദനും കുടുംബത്തിനും നയതന്ത്രപരിരക്ഷയില്ലെന്ന് വ്യക്തമാക്കുന്നു. എന്നിട്ടു പിടിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