തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി സത്യസന്ധമെന്ന് പരാതിക്കാരിയായി യുവതി വിശദീകരിക്കുമ്പോൾ കേസ് പുതിയ തലത്തിലേക്ക്. കേസ് പിൻവലിക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും നിരവധിപേർ ഒത്തുതീർപ്പിനായി ശ്രമിക്കുന്നുണ്ടെന്നും പരാതിക്കാരി പ്രതികരിച്ചു. എൽദോസ് ഹണിട്രാപ്പിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി ആരോപിച്ചു. തന്റെ വിശ്വാസ്യത തെളിയിക്കാൻ ഓഡിയോയും പുറത്തു വിട്ടു.

സെപ്റ്റംബർ 14-ന് കോവളത്തുവെച്ച് എംഎൽഎ മർദ്ദിച്ചപ്പോൾ അന്നവിടെ കണ്ടുനിന്ന നാട്ടുകാരാണ് പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസെത്തിയപ്പോൾ എംഎൽഎയാണെന്നും ഇത് തന്റെ ഭാര്യയാണെന്നുമാണ് എൽദോസ് പൊലീസിനോട് പറഞ്ഞത്. പിന്നീട് വീട്ടിലെത്തിയശേഷവും എംഎൽഎ ഉപദ്രവിച്ചു. ഇതിനുശേഷം ജനറൽ ആശുപത്രിയിലെത്തി ചികിത്സതേടി. എംഎൽഎ തന്നെയാണ് അന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മദ്യപിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയാണ് അന്നുതന്നെ കോവളത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും യുവതി ആരോപിച്ചു. തിരുവനന്തപുരത്തെ പ്രധാന ഫ്‌ളാറ്റിലാണ് യുവതി താമസിക്കുന്നത്.

അതിനിടെ ചില സംശയമാണ് യുവതിയ്‌ക്കെതിരെ തിരിയാൻ എംഎൽഎയെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്. സിപിഎമ്മിലെ പെരുമ്പാവൂരിലുള്ള പ്രധാന നേതാവിന് തന്റെ വീഡിയോ ചോർത്തി നൽകിയെന്ന് എംഎൽഎ സംശയിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ ഈ വീഡിയോ ക്ഷീണമാകുമെന്ന ആശങ്കയും എംഎൽഎയ്ക്കുണ്ടായിരുന്നു. ഈ സംശയമാണ് കോവളത്തെ അടിക്ക് കാരണമെന്നാണ് പുറത്തു വരുന്ന വിവരം. വീഡിയോ ചിത്രീകരിച്ചിട്ടില്ലെന്നും ആർക്കും നൽകിയിട്ടില്ലെന്നും എംഎൽഎയെ യുവതി അറിയിച്ചെങ്കിലും വിശ്വസിച്ചില്ല. ഇതാണ് എംഎൽഎയും യുവതിയുമായി പിണങ്ങാൻ കാരണം.

തിരുവനന്തപുരത്ത് പൊലീസുകാരേയും മറ്റും ഹണിട്രാപ്പിൽ കുടുക്കുന്ന സംഘം സജീവമാണ്. ഈ കൂട്ടായ്മയുമായി ബന്ധപ്പെട്ടും എൽദോസ് കുന്നപ്പള്ളിയുമായി ബന്ധപ്പെട്ട പരാതി നൽകിയ യുവതിയുടെ പേര് നേരത്തെ ഉയർന്നു വന്നിരുന്നു. ചില വാർത്തകളും വന്നു. ഇതെല്ലാം ശ്രദ്ധയിൽപ്പെട്ടതോടെയാണ് തന്നേയും ചതിച്ചോ എന്ന സംശയം എൽദോസിന് തുടങ്ങുന്നത്. ഇതാണ് സൗഹൃദത്തിൽ ഉലച്ചിലായതും കേസിലേക്ക് കാര്യങ്ങളെത്തിച്ചതും. കോവളത്ത് മർദ്ദിച്ചത് നാട്ടുകാർ കണ്ടെന്നും പൊലീസ് എത്തിയെന്നും യുവതി പറയുന്നത് എംഎൽഎ്ക്ക് വലിയ കുരുക്കായി മാറുകയും ചെയ്യും.

