- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാനിൽ നിന്നും ട്രെയിനിൽ മയക്കുമരുന്ന് കടത്ത്; കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും മയക്കു മരുന്നുമായി കോഴിക്കോട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ; പിടികൂടിയത് 5.82 ഗ്രാം മയക്കുരുന്ന്
കണ്ണൂർ: രാജസ്ഥാനിൽ നിന്നും അതീവ മാരക മയക്കുമരുന്ന് ട്രെയിനിൽ കടത്തുന്നതിനിടെ രണ്ടു മലയാളി യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് രഹസ്യവിവരം ലഭിച്ചത് അനുസരിച്ചു എക്സൈസ് നടത്തിയ റെയ്ഡിൽ ഇവർ ട്രെയിനിൽ നിന്നും പിടിയിലായത്. കോഴിക്കോട് ജില്ലക്കാരായ രണ്ടു പേരാണ് ട്രെയിനിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ അറസ്റ്റിലായത്.
5.82-ഗ്രാം മയക്കുമരുന്നുമായി മരുത്സാഗർ എക്സ്‌പ്രസിൽ യാത്രക്കാരായ കോഴിക്കോട് ജില്ലക്കാരായ രണ്ടുപേരെഎക്‌സൈസ് ആൻഡ് ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡും കണ്ണൂർ എക്‌സൈസും സംയുക്തമായി ട്രെയിൻ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ നടത്തിയപരിശോധനയിൽ പിടികൂടുകയായിരുന്നു.
കൊയിലാണ്ടി താലൂക്കിലെ പയ്യോളിയിലെ പുതിയോട്ട് വീട്ടിൽ ഫഹദ്(32) വടകര മേപ്പയൽ റോഡിൽ വലിയപറമ്പത്ത് വീട്ടിൽ സനൂപ്(23) എന്നിവരാണ് അറസ്റ്റിലായത്. അറുപതു ചെറിയ പൊതികളിലായി 5.82 ഗ്രാംമയക്കുമരുന്നാണ് പ്രതികളിൽ നിന്നും റെയ്ഡിൽ പിടികൂടിയത്. രാജസ്്ഥാനിലെ അജ്മീറിൽ നിന്നും മയക്കുമരുന്നുമായി ട്രെയിനിൽ വന്നുകൊണ്ടിരിക്കുമ്പോാഴാണ് രഹസ്യവിവരമനുസരിച്ചു ഞായറാഴ്‌ച്ച രാത്രി ഒൻപതുമണിയോടെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എക്‌സൈസ് റെയ്ഡ് നടത്തിയത്.
അജ്മീറിൽ നിന്നും മയക്കുമരുന്ന് കൊണ്ടുവന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വിൽപന നടത്തിയിരുന്ന പ്രതികളെ കഴിഞ്ഞ ഒരുമാസക്കാലമായി എക്‌സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. നേരത്തെ പോക്‌സോ കേസിൽ പ്രതിയാണ് ഫഹദ്. സനൂപ് വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് അന്വേഷണം നേരിട്ടുവരുന്നയാളാണെന്നും എക്‌സൈസ് അറിയിച്ചു. അന്വേഷണത്തിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർപി.പി ജനാർദ്ദനൻ, എക്‌സൈസ് ഇൻസ്‌പെക്ടർ സിനുകൊയില്യത്ത്, പ്രിവന്റീവ് ഓഫീസർ കെ.സി ഷിബു തുടങ്ങിയവർ പങ്കെടുത്തു.
അറസ്റ്റിലായ പ്രതികൾക്കെതിരെ എൻ.ഡി. പി. എസ് ആക്റ്റുപ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ വടകര നാർക്കോട്ടിക്ക് കോടതിയിൽ ഹാജരാക്കുമെന്ന് എക്‌സൈസ് അറിയിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ചു മയക്കുമരുന്ന് കടത്തുന്നവരെ പിടികൂടുന്നതിനായി കഴിഞ്ഞ കുറെക്കാലമായി എക്സൈസും പൊലിസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിരവധി പേരാണ് ഇതിനകം മയക്കുമരുന്നും കഞ്ചാവുമായി പിടിയിലായത്.
എക്സൈസ് റെയ്ഡിൽ ഭൂരിഭാഗവും കഞ്ചാവുമായി കുടുങ്ങുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണ്. കഴിഞ്ഞ ദിവസം തലശേരിയിൽ നിന്നും കണ്ണൂരിൽ നിന്നുമായി പത്തുകിലോകഞ്ചാവുമായി നാല് ഇതരസംസ്ഥാനക്കാർ പിടിയിലായിരുന്നു. റെയ്ഡ് ഭയന്ന് കഞ്ചാവ് റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ചു കടന്നുകളയുന്നവരുമുണ്ട്. ഇത്തരിൽ ഉടമകളെ കണ്ടെത്താൻ കഴിയാത്ത കേസുകളിലും എക്സൈസ് അന്വേഷണം നടത്തിവരുന്നുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്