- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനൊപ്പമുള്ള രഹസ്യദൃശ്യങ്ങൾ പകർത്തി; സ്‌കൂൾ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി; മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ
ചെന്നൈ: സ്‌കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. രംഗനാഥൻ, മണികണ്ഠൻ, ഗണേശ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്തുക്കളായ രണ്ടു പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.
തിരുച്ചിറപ്പള്ളി മുസിരിയിലെ 16 കാരിയാണ് പീഡനത്തിനിരയായത്. ബന്ധുവായ രംഗനാഥനുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. എന്നാൽ ഇയാൾ പെൺകുട്ടിയെ ചതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. യുവാവും വിദ്യാർത്ഥിനിയും തമ്മിലുള്ള ചില രഹസ്യദൃശ്യങ്ങൾ സുഹൃത്തുക്കൾ മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു. ഇതുപയോഗിച്ച് യുവാവിന്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നാണ് സൂചന.
കുറച്ചുദിവസത്തിനു ശേഷം കാമുകനായ രംഗനാഥൻ തന്റെ ബൈക്കിൽ പതിനാറുവയസ്സുകാരിയായ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മയക്കുമരുന്ന് നൽകി. തുടർന്ന് നാല് സുഹൃത്തുക്കളെ കൂടി വിളിച്ച് വരുത്തി. അഞ്ചു പേരും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തുകയും ചെയ്തു.
തുടർന്ന് രംഗനാഥന്റെ സുഹൃത്തുക്കൾ വീഡിയോ ഉപയോഗിച്ച് കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും ഒരു വർഷത്തിനിടെ നിരവധി തവണ ലൈംഗികമായി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്.
ഇതിനിടെ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട മാതാപിതാക്കൾ ട്രിച്ചിയിലുള്ള ഒരാളുമായി വിവാഹം നടത്തി. എന്നാൽ, ബാലാവകാശ പ്രവർത്തകർ വിവാഹ വാർത്ത അറിഞ്ഞതോടെ മുസിരി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ ഉദ്യോഗസ്ഥർ കുട്ടിയെ രക്ഷപ്പെടുത്തി ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു.
ഇതിനിടെ ലൈംഗികാതിക്രമത്തിന്റെ വീഡിയോ വാട്‌സ്ആപ്പിൽ വൈറലായി. പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കൾ മുസിരി ഓൾ-വുമൺ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രംഗനാഥനും സുഹൃത്തുക്കളും തമ്മിലുണ്ടായ വഴക്കിന് പിന്നാലെ ഒരാൾ വീഡിയോ വാട്ട്‌സ്ആപ്പിൽ പങ്കിട്ടതായി കണ്ടെത്തി. പ്രതികളായ രംഗനാഥൻ, മണികണ്ഠൻ, ഗണേശ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