- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കേസിനെ കുറിച്ച് എല്ലാം ഇ ഡി യോട് ചോദിക്കുവെന്ന് ബിനീഷ്
കൊച്ചി: ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഫെമ ലംഘനക്കേസിൽ കൊച്ചി ഓഫീസിലാണ് ബിനീഷിനെ ഇ ഡി മണിക്കൂറുകളോളം ചോദ്യം ചെയ്തത്.
ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി ബന്ധപ്പെട്ട ഫെമ കേസുകളിലാണ് ചോദ്യം ചെയ്യലെന്ന് ഇ ഡി നേരത്തെ സൂചന നൽകിയിരുന്നു. ഉച്ചയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി എട്ട് മണിയോടെയാണ് പൂർത്തിയായത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ബിനീഷ്, കേസിനെ കുറിച്ച് എല്ലാം ഇ ഡി യോട് ചോദിക്കുവെന്നാണ് പ്രതികരിച്ചത്.
ചോദ്യം ചെയ്യലിനായി ബിനീഷിന് കഴിഞ്ഞയാഴ്ച സമൻസ് നൽകിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ രേഖകൾ ഇ ഡിക്ക് മുന്നിൽ ഹാജരാക്കിയതിനെ തുടർന്നാണ് ഇന്ന് ബിനീഷിനെ ഇ ഡി ചോദ്യം ചെയ്തത്. രാവിലെ 11 മണിയോടെ അഭിഭാഷകനോടൊപ്പാണ് ബിനീഷ് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായത്.
മയക്കുമരുന്ന് കേസിൽ ബംഗളൂരുവിൽ അറസ്റ്റിലായപ്പോൾ ബിനീഷ് കോടിയേരിയെ പ്രതിയാക്കി ഇ.ഡി. കേസെടുത്തിരുന്നു. ലഹരി മരുന്ന് കടത്തുകേസിൽ നാലാം പ്രതിയാക്കിയാണ് കേസെടുത്തത്. അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. ലഹരിക്കേസിൽ ബിനീഷ് പ്രതിയല്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ കേസിന്റെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
2020ൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ തടവിനുശേഷമാണ് ജാമ്യം കിട്ടിയത്. ഈ കേസിൽ അദായനികുതിയിലടക്കം പൊരുത്തക്കേടുകൾ ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതിൽ വ്യക്തത വരുത്തനാണ് ചോദ്യം ചെയ്യൽ എന്നാണ് വിവരം. കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ 2020ൽ ലഹരിക്കേസിൽ എൻസിബി അറസ്റ്റ് ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നീളവേയാണ് ബിനീഷിലേക്കും അന്വേഷണം നീളുന്നത്.