- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരബലിക്കേസിലെ 'വൈദ്യൻ' ഭഗവൽസിങ് ലഹരി ഉപയോഗിച്ചിരുന്ന സ്വഭാവങ്ങളിലെ കൂടു വിട്ട് കൂടുമാറുന്നവൻ; ഒന്നിലേറെ വിഷയങ്ങളിൽ പ്രാവിണ്യമുള്ള വ്യക്തിത്വം; ഇരട്ട നരബലി നടത്തി രഹസ്യങ്ങൾ കുഴിച്ചുമൂടി മഞ്ഞൾ നട്ടതിന് പിന്നിലെ മാസ്റ്റർ മൈൻഡ്; സ്‌കോട്ടിഷ് ചെറുകഥയിലെ മിസ്റ്റർ ഹെഡായി മാറുന്ന ഇലന്തൂരിലെ പ്രതിയാര് ?
പത്തനംതിട്ട: ഇലന്തൂർ നരബലി കേസിന് പിന്നാലെ സംസ്ഥാത്തൊട്ടാകെ ആഭിചാരം നടത്തുന്നവർക്കും ചുട്ട കോഴിയെ പറപ്പിക്കുന്ന ലൊട്ടു ലൊടുക്ക് മന്ത്രവാദിക്കൾക്കുമൊന്നും രക്ഷയില്ലാത്ത് അവസ്ഥയാണുള്ളത്. ഒരോ ദിവസവും ഇത്തരത്തിലുള്ള മന്ത്രവാദികളുടെ കഥകളാണ് ഇലന്തൂരിന് പിന്നാലെ പുറത്തുവരുന്നത്. എന്നവാൽ ഇലന്തൂരിൽ നടന്ന ഇരട്ട നരബലിയഥാർഥത്തിൽ ആഭിചാര കൂട്ടക്കൊലയാണോ? അല്ലെങ്കിൽ മറ്റെന്തോ രഹസ്യങ്ങൾ കുഴിച്ചുമൂടി മുകളിൽ മഞ്ഞൾ നടാനുള്ള ആസൂത്രിത കൊലപാതകങ്ങളോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു വരുന്നത്.
അവയവ കച്ചവടമടക്കമുള്ള കുറ്റങ്ങൾക്ക് സാധ്യതയുള്ള കേസായതിനാൽ തന്നെ ഏറെ കരുതലോടെയാണ് അന്വേഷണസംഘം മുന്നോട്ടു പോകുന്നത്. ഇതിനോടകം തന്നെ രണ്ട് ഡമ്മി പരീക്ഷണങ്ങൾ അടക്കം നടത്തിയ പൊലീസും ഫോറൻസിക്ക് സംഘവും കേസിന്റെ അണുവിട കീറിയുള്ള പരിശോധനകളും നടത്തുന്നുണ്ട്. കേസിന്റെ ആദ്യ ഘട്ടം മുതൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതും ക്രൂരകൃത്യത്തിന്റെ മുഖ്യസൂത്രധാരനെന്ന് വിശേഷിപ്പിക്കപ്പെട്ടതും ഒന്നാം പ്രതിയായ ഷാഫിയാണ്.അയാൾ ആദ്യം മുതൽ തന്നെ പൊലീസിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നതും കുറവായിരുന്നതായാണ് വിവരം.
എന്നാൽ ഈ കേസിന്റെ അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ ഏറ്റവുമധികം കുഴയ്ക്കുന്ന പ്രതി ഷാഫിയോ, ലൈലയോ അല്ല എന്നുള്ളതാണ് വസ്തുത. അത് രണ്ടാം പ്രതി ഭഗവൽ സിങ്ങാണ്. പാരമ്പര്യ വൈദ്യൻ, കവി, പൊതുപ്രവർത്തകൻ, സൗമ്യൻ, കുലീനൻ എന്നിങ്ങനെ സ്വഭാവങ്ങളിലെ കൂടു വിട്ട് കൂട് മാറ്റം. നാട്ടുകാർക്കും ഏറെ പ്രയപ്പെട്ടവൻ. ഇതെല്ലാമായിരുന്നു ഇതുവരെയുള്ള ഭഗവൽസിങ്ങിന്റെ ചിത്രം. എന്നാൽ നരബലികേസ് പുറത്തുവന്നതോടെ ഭഗവൽസിങ്ങിന്റെ മറ്റൊരു മുഖമാണ് പുറംലോകമറിഞ്ഞത്.
