- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലന്തൂരിൽ കൂടുതൽ പേർ നരബലിക്ക് ഇരയായോ? ഒരു മൃതദേഹം കൂടി കുഴിച്ചിട്ടതായി സംശയം; പ്രതികളെ വീട്ടിലെത്തിച്ചു പരിശോധന നടത്തുന്നു; തിരിച്ചലിന് മായയും മർഫിയും എന്നീ പൊലീസ് നായ്ക്കളും; നായ മണം പിടിച്ചു നിന്ന സ്ഥലം കുഴിച്ചു പരിശോധിക്കുന്നു; സ്ഥലത്ത് വൻ പൊലീസ് സന്നാഹം
കൊച്ചി: ഇലന്തൂരിൽ ഇരട്ടകൊലപാതകങ്ങൾ നടന്ന പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തി പൊലീസ്. ഭഗവൽ സിങ്ങ്-ലൈല ദമ്പതികളുടെ വീട്ടിൽ റോസ്ലിന്റെയും പത്മയുടെയും മൃതദേഹങ്ങൾക്ക് പുറമേ മറ്റൊരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടുണ്ടെന്ന് സംശയത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം ഇരുവരേയും ചോദ്യം ചെയ്തതിൽ നിന്നാണ് ഇതു സംബന്ധിച്ച ചില സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികളെയും ശനിയാഴ്ച ഇലന്തൂരിലെ വീട്ടിലെത്തിച്ച് പൊലീസ് കൂടുതൽ പരിശോധന നടത്തുകയാണ് ഇപ്പോൾ. വൻ പൊലീസ് സന്നാഹത്തോടെയാണ് പൊലീസ് പരിശോധന നടത്തുന്നത്.
മൃതദേഹങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച മായ, മർഫി എന്നീ നായകളാണ് വീട്ടുപറമ്പിൽ തിരച്ചിലിനായി എത്തിയിട്ടുള്ളത്. നേരത്തെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ ദുരന്ത ഭൂമിയിൽ മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുള്ള നായകളാണ് ഇവ. തിരച്ചിലിൽ മണ്ണിനടിയിൽ മൃതദേഹമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ കുഴിച്ച് വിശദമായ പരിശോധന നടത്തുകയാണ് ഇപ്പോൾ. നായ മണം പിടിച്ചു നിന്ന സ്ഥലമാണ് കുഴിച്ചു പരിശോധിക്കുന്നത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്.
റോസ്ലിന്റെയും പത്മയുടെയും കൊലപാതകത്തിന് മുമ്പ് പ്രതികൾ മറ്റൊരു കൊലപാതകം നടത്തിയിട്ടുണ്ടോയെന്നാണ് പൊലീസിന് സംശയിക്കുന്നത്. അതേസമയം, മൂന്നുപേരെയും ചോദ്യംചെയ്തപ്പോൾ വ്യത്യസ്തമായ മറുപടികളാണ് ലഭിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി പൊലീസിനോട് ഒരുകാര്യങ്ങളും തുറന്നുപറയാൻ തയ്യാറായിട്ടില്ല. ഭഗവൽ സിങ്ങിൽനിന്നും ലൈലയിൽ നിന്നുമാണ് അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്.
റോസ്ലിന്റെ തലയ്ക്കടിച്ചത് ഷാഫിയാണ്. ശേഷം കട്ടിലിൽ കിടത്തി കഴുത്തറുത്തത് ലൈലയാണ്. ഈ കൊലപാതകത്തിന് ശേഷം ദോഷങ്ങൾ മാറാത്തതുകൊണ്ടാണ് പത്മത്തേയും കൊലപ്പെടുത്തിയത്. പത്മത്തിന്റേയും കഴുത്തറുത്ത് കത്തികൊണ്ട് സ്വകാര്യഭാഗത്ത് കത്തി കുത്തി ഇറക്കി ചോര വീട്ടിൽ വീഴ്‌ത്തുകയായിരുന്നു. ശേഷം പത്മത്തിന്റെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് പറമ്പിൽ കുഴിച്ചിട്ടത്. രണ്ട് കുഴിയിലായാണ് ശരീരഭാഗങ്ങൾ കുഴിച്ചിട്ടത്.
എല്ലാം ഷാഫിയുടെ ബുദ്ധിയാണ്. ബലി നൽകാൻ ഷാഫി ആദ്യം ചതിച്ചു കൊണ്ടുവന്നത് റോസ്ലിയെയാണ് . സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം രൂപ നൽകാം എന്ന് റോസ്ലിലിനോട് പറഞ്ഞു. തിരുവല്ലയിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ എത്തിച്ച ശേഷം റോസ്ലിനെ കട്ടിലിൽ കിടത്തി . ഭഗവൽ സിങ് ചുറ്റിക കൊണ്ട് തലക്കടിച്ച് അർധ ബോധാവസ്ഥയിലാക്കി. സിംഗിന്റെ ഭാര്യ ലൈല കഴുത്തറുത്ത് ചോര വീഴ്‌ത്തി. റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേല്പിച്ചും ചോര വീഴ്‌ത്തി മുറിയിൽ തളിച്ചും ഭാഗ്യത്തിനായി പ്രാർത്ഥിച്ചു.
റോസ്ലിയെ ബലി നൽകിയിട്ടും സാമ്പത്തികമായി വിജയിക്കാത്തതിനാൽ റഷീദിനെ വീണ്ടും ഭഗവൽ ലൈല ദമ്പതികൾ ബന്ധപ്പെട്ടു . ശാപം കാരണം പൂജ വിജയിച്ചില്ല എന്ന് പറഞ്ഞ് റഷീദ് മറ്റൊരു നരബലി കൂടി നടത്തണം എന്ന് ആവശ്യപ്പെട്ടു . തുടർന്ന് ഇയാൾ തന്നെ ആണ് കൊച്ചിയിൽ നിന്ന് പത്മയെ കൊണ്ടുവന്നത്. സമാനവിധത്തിൽ തന്നെ പത്മയേയും കൊലപ്പെടുത്തി. പത്മയുടെ ഫോൺ കോളുകളിൽ നിന്നാണ് ഷാഫിയെക്കുറിച്ച് വിവരം ലഭിച്ചത്. പത്മയെ കാണാതായ കേസിലെ അന്വേഷണമാണ് റോസ്ലിയേയും സമാന വിധത്തിൽ കൊല ചെയ്ത സംഭവത്തിലേക്ക് പൊലീസിനെ എത്തിച്ചത്.
മറുനാടന് മലയാളി ബ്യൂറോ