- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോൺ സൈറ്റ് കാണിച്ചു കൊടുത്ത് ഷൂട്ടിങ്ങിനെന്ന വ്യാജേന കൈകാലുകൾ കട്ടിലിൽ കെട്ടി നിസഹായരാക്കിയ ശേഷം വായിൽ തുണിതിരുകി അരുംകൊല; കാവിലേക്ക് ലൈല പോയത് അസാധാരണ ഭാവഭേദവുമായി; അയൽക്കാരികളെ നോക്കുന്നത് അതിരൂക്ഷമായി; 'ശ്രീദേവി'യെ കിട്ടിയത് നിർണ്ണായകമാകും; നീലച്ചിത്ര മാഫിയയേയും സംശയം; ഷാഫിയുടെ യഥാർത്ഥ മുഖം കണ്ടെത്താൻ അന്വേഷണം
ഇലന്തൂർ: ഇലന്തൂരിലെ വീട്ടിൽ ഷാഫി നിത്യ സന്ദർശകൻ. എല്ലാവരുമായും പരിമിതമായി മാത്രം ഇടപെട്ടിരുന്ന ഭഗവൽ സിങ്ങിന് അടുത്ത സുഹൃത്തുക്കളായി ആരും ഉണ്ടായിരുന്നില്ല. 2 വർഷത്തിലേറെയായി ഷാഫി ഭഗവൽ സിങ്ങിന്റെ വീട്ടിലെ നിത്യസന്ദർശകനാണ്. ഇന്നോവ പോലെയുള്ള വലിയ വാഹനങ്ങളിലാണ് മിക്കപ്പോഴും ഇയാൾ വരാറുള്ളത്. പുലർച്ചെ മുതൽ ഫോണിൽ സംസാരിച്ചുകൊണ്ട് റോഡിലൂടെ തലങ്ങും വിലങ്ങും നടക്കുന്നതും പതിവായിരുന്നു.
സ്ത്രീകളോട് അപമര്യാദയായ രീതിയിൽ സംസാരിച്ച സംഭവങ്ങളും ഉണ്ടായി. ഇയാളുടെ ഫെയ്‌സ് ബുക്ക് പ്രൊഫൈൽ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. 'ശ്രീദേവി' എന്ന പ്രൊഫൈൽ എങ്ങനെ ഭഗവൽ സിങിനെ വളച്ചെടുത്തുവെന്നും പൊലീസ് പരിശോധിക്കും. ശ്രീദേവി എന്ന പ്രൊഫൈലിൽ പൊലീസിന് പ്രതീക്ഷ ഏറെയാണ്. സംഭവത്തിന്റെ ചുരുൾ മുഴുവൻ ഇതിലൂടെ അഴിക്കാനാകുമെന്നാണ് പ്രതീക്ഷ. മുഹമ്മദ് ഷാഫിക്കു നീലച്ചിത്ര മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. നീലച്ചിത്രത്തിൽ അഭിനയിച്ചാൽ, പത്തു ലക്ഷം രൂപ നൽകാമെന്നു വിശ്വസിപ്പിച്ചാണു റോസിലിനെയും 15,000 രൂപ വാഗ്ദാനം നൽകിയാണു പത്മയേയും ഇലന്തൂരിലെത്തിച്ചത്.
പോൺസൈറ്റിൽ കാണിച്ചുകൊടുക്കുകയും ചെയ്തു. ഷൂട്ടിങ്ങിനെന്ന വ്യാജേന കൈകാലുകൾ കട്ടിലിൽ കെട്ടി നിസഹായരാക്കിയ ശേഷമാണു വായിൽ തുണിതിരുകി അരുംകൊല നടത്തുന്നത്. അതിനു മുമ്പായി ഇരുവരെയും ക്രൂരമായി ബലാൽസംഗം ചെയ്തുവെന്നാണു പൊലീസിന്റെ നിഗമനം. ഭഗവൽ സിംഗിന്റെ ഫോൺ ഉപയോഗിച്ച് ലൈല ചാറ്റ് നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും. മിക്കപ്പോഴും ലൈലയും ഭഗവൽ സിങ്ങും ഒന്നിച്ചായിരുന്നു യാത്രകൾ. ഇരുവരും വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ തിരുമ്മലിനും മറ്റുമായി ആളുകൾ വരുമ്പോൾ വിവരം പറയാൻ വിളിക്കുമ്പോൾ പലപ്പോഴും ഫോൺ എടുത്തിരുന്നില്ലെന്നും എടുത്താൽതന്നെ പരസ്പരവിരുദ്ധമായകാര്യങ്ങളാണ് പറഞ്ഞിരുന്നതെന്നും അയൽവാസികൾ പറഞ്ഞു. ഇത് പതിവായപ്പോൾ അയൽവാസികൾ ബുദ്ധിമുട്ട് അറിയിച്ചതിനെത്തുടർന്ന് പുറത്തുപോകുന്ന സമയങ്ങളിൽ ഇവരുടെ ഫോൺ നമ്പറുകൾ എഴുതിയ ബോർഡ് ഗേറ്റിൽ തൂക്കിയിടുമായിരുന്നു.
