- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കരുവന്നൂരിലെ ഇഡി നീക്കം സിപിഎമ്മിന് തിരിച്ചടിയാകും
തൃശ്ശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നൽകാമെന്ന് ഇ ഡി കോടതിയെ അറിയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് പിന്നാലെയാണ്. നിക്ഷേപകർക്ക് നഷ്ടമായ പണം കുറ്റക്കാരിൽ നിന്നും ഈടാക്കി തിരികെ ലഭിക്കാൻ ഉടൻ നടപടി ഉണ്ടാകും എന്ന് തൃശ്ശൂരിൽ പ്രധാനമന്ത്രി തന്നെ ഉറപ്പു നൽകിയിരുന്നു. മുമ്പും അദ്ദേഹം ആവർത്തിച്ച കാര്യമാണത്. ഇതിന് ശേഷമാണ് ഇഡി നടപടി വേഗത്തിലായത് എന്നതും ശ്രദ്ധേയമായത്. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ എന്ന ആക്ഷേപം ഉണ്ടെങ്കിലും തങ്ങൾക്ക് നഷ്ടമായ പണം എങ്ങനെയെങ്കിലും കിട്ടിയാൽ മതിയെന്ന നിലപാടിലാണ് നിക്ഷേപകർ.
കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നൽകാൻ ഇഡി കോടതിയെ സമീപിച്ചത് സിപിഎമ്മിന് തിരിച്ചടിയാകും എന്നത് ഉറപ്പാണ്. ആർക്കും പണം നഷ്ടമാകില്ലെന്ന് സിപിഎം മാസങ്ങൾക്ക് മുൻപേ നൽകിയ ഉറപ്പ് പാലിക്കാതെ നിൽക്കുമ്പോഴാണ് ഇഡിയുടെ നീക്കം. വിചാരണ കാലയളവിൽ തന്നെ പ്രതികളുടെ സ്വത്തുവിറ്റ് നഷ്ടം നികത്താൻ നിയമം അനുവദിക്കുന്നുണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.
കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ സിപിഎം ഉന്നത നേതാക്കൾ പ്രതിക്കൂട്ടിൽ ആയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപകരെ ശാന്തരാക്കാൻ പറഞ്ഞ വാക്കുകളാണിത്. മാസം ഏഴ് കഴിഞ്ഞു. ബഹുഭൂരിപക്ഷത്തിനും പണം തിരികെ ലഭിച്ചില്ല. സംസ്ഥാന സഹകരണ ബാങ്കിന്റെ സഹായത്തോടെ പണം സ്വരൂപിക്കാൻ ആയിരുന്നു പദ്ധതി.
ഇതിനിടയിലാണ് ഇ ഡി പ്രതികളുടെ സ്വത്ത് വിറ്റ് പണം നൽകണം എന്ന് കോടതിയോട് ആവശ്യപ്പെടുന്നത്. ഒരു അന്വേഷണ ഏജൻസി ഇത്തരമൊരു സത്യവാങ്മൂലം കോടതിയിൽ നൽകുന്നത് അപൂർവ്വമാണ്. പി എം എ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം കേസിൽ പ്രതികളായവരുടെ സ്വത്ത് വിറ്റ് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. കോടതി യഥാർത്ഥ നിക്ഷേപകരെ കണ്ടെത്തി ബോണ്ട് വാങ്ങി പണം നൽകാമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
നിക്ഷേപകർക്ക് നഷ്ടമായ പണം കുറ്റക്കാരിൽ നിന്നും ഈടാക്കി തിരികെ ലഭിക്കാൻ ഉടൻ നടപടി ഉണ്ടാകും എന്ന് തൃശ്ശൂരിൽ പ്രധാനമന്ത്രി തന്നെ ഉറപ്പു നൽകിയിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇ ഡി കോടതിയിൽ ഇക്കാര്യം അറിയിച്ചത്. നിലവിൽ ഒരാളാണ് പ്രതികളുടെ സ്വത്ത് വിറ്റ് പണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചതെങ്കിലും പുതിയ സാഹചര്യത്തിൽ കൂടുതൽ പേർ കോടതിയിലെത്തും. കോടതിയും ഇക്കാര്യത്തിൽ അനുകൂല നിലപാടെടുത്താൽ നിക്ഷേപകർക്ക് ഉടൻ പണം ലഭിക്കും.
