- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധനം കുറഞ്ഞു പോയെന്ന പറഞ്ഞ് മദ്യലഹരിയിൽ ഭാര്യയ്ക്ക് നിരന്തര മർദ്ദനം; യുവതിയുടെ മൊഴിയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനും സഹോദരനായ പൊലീസുകാരനും മാതാവിനുമെതിരെ കേസെടുത്തു; ചുമത്തിയിരിക്കുന്നത് സ്ത്രീ പീഡനം, സ്ത്രീധന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ
അടൂർ: സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ മദ്യലഹരിയിൽ യുവതിയെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, സഹോദരനായ സീനിയർ സിവിൽ പൊലീസ് ഓഫീസർ, ഇവരുടെ മാതാവ് എന്നിവർക്കെതിരേ ഏനാത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കടമ്പനാട് തെക്ക് ഏഴാം മൈൽ ഗൗരീശ്വരം വീട്ടിൽ മനു മുരളിയുടെ ഭാര്യ ശ്രീ പാർവതി (29) നൽകിയ പരാതിയിലാണ് ഇന്നലെ ഏനാത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. 498 (എ), 294 (ബി), 323,324,354, 506(ഐഐ), 34 ഐ.പി.സി, സ്ത്രീധന നിരോധന നിയമം വകുപ്പ് 4 എന്നിവ പ്രകാരമാണ് കേസ്.
ഇസാഫ് ബാങ്കിൽ ഉദ്യോഗസ്ഥയാണ് ശ്രീ പാർവതി. മനു മുരളി പന്തളം വില്ലേജ് ഓഫീസിൽ ഫീൽഡ് ഓഫീസറാണ്. രണ്ടാം പ്രതിയായ മനോജ് മുരളി മനുവിന്റെ മൂത്ത സഹോദരനും പത്തനംതിട്ട കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറുമാണ്. ഇവരുടെ മാതാവ് രമാദേവിയാണ് മൂന്നാം പ്രതി.
വിവാഹം കഴിഞ്ഞ നാൾ മുതൽ മനുവും മറ്റു രണ്ടു പേരും ചേർന്ന് ഉപദ്രവിക്കുകയാണെന്ന് യുവതി മൊഴി നൽകി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ശാരീരികവും മാനസികവുമായ പീഡനം തുടർന്നു വരുന്നുവെന്നും പരാതിയിൽ പറയുന്നു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്