- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു നിരന്തരം അമ്മായിഅമ്മ പോര്; എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചു; മരിക്കുകയല്ലാതെ നിവൃത്തിയില്ല അമ്മേ... എന്ന് സന്ദേശം; മലയാളിയായ കോളേജ് അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി; വിവാഹം നടന്നത് ആറ് മാസം മുമ്പ്
സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു നിരന്തരം അമ്മായിഅമ്മ പോര്
ചെന്നൈ: സ്ത്രീധന പീഡന മരണങ്ങള് വീണ്ടും ആവര്‍ത്തിക്കുന്നു. നിരവധി മലയാളി യുവതികള്‍ സ്ത്രീധന പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ട്. വിസ്മയയുടെ മരണം കേരളം ഏറെ ചര്‍ച്ചയായതായിരുന്നു. ഇതിന് ശേഷവും സമാന സംഭവങ്ങള്‍ കേരളത്തില്‍ ആവര്ത്തിക്കുകമുണ്ടായി. ഇപ്പോഴിതാ തമിഴ്നാട്ടിലും സ്ത്രീധനത്തിന്റെ പേരില്‍ ഒരു മലയാളി യുവതിയുടെ ജീവന്‍പൊലിഞ്ഞു.
സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനങ്ങള്‍ക്ക് ഇരയായ മലയാളിയായ കോളേജ് അധ്യാപികയാണ് നാഗര്‍കോവിലില്‍ ജീവനൊടുക്കിയത്. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്പാണ് ശ്രുതിയെ വിവാഹം കഴിച്ചത് അയച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്.
ശുചീന്ദ്രത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ ശ്രുതി തൂങ്ങി മരിക്കുകയായിരുന്നു. ജീവനൊടുക്കുന്നതിന് മുമ്പ് ശ്രുതി അയച്ച ശബ്ദസന്ദേശവും പുറത്തായിട്ടുണ്ട്. ഇതില്‍ താന്‍ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് ശ്രുതി എണ്ണിപ്പറയുന്നുണ്ട്. 10 ലക്ഷം രൂപയും 50 പവന് സ്വര്‍ണവും ശ്രുതിക്ക് വീട്ടുകാര്‍ വിവാഹസമ്മാനമായി നല്‍കിയിരുന്നു.എന്നാല്‍ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാര്‍ത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.
മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ നിര്‍ബന്ധിച്ചെന്നും ശ്രുതി വെളിപ്പെടുത്തുന്നു. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയാണ്. ഇതെല്ലാം യുവതി സഹിച്ചു നിന്നത് കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന് കരുതിയാണ്. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ സന്ദേശം അടക്കം തെളിവായി എടുത്താണ് പോലീസ് അന്വേഷണം. കൊല്ലത്താണ് വേരുകള്‍ എങ്കിലും, കോയമ്പത്തൂരില്‍ സ്ഥിരതാമസം ആണ് ശ്രുതിയുടെ കുടുംബം.