നിലവിൽ 108 കോടി രൂപയുടെ സ്വത്തുക്കൾ ഇടി കണ്ടുകെട്ടിയിട്ടുണ്ട്. ബാങ്കിന്റെ യഥാർത്ഥ നഷ്ടം 300 ഓളം കൂടിയാണ്. എന്നാൽ എത്രപേർക്ക് പ്രതികളുടെ സ്വത്തുക്കൾ വിറ്റ് പണം നൽകാൻ കഴിയും എന്നതും വ്യക്തമല്ല. തനിക്ക് നഷ്ടമായ പണം കണ്ടുകെട്ടിയതിൽ നിന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാദേവൻ എന്ന നിക്ഷേപകൻ കൊച്ചിയിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എംഎൽഎ) കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയെ സമീപിച്ചതോടെയാണ് ഇഡി അനുകൂലമായി പ്രതികരിച്ചത്.
മഹാദേവന് 33,27,500 രൂപയുടെ നിക്ഷേപം കരുവന്നൂർ ബാങ്കിലുണ്ട്.വ്യാജരേഖകൾ ചമച്ചും അനധികൃതമായും പ്രതികൾ ഗൂഢാലോചന നടത്തി 300 കോടിയുടെ തട്ടിപ്പ് കരുവന്നൂർ ബാങ്കിൽ നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത കോടികൾ റിയൽ എസ്റ്റേറ്റ്, ബിസിനസ് മേഖലകളിൽ മുതൽമുടക്കിയെന്ന് ഇ.ഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. കള്ളപ്പണക്കേസുകളിൽ അന്വേഷണത്തിനിടെ കണ്ടുകെട്ടുന്ന സ്വത്തും നിക്ഷേപങ്ങളും തട്ടിപ്പിൽ നഷ്ടം സംഭവിച്ചവർക്ക് നൽകാൻ പുതിയ നിയമഭേദഗതി പ്രകാരം കഴിയും.
കേസിന്റെ വിചാരണ ഘട്ടത്തിൽപ്പോലും ഇതിനായി നടപടി സ്വീകരിക്കാൻ പി.എംഎൽഎ കോടതിക്ക് അധികാരമുണ്ട്.പ്രതികളുടെ അപ്പീലുകൾ ഡൽഹിയിലെ അപ്പലേറ്റ് അഥോറിറ്റി തള്ളിയാൽ കണ്ടുകെട്ടൽ സ്ഥിരമാക്കും. ഇതുവരെ അപ്പീൽ ആരും സമർപ്പിച്ചതായി അറിവില്ല. ലേല നടപടികൾ എങ്ങനെ വേണമെന്ന് പി.എംഎൽഎകോടതിക്ക് തീരുമാനിക്കാം. സഹ.നിയമപ്രകാരം ബാങ്കിന്റെ പേരിൽ ആധാരമെഴുതുകയും അവർ ലേലം നടത്തുകയും ചെയ്യുന്നത് ഇവിടെ ബാധകമാക്കാൻ സാദ്ധ്യതയില്ല. കാരണം, ബാങ്ക്തന്നെയാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നത്.ബാങ്ക് സ്വന്തം നിലയിൽ ജപ്തി ചെയ്ത വസ്തുക്കൾപോലും അവർ രജിസ്ട്രഷൻ നടത്തി കൈവശമാക്കിയിട്ടില്ല
ഇ.ഡിയുടെ കൈവശമുള്ളത് 108 കോടിയുടെ സ്വത്താണ്. കോടതി ആർബിറ്റേറ്ററെ നിയോഗിക്കുകയും അദ്ദേഹം മൂല്യനിർണയം നടത്തുകയും പണം കിട്ടേണ്ടവരുടെ മുൻഗണനാ ക്രമം നിശ്ചയിക്കുകയുംചെയ്തശേഷം ഹൈക്കോടതിയുടെ അംഗീകാരം തേടുന്നതാണ് പോംവഴി. ഹൈക്കോടതിയുടെ മാർഗനിർദ്ദേശം പാലിച്ച് ലേല നടപടികളിലൂടെ തുക സമാഹരിച്ച് വിതരണം ചെയ്യാൻ കഴിഞ്ഞേക്കും. അതേസമയം, കരുവന്നൂർ കേസിൽ ക്രൈംബ്രാഞ്ച് ജപ്തി ചെയ്ത രണ്ട് വാഹനങ്ങൾ ലേലം ചെയ്ത് കിട്ടിയ 7.10 ലക്ഷം രൂപ കോടതിയിൽ കെട്ടിവച്ചിട്ടുണ്ട്. ഈ തുക കിട്ടാൻ കരുവന്നൂർ ബാങ്ക് കോടതിയിൽ അപേക്ഷ നൽകും.