കണ്ണൂർ: കണ്ണൂരിൽ ഡി വൈ. എഫ്. ഐ നേതാവ് പോക്‌സോ കേസിൽ കുടുങ്ങി റിമാൻഡിലായത് ഒൻപതാം ക്ലാസുകാരിയെ നിരന്തരം ഫോണിലൂടെ അശ്ലീല സന്ദേശം അയച്ച് പീഡിപ്പിച്ചതിന്. വാട്്സ് ആപ്പ് വഴിയും അല്ലാതെയുമാണ് ഈയാൾ പെൺകുട്ടിയ ഭീഷണിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ കുട്ടിയുടെ മുഖം മോർഫു ചെയ്തു നഗ്നചിത്രമായി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി യതായാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതി.

സി.പി. എമ്മിന്റെ പ്രാദേശിക നേതാവും ഡി.വെ.എഫ്.ഐയുടെയും കണ്ണവം മേഖലയിലെ മുൻനിര നേതാക്കളിലൊരാളാണ് കെ.കെ വിഷ്്ണു(29) സോഷ്യൽ മീഡിയയിലെ സി.പി. എം സൈബർ പോരാളികൂടിയാണ് ഈ യുവാവ്.സി.പി. എം നേതാവ്് പി.ജയരാജന്റെ കടുത്ത ആരാധകരിലൊരാളായ ജിഷ്്ണു അദ്ദേഹവുമായി നിൽക്കുന്ന ഫോട്ടോ തന്റെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റു ചെയ്തിട്ടുണ്ട്.

വിഷ്ണു കണ്ണവമെന്നപേരിൽ അറിയപ്പെടുന്ന ഇയാളുടെ ഫേസ്‌ബുക്ക് പേജിൽ അക്രമത്തിന്റെ വഴിയിൽ കൂടെയാണ് അവർ പോകുന്നതെങ്കിൽ ആ അക്രമത്തിന്റെ വഴിനമുക്കും സ്വീകരിക്കാമെന്നു ടാഗ് ലൈനായി കൊടുത്തിട്ടുണ്ട്. നിരന്തരം സിപിഎം - ആർ.എസ്്.എസ് സംഘർഷം നിലനിൽക്കുന്ന സ്ഥലങ്ങളിലൊന്നാണ് കണ്ണവം.

പൂഴിയോട് മുൻ ബ്രാഞ്ച് സെക്രട്ടറിയും നിലവിൽ ഡിവൈഎഫ്ഐ കണ്ണവം മേഖല ട്രഷററുമായ കെ. കെ വിഷ്ണുവിനെ അറസ്റ്റു ചെയ്യാതിരിക്കാൻ പൊലിസിനു മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നുവെങ്കിലും കുട്ടിയുടെ രക്ഷിതാക്കൾ പരാതിയിൽ ഉറച്ചു നിന്നതും ഇയാളുടെ ഫോണിൽ നിന്നും തെളിവുകൾ പിടിച്ചെടുത്തതും കുരുക്കായി. എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് പൊലിസ് പോക്്സോ കേസ് ചുമത്തി വിഷ്ണുകണ്ണവത്തെ ഇന്നലെ വൈകുന്നേരം തന്നെ അറസ്റ്റു ചെയ്യുകയായിരുന്നു. കൂത്തുപറമ്പ് പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്്തത്.

പോക്സോ കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ, വൈകുന്നേരം കൂത്തുപറമ്പ് മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എന്നാൽ സംഭവത്തെ കുറിച്ചു സി.പി. എം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡി.വൈ. എഫ്. ഐ ഉന്നത നേതാവ് പോക്സോ കേസിൽ കുടുങ്ങിയത് കൂത്തുപറമ്പ് മേഖലയിൽ സി.പി. എമ്മിന് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വിഷ്ണുകണ്ണവത്തിനെതിരെ രാഷ്ട്രീയ എതിരാളികൾ കടുത്ത വിമർശനമാണ് അഴിച്ചുവിടുന്നത്.