- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലത്തൂർ ട്രെയിൻ തീവയ്പ്പ്: മഹാരാഷ്ട്രയിൽ പിടിയിലായ ഷഹ്‌റൂഖ് സെയ്ഫിനെ തിരിച്ചറിയാൻ മുഖ്യ സാക്ഷി റാസിഖിന്റെ മൊഴിയെടുത്തു; അക്രമം നടത്തിയത് സെയ്ഫാണെന്ന സൂചന നൽകി സംഭവത്തിലെ മുഖ്യ സാക്ഷി റാസിഖ്; കേരളത്തിൽ പ്രതിയെ എത്തിച്ച ശേഷം തിരിച്ചറിയൽ പരേഡ് നടത്തിയേക്കും
കണ്ണൂർ: ഏലത്തൂരിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്നുപേരുടെ അതിദാരുണമായ മരണത്തിനിടയാക്കിയ തീവയ്പ് കേസിൽ പ്രതി മഹാരാഷ്ട്ര രത്‌നഗിരിയിൽ പിടിയിലായതോടെ നിർണായകമായ നീക്കങ്ങളോടെ പ്രത്യേക അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി
ഏലത്തൂർ ട്രെയിൻ തീവയ്‌പ്പു സംഭവത്തിലെ മുഖ്യ സാക്ഷി റാസിഖിന്റെ മട്ടന്നുരിലെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി എത്തി.
കേസിലെ പ്രതി ഷഹ്‌റൂഖ് ് സെയ്ഫ് മഹാരാഷ്ട്രയിൽ പിടിയിലായതിന്റെ പശ്ചാത്തലത്തിലാണ് പ്രതി ഇയാൾ തന്നെയാണോയെന്ന് ഉറപ്പിക്കാനായി കേരള പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം റാസിഖിന്റെ മട്ടന്നൂർ പാലോട്ടു പള്ളിയിലെ വീട്ടിലെത്തിയത്. ട്രെയിനിൽ തീ ആളിപടർന്നതിന്റെ പരിഭ്രാന്തിയിൽ ട്രെയിനിൽ നിന്നും വീണു മരിച്ച റഹ്മത്തിന്റെ അടുത്ത ബന്ധു കൂടിയാണ് റാസിഖ് കോഴിക്കോട് നിന്നും സഹോദരിയുടെ മകൾ രണ്ടു വയസുകാരി ഷഹ്‌റയെ കൊണ്ടുവരുന്നതിനാണ് റഹ്മത്ത് റാസിഖിനെയും കൂട്ടി കോഴിക്കോട്ടെക്ക് പോയത്.
ഏലത്തൂർ ട്രെയിൻ തീവയ്‌പ്പിലെ മുഖ്യ സാക്ഷി റാസിഖായതു കൊണ്ടാണ് പ്രതിയെ തിരിച്ചറിയുന്നതിനായി പ്രത്യേക അന്വേഷണ സംഘം ബുധനാഴ്‌ച്ച രാവിലെ തന്നെ റാസിഖിന്റെ വീട്ടിലെത്തിയത്. സംഭവത്തിൽ പൊള്ളലേറ്റ റാസിഖ് ആശുപത്രി വിട്ടു കഴിഞ്ഞ ദിവസമാണ് മട്ടന്നൂർ പാലോട്ടു പള്ളിയിലെ സ്വന്തം വീട്ടിലെത്തിയത് കൈയിൽ പെട്രോൾ കുപ്പിയുമായി കംപാർട്ട്‌മെന്റിലെത്തിയ ഷഹറുഖ് സെയ്ഫിന്റെ രേഖാ ചിത്രം റാസിഖിന്റെ സഹായത്തോടെയാണ് പൊലീസ് തയ്യാറാക്കിയത്. ഇതാണ് പ്രതിയെ അതിവേഗം പിടികൂടാൻ സഹായിച്ചത്. അക്രമത്തിനിടെ ഇയാൾക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന റാസിഖിന്റെ മൊഴിയും നിർണായകമായി.
ഹിന്ദി സംസാരിക്കുന്ന ഇതര സംസ്ഥാനക്കാരനാണ് തീവെച്ചതെന്ന റാസിഖിന്റെ മൊഴിയാണ് കേസിൽ വഴിത്തിരിവുണ്ടാകിയതരത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പ്രതി ഷഹറൂഫ് സെയ്ഫി പിടിയിലാകുന്നത്. പൊലീസ് പിടികൂടിയ ചിത്രങ്ങൾ ഇയാളുടെത് തന്നെയാണെന്ന് റാസിഖ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.
പ്രതിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുവരുമെന്നാണ്. വിവരം സംഭവത്തിനു ശേഷം കണ്ണുർ റെയിൽവേ സ്റ്റേഷനിലിറങ്ങി ഷഹറൂഖ് സെയ്ഫി കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിറങ്ങി അവിടെ നിന്നും മംഗ്‌ളൂര് വഴി മഹാരാഷ്ട്രയിലേക്ക് പോയെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
രാജ്യത്തെ നടുക്കിയ സംഭവങ്ങളിലൊന്നായിരുത്തു എലത്തൂരിലെ ട്രെയിൻ തീവയ്പ് കോഴിക്കോട് നിന്നും സഹോദരിയുടെ രണ്ടു വയസുകാരി ഷഹറയുമായി മടങ്ങിവരവെയാണ് അപ്രതീക്ഷിതമായി കംപാർട്ടുമെന്റിലെത്തിയ അക്രമി പെട്രോൾ ഒഴിച്ചു തീവയ്ക്കുകയായിരുന്നു പ്രാണരക്ഷാർത്ഥം ഓടുന്നതിനിടെയാണ് റഹ്മത്തും കുഞ്ഞും ട്രെയിനിൽ നിന്നും ട്രാക്കിലേക്ക് വീണു മരിച്ചത്. സംഭവത്തിന്റെ നടുക്കത്തിൽ നിന്നും ഇനിയും റാസിഖ് മോചിതനായിട്ടില്ല.




