- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളുരുവിൽ നിന്നും ഡ്യൂക്ക് ബൈക്കിൽ മയക്കുമരുന്ന് കടത്തി; പൊലീസ് കണ്ടെടുത്തത് 0.27 ഗ്രാം തൂക്കം വരുന്ന 14 എൽ.എസ്.ഡി സ്റ്റാമ്പും 0.64 ഗ്രാം മെത്താം ഫിറ്റാമിനും; കേസിൽ പ്രതികളായ രണ്ട് പേർക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ
തലശേരി: മലബാറിലെ ആദ്യത്തെ എൽ.എസ്.ഡി കേസിൽ രണ്ട് പ്രതികൾക്കും 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു വടകര എൻഡിപിഎസ് കോടതി വിധിച്ചു. 2017 ഏപ്രിൽ ഒന്നിന് കണ്ണൂർ ജില്ലയിലെ കണ്ണവം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എൻഡിപിഎസ് ആക്ട് കേസിലാണ് ശിക്ഷ.
ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കോയ്യോട് ചെമ്പിലോട് സ്വദേശികളായ ടിസി ഹൗസിൽ ടിസി ഹർഷാദ് (32), ചെമ്പിലോട് ചാലിൽ ഹൗസിൽ കെവി ശ്രീരാജ് (30) എന്നിവർക്കാണ് 10 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപവീതം പിഴയും വടകര എൻഡിപിഎസ് സ്‌പെഷൽ ജഡ്ജ് വിപിഎം സുരേഷ് ബാബു വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്കൂട്ടർ എ. സനൂജ് ഹാജരായി.
ബംഗളൂരുവിൽ നിന്നും പ്രതികൾ കെ.എ 05 ജെ എൽ 685 നമ്പർ കെടിഎം ഡ്യൂക് ബൈക്കിൽ വരികയായിരുന്നു. കണ്ണവം സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധന നടത്തി വരുന്ന അന്നത്തെ കണ്ണവം എസ്‌ഐ ആയിരുന്ന കെവി ഗണേശൻ, എസ്.സി.പി.ഒ സുനീഷ് കുമാർ, മനീഷ്, രാഗേഷ്, രസീത എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുന്നപ്പാലത്ത് വെച്ച് ബൈക്കിന് നിർത്താൻ കൈ കാണിച്ചെങ്കിലും നിർത്താതെ പോയതിനെ തുടർന്ന് യുവാക്കളപിന്തുടർന്ന് പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ കൈവശം 0.27 ഗ്രാം തൂക്കം വരുന്ന 14 എൽ.എസ്.ഡി സ്റ്റാമ്പും 0.64 ഗ്രാം മെത്താം ഫിറ്റാമിനും കൂടാതെ 71200 രൂപയും കണ്ടെടുത്തു. തുടർന്ന് പ്രതികളെ 6 മാസം ജയിലിൽ തടവിലാക്കുകയും പിന്നീട് ജാമ്യത്തിൽ തുടരുകയായിരുന്നു. തുടർന്ന് ഈ കേസ് ഗുരുതര സ്വഭാവം മുള്ളനാൽ അന്നത്തെ കൂത്തുപറമ്പ് സിഐ ആയിരുന്ന യു.പ്രേമൻ, ടിവി പ്രദീഷ് എന്നിവർ അന്വേഷണം നടത്തുകയും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
കൂടാതെ ഈ അന്വേഷണത്തിൽ പ്രതികൾ മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്ക് കളവ് ചെയ്തതാണെന്നും തെളിഞ്ഞു. അന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകൾ റീജിയണൽ ഫോറൻസിക്ക് സയൻസ് ലബോറട്ടറിയിൽ നിന്ന് എൽ.എസ്.ഡിയും മെത്താം ഫിറ്റമിൻ ആണെന്നും കണ്ടെത്തിയിരുന്നു. സാധാരണ മയക്കുമരുന്ന് കേസുകളിൽ പ്രതികൾ ചെറിയ ശിക്ഷ ലഭിച്ചു പുറത്തിറങ്ങിയാൽ വീണ്ടും പൂർവ്വാധികം ശക്തിയോടെ അതേ തൊഴിലിൽ ഏർപ്പെടുകയാണ് പതിവ്. ഇതിൽ നിന്നും വ്യത്യസ്തമായാണ് കോടതി കഠിന ശിക്ഷ തന്നെ വിധിച്ചത്.