എൽദേസുമായി സൗഹൃദം തുടങ്ങിയിട്ട് പത്ത് വർഷത്തോളമായി. ആദ്യതവണ എംഎൽഎ ആയപ്പോൾ അദ്ദേഹത്തിന്റെ പിഎ തന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് എൽദോസുമായി പരിചയത്തിലാകുന്നത്. 2022 ജൂൺ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. തന്റെ സ്വകാര്യതയെ തകർക്കാൻ വരെ എൽദോസ് ശ്രമിച്ചതോടെ അദ്ദേഹം മോശം വ്യക്തിയാണെന്ന് മനസിലായി. ഇതോടെയാണ് അകലാൻ ശ്രമിച്ചത്. ഇതിൽപ്രകോപിതനായ എൽദോസ് വീട്ടിൽക്കയറി പലപ്പോഴും മർദ്ദിച്ചതായും യുവതി വെളിപ്പെടുത്തി.

വീഡിയോ കൈവശമുണ്ടെന്നും ഹണിട്രാപ്പിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് നാടുവിട്ട് പോകാൻ തീരുമാനിച്ച് വീട്ടിൽനിന്ന് ഇറങ്ങിപ്പോയത്. കന്യാകുമാരിയിൽവെച്ച് കടലിൽചാടി ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ നാട്ടുകാർ പിടിച്ചുവെച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് കേരളത്തിലെത്തിയതെന്നും യുവതി പറഞ്ഞു. എംഎൽഎക്കെതിരേ ലൈംഗിക ആരോപണ പരാതി ഉന്നയിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതെല്ലാം കോടതിയിൽ പറഞ്ഞിട്ടുണ്ടെന്നും അതിൽകൂടുതലൊന്നും പറയാനില്ലെന്നും പരാതിക്കാരി മറുപടി നൽകുന്നുണ്ട്.

സിഐ പറഞ്ഞിട്ടാണ് ത്രിവേണി ഹോട്ടലിനു സമീപമുള്ള വക്കീലിന്റെ ഓഫീസിൽ പോയത്. അവിടെവച്ച് ഒരു പ്രശ്നമുണ്ടായതിനെ തുടർന്ന് താൻ ഇറങ്ങിയോടി. കേസ് പിൻവലിക്കുന്നുവെന്ന് വാട്സ്ആപ്പിൽ സന്ദേശം അയക്കുന്നതായി കോവളം എസ്.എച്ച്.ഒ ആവശ്യപ്പെട്ടു. സെപ്റ്റംബർ 14നാണ് കോവളത്തുവച്ച് എംഎൽഎ തന്നെ ഉപദ്രവിച്ചത്. പൊലീസിനെ അറിയിച്ചത് അത് കണ്ടുനിന്നവരാണ്. പൊലീസ് എത്തിയപ്പോൾ ഭാര്യ ആണെന്നും പറഞ്ഞ് വാഹനത്തിൽ കയറ്റികൊണ്ടുപോയി. പിന്നീട് തന്റെ വീട്ടിൽ കൊണ്ടുപോയി മർദ്ദിച്ചു. എംഎൽഎ മദ്യപിച്ചാണ് വീട്ടിൽ വന്നത്. തുടർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുപോയതും എംഎൽഎയാണെന്ന് യുവതി പറയുന്നു.

എംഎൽഎയുമായി 10 വർഷത്തോളമായി പരിചയമുണ്ട്. ആദ്യം എംഎൽഎ ആയപ്പോൾ അദ്ദേഹത്തിന്റെ പിഎ ആയിരുന്ന ആളുമായി തനിക്കുള്ള ബന്ധമാണ് സൗഹൃദത്തിലെത്തിച്ചത്. കഴിഞ്ഞ ജൂലായ് മുതലയാണ് എംഎൽഎ മർദ്ദനവും ഉപദ്രവവും തുടങ്ങിയത്. കോവളത്ത് തന്നെ മർദ്ദിച്ചപ്പോൾ പിഎ ഡാമി പോളും സുഹൃത്ത് ജിഷ്ണുവും ഒപ്പമുണ്ടായിരുന്നു. എൽദോസ് മോശം വ്യക്തിയാണെന്ന് അറിഞ്ഞതോടെയാണ് താൻ ഒഴിവാക്കാൻ ശ്രമിച്ചത്. മദ്യപിച്ച് വീട്ടിൽ വന്ന് ബഹളം വയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്തു. തന്നെ സ്വകാര്യത ലംഘിച്ചു.

