- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടർ വീട്ടിലില്ലാത്ത സമയത്ത് സ്ഥിരമായി ചട്ടുകം ചൂടാക്കി കൈകളിലും മുഖത്തും ഉൾപ്പെടെ പൊള്ളിക്കുകയും കത്തികൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്യുന്ന ഭാര്യ; ഓമശ്ശേരി ആശുപത്രിയിലെ ഡോക്ടറുടെ ഫ്ളാറ്റിൽ നടന്നത് സമാനതകളില്ലാത്ത ക്രൂരത; അമ്മയില്ലാത്ത കുട്ടിയോട് കാട്ടിയത് മാനസിക വൈകൃതം; ഡോ കമ്മാനും ഭാര്യയും കുടുങ്ങുമ്പോൾ
പന്തീരാങ്കാവ്: വീട്ടുജോലിക്ക് നിന്ന പതിമൂന്നുകാരിയെ ചട്ടുകവും സ്പൂണും ചൂടാക്കി പൊള്ളിച്ച കേസിൽ ഡോക്ടറും ഭാര്യയും ജയിലിലേക്ക്. ഡോ.മിൻസ മുഹമ്മദ് കമ്രാൻ(40),ഭാര്യ റുമാന(30) എന്നിവരെയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശ് സ്വദേശിയാണ് ഡോക്ടറും ഭാര്യയും.
അതിക്രൂരമായ പീഡനമാണ് നടന്നത്. ഇടക്കാല ജാമ്യം അവുവദിച്ചിരുന്ന ഇവരെ കേസ് വീണ്ടും പരിഗണിക്കവേ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. അന്യായമായി കുട്ടിയെ കടത്തിക്കൊണ്ടുവരികയും തടങ്കലിൽ പാർപ്പിച്ചുകൊണ്ട് ചട്ടുകവും സ്പൂണും ചൂടാക്കി പൊള്ളിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കുട്ടികളുടെ ഹൃദയരോഗ ശസ്ത്രക്രിയാ വിദഗ്ധനാണ് എംഎം കമ്രാൻ എന്ന് വിളിക്കപ്പെടുന്ന ഡോ.മിൻസ മുഹമ്മദ് കമ്രാൻ. കോഴിക്കോട് ഓമശേരിയിലെ ശാന്തി ആശുപത്രിയിൽ അടക്കം ഡോക്ടറാണ് എന്ന് ആശുപത്രി വെബ് സൈറ്റിലുണ്ട്.
നാല് വർഷമായി കോഴിക്കോട് താമസിച്ചുവരികയായിരുന്നു ഡോക്ടറും ഭാര്യയും. ബിഹാർ സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മ മരിച്ചതിനെ തുടർന്ന് കഴിഞ്ഞ മെയ് മാസത്തിലാണ് കുട്ടി കോഴിക്കോട ഇവരുടെ വീട്ടിലേക്ക് ജോലിക്ക് എത്തിയത്. ഡോക്ടർ വീട്ടിലില്ലാത്ത നേരം നോക്കിയാണ് ഭാര്യ സ്ഥിരമായി കുട്ടിക്ക് നേരെ അക്രമം നടത്തിയിരുന്നത്. സ്ഥിരമായി ചട്ടുകം ചൂടാക്കി കൈകളിലും മുഖത്തും ഉൾപ്പെടെ പൊള്ളിക്കുകയും കത്തികൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു.
കുട്ടിയുടെ ശരീരം മുഴുവൻ പൊള്ളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകളുണ്ട്. കുട്ടിക്ക് നേരെ അതിക്രമം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു ഇവരെ പിടികൂടിയത്. സംഭവം പുറത്ത് വന്നതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക മുമ്പാകെ പെൺകുട്ടി വിശദമായ മൊഴി നൽകിയിരുന്നു. കുട്ടി നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണുള്ളത്.
ശിശുരോഗ വിദഗ്ധനായതിനാലും രാത്രി വീട്ടിൽ നാലു മക്കൾ തനിച്ചാണെന്നതിനാലും അറസ്റ്റ് നടന്ന രാത്രി ഇവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.ഇന്നലെ കേസ് വീണ്ടും പരിഗണിച്ച മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അന്യായമായി കുട്ടിയെ കടത്തിക്കൊണ്ടുവന്നു, തടങ്കലിൽ പാർപ്പിച്ചു, ചട്ടുകവും സ്പൂണും ചൂടാക്കി പൊള്ളിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്.
ഡോക്ടർ വീട്ടിലില്ലാത്തസമയത്ത് ഭാര്യ സ്ഥിരമായി ചട്ടുകം ചൂടാക്കി കൈകളിലും മുഖത്തും ഉൾപ്പെടെ പൊള്ളിക്കുകയും കത്തികൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തതായി പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പൊലീസിനും നൽകിയ മൊഴിയിൽ പറയുന്നു. കുട്ടിയുടെ ശരീരം മുഴുവൻ പൊള്ളലേറ്റതിന്റെയും മുറിവേൽപ്പിച്ചതിന്റെയും പാടുകളുണ്ട്.
മറുനാടന് മലയാളി ബ്യൂറോ