തിരുവല്ല: തിരുവല്ലയിലെ നരബലിയിൽ പ്രതികൾ കുറ്റം സമ്മതിച്ചവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശി ഷിഹാബ് എന്നിവരാണ് കൃത്യം ചെയ്തത്. മൂന്ന് പേർക്കും കൊലപാതകത്തിൽ ഒരുപോലെ പങ്കുണ്ട്. ക്രൂരമായ കൊലപാതകമാണ് നടന്നത്. കേസിലെ മുഖ്യകണ്ണി ഷിഹാബാണെന്നാണ് പൊലീസ് വ്യക്തമക്കുന്ന്ത.

ഷിഹാബാണ് ഷമീറാണ് ഭഗവൽ സിംഗിനടുത്തേക്ക് സ്ത്രീകളെ എത്തിക്കുന്നത്. ഭഗവൽ സിംഗിനും കുടുംബത്തിനും ഐശ്വരം ലഭിക്കാൻ നരബലി നടത്താനാണ് സ്ത്രീകളെ എത്തിച്ചത്. സ്ത്രീകളെ വിവസ്ത്രയാക്കിയായിരുന്നു പൂജകൾ. ശേഷം അത്യന്തം പൈശാചികമായാണ് സ്ത്രീകളെ കൊല ചെയ്തത്. അവയവങ്ങളെല്ലാം മുറിച്ചെടുത്ത് ഭഗവന്ത് സിംഗിന്റെ ഭാര്യയെകൊണ്ടാണ് കൊല ചെയ്യിച്ചത്. പിന്നീട് സ്ത്രീകളുടെ മൃതദേഹങ്ങൾ വെട്ടി നുറുക്കി കുഴിച്ചിടുകയായിരുന്നു.

പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് തൃശൂർ സ്വദേശിനിയായ മറ്റൊരു യുവതിയായ റോസ്ലിനെയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് തൃശൂർ സ്വദേശിനിയായ റോസ്ലിയെ കാലടിയിൽ നിന്ന് കാണാതാകുന്നത്.

തൃശൂർ വടക്കാഞ്ചേരി സ്വദേശി റോസ്ലി, കടവന്ത്ര സ്വദേശിനി പത്മം എന്നിവരാണ് കൊലപ്പെട്ടത്. ഇരുവരും ലോട്ടറി വിൽപ്പനക്കാരാണ്. ലോട്ടറി വിൽക്കാനാണ് റോസ്ലി കാലടിയിലെത്തിയത്. റോസ്ലിയേയും പത്മത്തേയും ഷിഹാബിന് പരിചയമുണ്ടായിരുന്നു. ഈ പരിചയം മുതലെടുത്താണ് ഇയാൾ കെണിയൊരുക്കിയത്. ശ്രീദേവി എന്ന വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയയാണ് ഷിഹാബ് വൈദ്യനെയും തേടിയത്. ബലി നൽകിയാൽ കൂടുതൽ ഐശ്വര്യം വരുമെന്നും അതിനായി സ്ത്രീകളെ താൻ തന്നെ കൊണ്ടുവരാമെന്നും ഷിഹാബ് പറയുകയായിരുന്നു.

സിനിമയിൽ അഭിനയിപ്പിക്കം എന്നു പറഞ്ഞാണ് കൊല്ലപ്പെട്ട രണ്ട് യുവതികളെയും കൊണ്ടുപോയത്. റോസ്ലിക്ക് പത്ത് ലക്ഷം നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് പുറത്തു വരുന്ന വിവരം. ഇന്ന് രാവിലെയാണ് തിരുവല്ലയിൽ നരബലി നടന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സർവൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു രണ്ട് സ്ത്രീകളെ കഴുത്തറുത്തുകൊലപ്പെടുത്തിയതെന്നാണ് പൊലീസിന് പ്രതികൾ നൽകിയ മൊഴി.