കേസ് പിൻവലിക്കാൻ എംഎൽഎ 30 ലക്ഷം രൂപ ഓഫർ ചെയ്തു. ഒത്തുതീർപ്പിനായി ഒരുപാട് പേർ വിളിച്ചു. ആദ്യം പെരുമ്പാവൂർ മാറമ്പള്ളിൽ നിന്ന് ഒരു സ്ത്രീയും പിന്നീട് പൊലീസുകാരനാണെന്ന് പറഞ്ഞ് മറ്റൊരാളും തന്നെ വിളിച്ച ഭീഷണിപ്പെടുത്തി. പിറ്റേന്ന് എംഎൽഎ വീട്ടിൽ ഉപദ്രവിച്ചു. മാറമ്പള്ളിയിൽ നിന്ന് വിളിച്ച സ്ത്രീ മുൻ വാർഡ് മെമ്പറാണ്. ഒത്തുതീർപ്പിന് രാഷ്ട്രീയ നേതാക്കളാരും ഇടപെട്ടിട്ടില്ല. എൽദോയുടെ സുഹൃത്തുക്കളാണ് ഇടപെട്ടത്. തന്നെ ഹണി ട്രാപ്പിൽ കുടുക്കുമെന്നും എംഎൽഎ ഭീഷണിപ്പെടുത്തി. ഭീഷണിയെ തുടർന്ന് താൻ നാടുവിട്ടു പോയത്. കന്യാകുമാരി ബീച്ചീൽ ഇറങ്ങിയപ്പോഴാണ് അവിടുത്തെ പൊലീസ് തന്നെ പിടികൂടിയത്. കടലിൽ ചാടി ചാകാൻ പോയപ്പോഴാണ് പൊലീസും നാട്ടുകാരും കൂടി പിടിച്ചത്. പിന്നീട് തന്നെ നാഗർകോവിലിലേക്് ബസ് കയറ്റിവിട്ടു. എന്നാൽ ഇവിടേക്ക് വരാൻ ഭയമായതിനാൽ മധുരയിലേക്ക് പോയി. ഇതിനിടെ പൊലീസ് വിളിച്ച് ഇവിടെയെത്താൻ നിർദ്ദേശിച്ചു.

ലൈംഗികാരോപണം ഉന്നയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം കോടതിയിൽ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. താൻ 'നോ' പറഞ്ഞിട്ടും വീട്ടിൽ വന്ന് ഉപദ്രവിച്ചു. താൻ വഞ്ചിയൂർ മജിസ്ട്രേറ്റിനു മുന്നിൽ കൊടുത്ത മൊഴിയിൽ ഉറച്ചുനിൽക്കുമെന്നും അവർ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ തന്നെ കുറിച്ച മോശം വീഡിയോയും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതേകുറിച്ച് എംഎൽഎ തന്നെ പറയുന്ന വോയ്സ് തന്റെ പക്കലുണ്ടെന്ന് പറഞ്ഞ യുവതി മാധ്യമങ്ങൾക്ക് മുൻപിൽ കേൾപ്പിച്ചു. തന്റെ പരാതിക്കു പിന്നിൽ വഞ്ചനാ കേസില്ല. താൻ മറ്റാരുടെ പക്കൽ നിന്നും പണം വാങ്ങിയല്ല ആരോപണം ഉന്നയിക്കുന്നത്. ഒരു ചാനലിനോട് സിഐ തന്റെ പേരും സ്വദേശവും പറയുന്നുണ്ട്. ഒരു ഇരയാണെന്ന് പരിഗണിക്കാതെയാണ് അദ്ദേഹം പറയുന്നതെന്നും യുവതി ആരോപിച്ചു.

പെരുമ്പാവൂരുകാരും കോൺഗ്രസുകാരും തന്നെ വലിയതോതിൽ ഉപദ്രവിക്കുന്നുണ്ട്. അവർ ഇനിയെങ്കിലും സത്യം മനസ്സിലാക്കണം. താൻ പെരുമ്പാവൂർ സ്വദേശിനിയല്ല. തിരുവനന്തപുരത്ത് കല്യാണം കഴിച്ച് വന്നതാണ്. ഇക്കഴിഞ്ഞ ഒമ്പതിന് വരെ എംഎൽഎ തന്നെ വിളിച്ചിരുന്നു. എൽദോസ് അമിത മദ്യപാനിയാണ്. മദ്യലഹരിയിലാണ് തന്നെ ഉപദ്രവിക്കുന്നതെന്നൂം അവർ പറയുന്നു. അതേസമയം, പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

എംഎൽഎയുടെ അറസ്റ്റ് വൈകുമെന്നാണ് സൂചന. കേസിലെ പ്രാഥമിക അന്വേണത്തിനു ശേഷം അറസ്റ്റ് മതിയെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതിനിടെ, മുൻകൂർ ജാമ്യത്തിനായി എംഎൽഎ തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചു.