- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സംസ്ഥാനത്ത് വീണ്ടും വൻ ലഹരി വേട്ട; പിടിക്കപ്പെടാതിരിക്കാൻ കര്‍ണാടക സർക്കാർ ബസ്സിൽ യാത്ര; സംശയം തോന്നി പൊലീസിന്റെ പരിശോധന; ചെക്ക്പോസ്റ്റിന് സമീപം യുവാവ് പിടിയിൽ; പിടിച്ചെടുത്തത് 308.30 ഗ്രാം എംഡിഎംഎ
സുല്‍ത്താന്‍ബത്തേരി: ക്രിസ്മസ് പുതുവത്സര ആഘോഷ ദിവസങ്ങൾക്ക് മുന്നോടിയായി സംസ്ഥാനത്ത് വൻ ലഹരി വേട്ട. മുത്തങ്ങയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വന്‍മയക്കുമരുന്ന് ശേഖരവുമായി യുവാവ് പിടിയിൽ. കാസര്‍ഗോഡ് അംഗടിമൊഗര്‍ സ്വദേശി ബക്കംവളപ്പ് വീട്ടില്‍ അബ്ദുല്‍ നഫ്‌സല്‍ (36) ആണ് പിടിയിലായത്. 308.30 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. പൊലീസിന്റെ പരിശോധയിൽ നിന്നും രക്ഷനേടാൻ ഇയാൾ മൈസുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് കര്‍ണാടക സർക്കാർ ബസ്സിൽ സഞ്ചരിക്കവെയാണ് പിടിയിലാകുന്നത്.
ബംഗളുരുവില്‍ നിന്നാണ് ലഹരി മരുന്ന് കടത്തിയത്. കാസര്‍ഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചില്ലറ വില്‍പന കടത്തുകയായിരുന്നു ലക്‌ഷ്യം. ഇയാളുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് പറയുന്നത്. ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇന്നലെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്‌പോസ്റ്റിന് സമീപത്ത് വെച്ച് ഇയാൾ പിടിയിലാകുന്നത്. ബസിനുള്ളിൽ സംശയ സാഹചര്യത്തിൽ കണ്ട യുവാവിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന്, വിശദമായി പരിശോധിച്ചപ്പോഴാണ് നഫ്സലിൽ നിന്നും മാരക ലഹരി മരുന്നായ എംഡിഎംഎ കണ്ടെത്തിയത്. എവിടെ നിന്നാണ് യുവാവിന് മയക്കുമരുന്ന് കിട്ടിയതെന്നും ആർക്ക് വേണ്ടിയാണ് മയക്കുമരുന്നെത്തിച്ചതെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ക്രിസതുമസ്-പുതുവത്സരത്തോടനുബന്ധിച്ച് ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ല അതിര്‍ത്തികളിലും പ്രത്യേക പരിശോധന നടക്കുകയാണ്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി നിരവധി പേരാണ് പരിശോധനകളിൽ പിടിയിലായത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.