മുൻപ് തിരുമ്മൽ കേന്ദ്രത്തോട് ചേർന്ന കാവിൽ ദിവസവും മുടങ്ങാതെ മുമ്പ് വിളക്കുവച്ചിരുന്നു. എന്നാൽ അടുത്തകാലത്ത് അവിടെ വിളക്ക് വയ്ക്കുന്ന പതിവ് ഇവർ ഉപേക്ഷിച്ചിരുന്നു. വിളക്കു വയ്ക്കാനായി കാവിലേക്ക് വന്നിരുന്ന സമയത്ത് ലൈലയുടെ വസ്ത്രധാരണവും ഭാവങ്ങളും സാധാരണയിൽ നിന്ന് വ്യത്യസ്തമായിരുന്നെന്നും മറ്റാരും ഇല്ലാത്ത സമയങ്ങളിൽ രൂക്ഷമായി പേടിപ്പെടുത്തുന്ന രീതിയിലുള്ള നോട്ടം ലൈലയിൽ നിന്ന് നേരിടേണ്ടി വന്നിട്ടുള്ളതായും അയൽവാസികളായ സ്ത്രീകൾ പറയുന്നു. സാധാരണ നല്ലരീതിയിൽ ഇടപഴകിയിരുന്ന ലൈലയുടെ ഭാഗത്തുനിന്ന് കഴിഞ്ഞ 3, 4 മാസങ്ങളായി പല സന്ദർഭങ്ങളിലും അത്ര നല്ലരീതിയിലുള്ള ഇടപെടലുകളല്ലായിരുന്നു ഉണ്ടായതെന്നും സമീപവാസികളിൽ ചിലർ പറഞ്ഞു.
പൊലീസ് കസ്റ്റഡിയിലാകുന്നതിന്റെ തൊട്ടുമുൻപത്തെ ദിവസവും വീടിനോട് ചേർന്ന വഴിയരികിലെ ചവറ് കൂട്ടിയിട്ട് കത്തിച്ച ഭഗവൽ സിങ്ങിനെ നാട്ടുകാർ ഇപ്പോഴും ഓർക്കുന്നു. ഷാഫി 'ശ്രീദേവി' എന്ന വ്യാജ അക്കൗണ്ട് ഉപയോഗിച്ചു നടത്തിയ സമൂഹമാധ്യമ ഇടപെടലുകളുടെയും ചാറ്റുകളുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു. നിലവിൽ ആക്ടീവ് അല്ലാതിരുന്ന 'ശ്രീദേവി' എന്ന അക്കൗണ്ട് സൈബർ സെൽ വീണ്ടെടുത്തു. കഴിഞ്ഞ 3 വർഷത്തെ ചാറ്റുകളും കിട്ടിയിട്ടുണ്ട്. ഇതിലെ സംഭാഷണങ്ങൾ മാത്രം 100 പേജിലേറെ വരും. ഇവ വിശദമായി പരിശോധിക്കാനാണു പൊലീസിന്റെ തീരുമാനം. ഈ അക്കൗണ്ടിന്റെ ഫ്രണ്ട്‌സ് ലിസ്റ്റിൽ ഉണ്ടായിരുന്നവരുടെ പ്രൊഫൈലുകളും അന്വേഷിക്കുന്നുണ്ട്.
ഷാഫി അംഗമായിരുന്ന ഗ്രൂപ്പുകൾ, ലൈക്ക് ചെയ്തിരുന്ന പേജുകൾ എന്നിവയും വിലയിരുത്തും. ഭഗവൽ സിങ്ങിന്റെയും ലൈലയുടെയും സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചു. 'ശ്രീദേവി'യായി നടിച്ചു മുഹമ്മദ് ഷാഫി ഭഗവൽ സിങ്ങുമായി നടത്തിയ ചാറ്റുകളിൽ നിറയുന്നതു ഭക്തിയും പാപവും പരിഹാരവുമാണ്. അതിനിടെ മനുഷ്യ മാംസം ഭക്ഷിച്ചിട്ടില്ലെന്നു കാക്കനാട് ജയിലിൽനിന്നു കോടതിയിലേക്കു കൊണ്ടു പോകുന്നതിനിടെ ഭഗവൽ സിങ്ങും ലൈലയും മാധ്യമങ്ങളോടു പ്രതികരിച്ചു. ഭഗവൽ സിങ്ങിനെ കൊലപ്പെടുത്താൻ ആലോചിച്ചിരുന്നോ എന്ന ചോദ്യത്തിനു ലൈല മറുപടി നൽകിയില്ല.
മറുനാടന് മലയാളി ബ്യൂറോ