- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്രമിച്ചത് പൊലീസ് ആണെന്ന് തിരിച്ചറിഞ്ഞു തന്നെ; ആദ്യം പിടിച്ചത് പൊലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിന്; അക്രമിസംഘം മദ്യലഹരിയിലായിരുന്നു: പുറത്തു വന്നത് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുന്ന ദൃശ്യങ്ങൾ; കിളികൊല്ലൂരിൽ കുണ്ടറ പൊലീസിന്റെ മർദന ദൃശ്യങ്ങളിൽ വിശദീകരണവുമായി ശാസ്താംകോട്ട ഡിവൈ.എസ്‌പി ഷെരീഫ്
കൊല്ലം: കിളികൊല്ലൂരിൽ കുണ്ടറ പൊലീസ് യുവാവിനെ മർദിച്ചുവെന്ന പ്രചാരണം തള്ളി ശാസ്താംകോട്ട ഡിവൈ.എസ്‌പി ഷെരീഫ്. പരിശോധനയ്ക്ക് ചെന്ന പൊലീസ് ഉേദ്യാഗസ്ഥരെ മർദിച്ചയാളെ കസ്റ്റഡിയിലെടുക്കുകയാണ് ഉണ്ടായത്. ഇതിനായി ബലം പ്രയോഗിക്കേണ്ടി വന്നുവെന്നും ഈ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും ഡിവൈ.എസ്‌പി പറഞ്ഞു.
വധശ്രമക്കേസിലെ പ്രതിയുടെ ടവർ ലൊക്കേഷൻ കണ്ടാണ് കുണ്ടറ എസ്‌ഐ അംബരീഷും രണ്ടു പൊലീസുകാരും മഫ്ടിയിൽ സ്ഥലത്തേക്ക് പോയത്. ആദ്യം ഒരു വീട്ടിൽ കയറിയപ്പോൾ അടുത്ത വീട്ടിലെ ആൾക്കാരെല്ലാം ഇറങ്ങി. പൊലീസുമായി സംസാരം നടന്നു. തങ്ങൾ പൊലീസാണെന്ന അവരോട് പറഞ്ഞു. അപ്പോഴൊന്നും അവർക്ക് പരാതിയില്ല. പൊലീസുമായി ബലപ്രയോഗം നടത്തിയ ആൾ മദ്യപിച്ചിരുന്നു. അതാണ് സകല കുഴപ്പങ്ങൾക്കും കാരണമായത്. ഇാൾ പൊലീസുേദ്യാഗസ്ഥരോട് കയർത്തു. നിങ്ങൾ ആരാണെന്നും ഐ.ഡി കാർഡ് കാണിക്കാനുമൊക്കെ ആവശ്യപ്പെട്ടു. എസ്ഐയുടെ കുത്തിന് പിടിച്ച് തള്ളിയതിന് ശേഷമായിരുന്നു ഇയാൾ സംസാരിക്കാൻ പോലും തുനിഞ്ഞത്.
ഇയാൾ പൊലീസുകാരുമായി വാക്കേറ്റമായതോടെ പിന്നാലെ വന്നവരും ഇടപെട്ടു. ഇവരെല്ലാവരും ചേർന്ന് പൊലീസിനെ തടഞ്ഞു നിർത്തി. ഇവർക്ക് പോകാൻ പറ്റാത്ത അവസ്ഥയായി. പൊലീസ് വന്നിട്ട് പോയാൽ മതിയെന്നാണ് തടഞ്ഞവർ പറഞ്ഞത്. പത്തു മിനുട്ടോളം പൊലീസ് അവിടെ പെട്ടു പോയി. അതിന്റെ വീഡിയോസും ഉണ്ട്. വന്നിരിക്കുന്നത് പൊലീസുകാരാണെന്ന് ഇവർക്ക് 100 ശതമാനം അറിയാമായിരുന്നു. അവിടെയുള്ള ഒരു പൊലീസുകാരന്റെ സഹപാഠിയും ബഹളം വച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. പിന്നെ കിളികൊല്ലൂർ സംഭവമൊക്കെ മനസിൽ ഉള്ളതു കൊണ്ടാകണം അവർ അങ്ങനെ പ്രതികരിച്ചതെന്നും ഡിവൈ.എസ്‌പി. പറഞ്ഞു.
പ്രതിയെ കിട്ടിയാൽ കൊണ്ടു പോകുന്നതിനായി കുണ്ടറ ഇൻസ്പെക്ടർ ആർ. രതീഷ് അരകിലോമീറ്റർ മാറി നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഇൻസ്പെക്ടർ അവിടേക്ക് ചെന്നു. പൊലീസുകാരെ തടഞ്ഞു വച്ചിരിക്കുന്നതാണ് കണ്ടത്. ഇയാൾ തന്നെ മർദിച്ചുവെന്ന് എസ്ഐ പറഞ്ഞപ്പോഴാണ് ഇൻസ്പെക്ടർ അയാളെ പിടികൂടിയത്. ആ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും ഡിവൈ.എസ്‌പി അറിയിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്