- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബിനീഷ് കോടിയേരിയെ ഇ. ഡി ചോദ്യം ചെയ്യുന്നു;
കൊച്ചി: വിദേശനാണ്യ വിനിമയ ചട്ട (ഫെമ) ലംഘന കേസിൽ അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യുന്നു. രാവിലെ 11 മണിയോടെ അഭിഭാഷകനോടൊപ്പാണ് ബിനീഷ് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായത്. ചോദ്യം ചെയ്യൽ ഇപ്പോഴും പുരോഗമിക്കുകയാണ്.
ബിനീഷ് കോടിയേരിയുടെ കമ്പനികളുമായി ബന്ധപ്പെട്ട് ഇ.ഡി കേരളത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നതെന്ന് ഇ.ഡി. അധികൃതർ വ്യക്തമാക്കുന്നത്.
മയക്കുമരുന്ന് കേസിൽ ബംഗളൂരുവിൽ അറസ്റ്റിലായപ്പോൾ ബിനീഷ് കോടിയേരിയെ പ്രതിയാക്കി ഇ.ഡി. കേസെടുത്തിരുന്നു. ലഹരി മരുന്ന് കടത്തുകേസിൽ നാലാം പ്രതിയാക്കിയാണ് കേസെടുത്തത്. അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. ലഹരിക്കേസിൽ ബിനീഷ് പ്രതിയല്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ കേസിന്റെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
2020ൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ തടവിനുശേഷമാണ് ജാമ്യം കിട്ടിയത്. ഈ കേസിൽ അദായനികുതിയിലടക്കം പൊരുത്തക്കേടുകൾ ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതിൽ വ്യക്തത വരുത്തനാണ് ചോദ്യം ചെയ്യൽ എന്നാണ് വിവരം. കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ 2020ൽ ലഹരിക്കേസിൽ എൻസിബി അറസ്റ്റ് ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നീളവേയാണ് ബിനീഷിലേക്കും അന്വേഷണം നീളുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ രിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം നടത്തുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ മറുപടി നൽകാത്തതിൽ ഹൈക്കോടതിക്ക് അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. വിശദീകരണം നൽകാൻ രണ്ടാഴ്ച സമയം വേണെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഇതുപ്രകാരം കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 12ലേക്ക് ഹൈക്കോടതി മാറ്റി.
കേന്ദ്ര കമ്പനി കാര്യാലയത്തിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അന്വേഷണത്തിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് 77 ലക്ഷം രൂപ കടം നൽകിയതിൽ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി ഷോൺ ജോർജ് നൽകിയ ഉപഹരജിയും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് പരിഗണിച്ചു. കടം നൽകിയതിലും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണം വേണമെന്ന കാര്യത്തിൽ ഹരജിക്കാരൻ ഉറച്ചുനിന്നു.
ഇല്ലാത്ത സേവനത്തിന്റെ പേരിൽ കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് പ്രതിഫലം നൽകിയെന്ന ആരോപണത്തിൽ കോട്ടയം ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോർപറേറ്റ്കാര്യ മന്ത്രാലയം കമ്പനി നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ നേരത്തേ അറിയിച്ചിരുന്നു.
എന്നാൽ, കമ്പനി നിയമത്തിലെ വകുപ്പ് 210 പ്രകാരമാണ് പുതുച്ചേരി രജിസ്ട്രാർ ഓഫ് കമ്പനീസ് ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ കേന്ദ്രം അന്വേഷണത്തിന് ഏൽപിച്ചിട്ടുള്ളത്. കമ്പനി നിയമത്തിനുള്ളിൽ മാത്രമായി ഇത് ഒതുങ്ങുന്നതിനാൽ എസ്.എഫ്.ഐ.ഒ അന്വേഷണമാണ് അനിവാര്യമെന്ന് ചൂണ്ടിക്കാട്ടി ഉപഹരജിയും ഷോൺ നൽകിയിട്ടുണ്ട്.