ഇതിന് ഉദാഹരണമായി ഒരു ചെറുകഥ നമുക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും. സ്‌കോട്ടിഷ് എഴുത്തുകാരൻ റോബർട്ട് ലൂയിസ് സ്റ്റീവൻസൺ 1886 ൽ എഴുതിയ''എ സ്ട്രേഞ്ച് കേസ് ഓഫ് ഡോക്ടർ ജേക്കൽ ആൻഡ് മിസ്റ്റർ ഹൈഡ്'' എന്ന ചെറു നോവലാണ് ഇവരുടെ വിചിത്രകഥയോട് സാമ്യപ്പെടുത്താവുന്നത്. ഒരോ വ്യക്തിയുടെയും ഉള്ളിലെ നന്മതിന്മകളെ 2 കഥാപാത്രങ്ങളായി വേർതിരിച്ചു ചിത്രീകരിക്കുന്ന രചനാകൗശലമാണു സ്റ്റീവൻസൺ ഈ കൃതിയിൽ പ്രയോഗിച്ചിരിക്കുന്നത്. നാം ഓരോരുത്തരിലും ഏറിയും കുറഞ്ഞും ഇത്തരം ഇരട്ട വ്യക്തിത്വങ്ങളുണ്ടെന്നാണ് തന്റെ നോവലിലൂടെ സ്റ്റീവൻസൺ പറയുന്നത്.
നോവലിലെ പ്രധാന കഥാപാത്രമായ ഡോക്ടർ ജേക്കൽ പുറംലോകത്തു ഭഗവൽസിങ്ങിനെ ഓർമ്മപ്പെടുത്തുന്ന ഒരു കഥാപാത്രമാണ്. അതിയായ താൽപര്യമുണ്ടായിട്ടും മറ്റുള്ളവർ എന്തു വിചാരിക്കുമെന്നു കരുതി സ്വയം ചെയ്യാതിരിക്കുന്ന ഒരുപാടു താൽപര്യങ്ങൾ ജേക്കലിനുണ്ട്. ഇത് മറ്റൊരാളിലൂടെ ചെയ്ത് കാണാൻ അയാൾ ആഗ്രഹിക്കുന്നു. അതിനാൽ തന്നെ അതെല്ലാം ഒരുമടിയും മനസ്സറപ്പുമില്ലാതെ ചെയ്യാൻ മിസ്റ്റർ ഹൈഡിനുള്ള കഴിവിൽ ഡോക്ടർ ജേക്കലിനു വല്ലാത്ത മതിപ്പുമാണ് തോന്നുന്നത്.
ഇരുട്ടിന്റെ മറവിൽ മിസ്റ്റർ ഹൈഡായി സ്വയം മാറി ജീവിക്കാനുള്ള രഹസ്യ ഔഷധം സ്വകാര്യ ലാബിൽ ജേക്കൽ നിർമ്മിക്കുന്നതോടെയാണ് ഇവരുടെ കഥ മുറുകുന്നത്. അതു കുടിക്കുന്നതോടെ മനോഭാവം മാത്രമല്ല ജേക്കലിന്റെ രൂപവും മാറുകയും അടുപ്പക്കാർ പോലും തിരിച്ചറിത്ത തരത്തിൽ മിസ്റ്റർ ഹൈഡായി അദ്ദേഹം ജീവിക്കുകയും ചെയ്യുന്നതിലൂടെയാണ് കഥ മുന്നോട്ട പോകുന്നത്.മാന്യതയുടെ പകൽ ജീവിതത്തേക്കാൾ മിസ്റ്റർ ഹൈഡിന്റെ നിശാജീവിതത്തിൽ ഡോക്ടർ ജേക്കൽ സ്വയം അഭിരമിച്ചു.
ഒടുവിൽ രഹസ്യ ഔഷധം സേവിക്കാതെ, സ്വയം അറിയാതെ ജേക്കൽ പകൽ വെളിച്ചത്തിൽപോലും ഹൈഡായി രൂപാന്തരം പ്രാപിക്കാൻ തുടങ്ങി.അത് അദ്ദേഹത്തിന്റെ ജീവിതം പ്രതിസന്ധിയിലാക്കി.ഔഷധം നിർമ്മിക്കാനുള്ള രഹസ്യക്കൂട്ടു ലഭിക്കാതായതോടെ പകൽ കൂടുതൽ സമയം അടച്ചിട്ട മുറിയിൽ മിസ്റ്റർ ഹൈഡായി അദ്ദേഹം പതുങ്ങി. ആദ്യമൊക്കെ എപ്പോഴാണു ഹൈഡായി രൂപംമാറേണ്ടതെന്നു സ്വയം തീരുമാനിക്കാൻ കഴിയുമായിരുന്നു. പിന്നീട് ആ നിയന്ത്രണം നഷ്ടപ്പെട്ടു. ഒടുവിൽ മിസ്റ്റർ ഹൈഡിന്റെ രൂപത്തിൽ ഡോക്ടർ ജേക്കൽ ആത്മഹത്യ ചെയ്തു.
രണ്ടു പേരുടെയും കയ്യക്ഷരം ഒന്നുതന്നെയെന്നു നേരത്തെ മനസ്സിലാക്കിയിരുന്ന ജേക്കലിന്റെ അടുത്ത സുഹൃത്തായ അഭിഭാഷകൻ അതിന്റെ രഹസ്യം കണ്ടെത്താൻ ശ്രമിച്ചിരുന്നു.ഇതേ അഭിഭാഷകനു ജേക്കൽ എഴുതിയ ആത്മഹത്യാക്കുറിപ്പിലൂടെയാണു ആർ.എൽ. സ്റ്റീവൻസൻ രഹസ്യങ്ങളുടെ ചുരുൾ നിവർത്തുന്നത്. ഡോക്ടർ ജേക്കലിന്റെ രഹസ്യ ഔഷധത്തിനു സമാനമാണ് ഇന്നത്തെ രാസലഹരി മരുന്നുകളെന്നു മാനസികാരോഗ്യവിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉപയോഗിക്കുന്നവരുടെ ഉള്ളിലുള്ള തിന്മകളാണു ലഹരിയുടെ മത്തിൽ പുറത്തു ചാടുന്നത്.ഇതേ തരത്തിലുള്ള ഒരു സൂചനയിലേക്കാണ് നരബലിക്കേസിലും ഇപ്പോൾ പൊലീസിന് സംശയമുയരുന്നത്.
നരബലിക്കേസിലെ 'വൈദ്യൻ' ഭഗവൽസിങ് ലഹരി ഉപയോഗിച്ചിരുന്നതായാണു പൊലീസിന്റെ നിഗമനം. അതിലൂടെ നോവലിലെ കഥാപാത്രമായ 'മിസ്റ്റർ ഹൈഡായി' മാറുന്നതാണോ കേസിന്റെ ചുരുൾ എന്നറിയാൻ കൂടുതൽ ശാസ്ത്രീയമായ അന്വേഷണങ്ങൾ തന്നെ വേണ്ടി വരും. അതിലേക്ക് പൊലീസിന് എത്താൻ എത്രമാത്രം കഴിയുന്നു എന്നതായിരിക്കും ഇലന്തൂർ നരബലിക്കേസിലെ യഥാർത്ഥ വസ്തുതകളിലേക്ക് അന്വേഷണ സംഘത്തെ എത്തിക്കുക.
മറുനാടന് മലയാളി ബ്യൂറോ